5 വര്‍ഷം കൊണ്ട് 'ഇരട്ടി നേട്ടം'; പോസ്റ്റ് ഓഫീസ് പദ്ധതികളുടെ കോമ്പിനേഷനുകളെ പരിചയപ്പെടാം; സേഫാണ് നിക്ഷേപം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസ്കില്ലാതെ നിക്ഷേപിക്കാവുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നൽകുന്ന ലഘു സമ്പാദ്യ പദ്ധതികൾ. സുരക്ഷിതത്വത്തിനൊപ്പം ഭേദപ്പെട്ട പലിശയു ഇവ നൽകുന്നു. പോസ്റ്റ് ഓഫീസുകൾ വഴി എളുപ്പത്തിൽ ചേരാമെന്നതും സങ്കീർണതകളില്ലാതെ പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്നതുമാണ് ഇവയുടെ പ്രത്യേകത.

പലരും ഏതെങ്കിലും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ ചേർന്നിട്ടുണ്ടാകും. എന്നാൽ പോസ്റ്റ് ഓഫീസ് പദ്ധതികളിലെ കോമ്പിനേഷനുകൾ അത്ര പരിചിതമല്ല. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി വഴിയും ആവർത്തന നിക്ഷേപം വഴിയും നടത്താവുന്ന കോമ്പിനേഷനുകളെ എങ്ങനെ ലാഭകരമാക്കി മാറ്റാമെന്ന് നോക്കാം. 

പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി

പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി

ഒറ്റത്തവണ നിക്ഷേപിക്കാൻ പണമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മാസ വരുമാന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി (പോസ്റ്റ് ഓഫീസ് എംഐഎസ്). നഷ്ട സാധ്യതയില്ലാതെ നിക്ഷേപ കാലാവധിയായ 5 വർഷത്തോളം പലിശ വരുമാനം ലഭിക്കുന്ന പദ്ധതിയാണിത്.

മാസത്തിൽ പലിശ വരുമാനം സേവിംഗ്‌സ് അക്കൗണ്ടിലേക്ക് എത്തും. കുറഞ്ഞത് 1,000 രൂപയും പരമാവധി 4.5 ലക്ഷം രൂപയുമാണ് വ്യക്തികള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുക. ജോയിന്റ് അക്കൗണ്ടാണെങ്കിൽ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 1,000ത്തിന്റെ ഗുണിതങ്ങളായാണ് നിക്ഷേപം ഉയര്‍ത്തേണ്ടത്. നിക്ഷേപത്തിന് ലഭിക്കുന്ന വാര്‍ഷിക പലിശ നിരക്ക് 6.7 ശതമാനമാണ്. 

Also Read: ക്ഷമയുണ്ടോ? 15 വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ ഈ തന്ത്രം ഉപയോഗിക്കാം; 1 കോടി രൂപ കയ്യിലിരിക്കുംAlso Read: ക്ഷമയുണ്ടോ? 15 വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ ഈ തന്ത്രം ഉപയോഗിക്കാം; 1 കോടി രൂപ കയ്യിലിരിക്കും

അക്കൗണ്ട് ആരംഭിക്കാം

ഇന്ത്യക്കാരായ ഏതൊരാൾക്കