കയ്യിൽ വെച്ചാൽ പണം വളരില്ല; മാസത്തിൽ 500 രൂപ നിക്ഷേപിച്ചാൽ ലക്ഷങ്ങൾ നൽകുന്ന സർക്കാർ പദ്ധതിയിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസത്തിൽ 500 രൂപ മിച്ചം പിടിക്കാൻ ബുദ്ധിമുട്ടുള്ളവാകില്ല ഭൂരിഭാ​ഗവും. ചെലവുകളിൽ ചെറുതായൊരു നിയന്ത്രണം വരുത്തിയാൽ മാസത്തിൽ മാന്യമായി നിക്ഷേപത്തിനുള്ള പണമായി. 500 രൂപ കയ്യിലുള്ളൊരാൾക്ക് ലക്ഷാധിപതിയാകാൻ സാധിക്കും എന്ന് തന്നെയാണ് പറഞ്ഞു വരുന്നത്. കയ്യിലെ പണം പേഴ്സിലോ അലമാരയിലോ സൂക്ഷിച്ചാൽ വളർച്ചയുണ്ടാകില്ല. നേരെ മറിച്ച് അനുയോജ്യമായൊരു നിക്ഷേപം കണ്ടെത്തി അവിടെ സ്ഥിരമായി നിക്ഷേപിക്കുമ്പോഴാണ് പണം വളരാൻ തുടങ്ങുന്നത്. 

 

ജീവിതത്തിൽ മക്കളുടെ വിദ്യാഭ്യാസം, പഠന ചെലവുകൾ തന്നെ വലിയൊരു തുക വരുന്ന കാലത്ത് ഇതിന് സാധിക്കുന്ന നിക്ഷേപത്തിലേക്ക് ഈ 500 രൂപ മാസത്തിൽ മാറ്റുമ്പോൾ 2.50 ലക്ഷമാണ് കയ്യിലെത്തുന്നത്. കേന്ദ്രസർക്കാറിന്റെ പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി യോജന പ്രകാരമാണ് ഈ നേട്ടം സാധ്യമാകുന്നത്. പദ്ധതി വിശദാംശങ്ങൾ നോക്കാം. 

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

2015 ലാണ് കേന്ദ്രസർക്കാർ സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്. 10 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ സാധിക്കുക. മകളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിൽ നിന്നോ സുകന്യ സമൃദ്ധി യോജനയിൽ ചേരാൻ സാധിക്കും. ഒരു കുട്ടിയുടെ പേരിൽ ഒരു സുകന്യ സമൃദ്ധി യോജന അക്കൗണ്ട് മാത്രമെ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഇരട്ടകുട്ടികൾ ഉള്ള രക്ഷിതാക്കൾക്ക് ഇതിൽ ഇളവുണ്ട്. 

Also Read: നിക്ഷേപം ഇരട്ടിയാക്കുന്ന പദ്ധതിയുമായി സർക്കാർ കമ്പനി; 9 ലക്ഷമിട്ടാൽ 21 ലക്ഷം രൂപ ഉറപ്പ്; നോക്കുന്നോAlso Read: നിക്ഷേപം ഇരട്ടിയാക്കുന്ന പദ്ധതിയുമായി സർക്കാർ കമ്പനി; 9 ലക്ഷമിട്ടാൽ 21 ലക്ഷം രൂപ ഉറപ്പ്; നോക്കുന്നോ

നിക്ഷേപം

നിക്ഷേപം

സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ട് ആരംഭിക്കാൻ 250 രൂപയാണ് ആവശ്യം. ഇതിന് ശേഷം വർഷത്തിൽ കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കണം. 50 രൂപയുടെ ഗുണിതങ്ങളായി സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒറ്റത്തവണയായോ മാസ തവണകളായോ നിക്ഷേപം നടത്താം.

അക്കൗണ്ടിൽ നിക്ഷേപം നടത്താതിരുന്നാൽ 50 രൂപ പിഴ ഈടാക്കുകയും അക്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്യും. എന്നാൽ അക്കൗണ്ട് തിരിച്ചെടുക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് 15 വർഷത്തിനുള്ളിൽ അവസരമുണ്ട്. 50 രൂപ പിഴയടച്ച് 250 രൂപ നിക്ഷേപിച്ചാൽ അക്കൗണ്ട് തിരികെയെടുക്കാം.

പലിശ നിരക്ക്

പലിശ നിരക്ക്

ഒക്ടോബർ- ഡിസംബർ പാദത്തിലേക്കുള്ള സുകന്യ സമൃദ്ധി യോജന നിക്ഷേപങ്ങളുടെ പലിശ മാറ്റം വരുത്തിയിട്ടില്ല. ഇതിനാൽ സുകന്യ സമൃദ്ധി യോജന നിക്ഷേപകർക്ക് 7.6 ശതമാനം പലിശ ലഭിക്കും. വർഷത്തിൽ നിക്ഷേപത്തിന്റെ പലിശ കണക്കാക്കി അക്കൗണ്ടിൽ കൂട്ടിചേർക്കും. ഈ പലിശയ്ക്ക് ആദായ നികുതി ഇളവുണ്ട്. ഇതോടൊപ്പം സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്കും ആദായ നികുതി ഇളവ് ലഭിക്കും. 

Also Read: ബാങ്കില്‍ സ്ഥിര നിക്ഷേപമിടുന്നതിനേക്കാള്‍ നേട്ടം തരും സ്വര്‍ണം; 1 വര്‍ഷത്തെ കണക്കില്‍ മുന്നില്‍Also Read: ബാങ്കില്‍ സ്ഥിര നിക്ഷേപമിടുന്നതിനേക്കാള്‍ നേട്ടം തരും സ്വര്‍ണം; 1 വര്‍ഷത്തെ കണക്കില്‍ മുന്നില്‍

കാലാവധി

കാലാവധി

സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് കാലാവധിയാകാൻ പെൺകുട്ടിക്ക് 21 ആകണം. അല്ലെങ്കിൽ പ്രായപൂർത്തിയായ ശേഷം പെൺകുട്ടിയുടെ വിവാഹം നടന്നാലും അക്കൗണ്ട് കാലാവധിയെത്തിയതായി കണക്കാക്കും. 10ാം തരം പഠനം പൂർത്തിയായ പെൺകുട്ടി 18 വയസ് പൂർത്തിയാക്കിയാൽ അക്കൗണ്ടിലെ 50 ശതമാനം തുക പിൻവലിക്കാൻ സാധിക്കും. വർഷത്തിൽ ഒരു തവണ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. പിൻവലിച്ച തുക മാസ തവണകളായോ ഒറ്റത്തവണയായോ പിൻവലിക്കാം. 

Also Read: 2 വർഷത്തിനുള്ളിൽ പണം ആവശ്യമുള്ളവർ ചേരേണ്ട ചിട്ടിയേത്? തിരഞ്ഞെടുക്കും മുൻപ് അറിയേണ്ട കാര്യങ്ങൾAlso Read: 2 വർഷത്തിനുള്ളിൽ പണം ആവശ്യമുള്ളവർ ചേരേണ്ട ചിട്ടിയേത്? തിരഞ്ഞെടുക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

250 രൂപയ്ക്ക് അക്കൗണ്ട് ആരംഭിച്ചൊരാൾ മാസത്തിൽ 500 രൂപ നിക്ഷേപിച്ചാൽ വർഷത്തിൽ നിക്ഷേപിക്കേണ്ടത് 6000 രൂപ മാത്രമാണ്. മകളുടെ പേരിൽ ഒന്നാം വയസിൽ ആരംഭിച്ച അക്കൗണ്ടിൽ അക്കൗണ്ടിൽ 22 വയസ് വരെ നിക്ഷേപിക്കാൻ സമയമുണ്ട്. ഇക്കാലത്തിനിടെ 90,000 രൂപ നിക്ഷേപിച്ച് പലിശയായി 1,64,606 രൂപയും ലഭിക്കും. ഇതു രണ്ടും ചേർത്ത് കാലാവധിയിൽ 2,54,606 രൂപ പിൻവലക്കാൻ സാധിക്കും.

Read more about: investment
English summary

Invest 500 Rs Monthly In Sukanya Samriddhi Yojana And Get 2.50 Lakh At Maturity; Details Here

Invest 500 Rs Monthly In Sukanya Samriddhi Yojana And Get 2.50 Lakh At Maturity; Details Here, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X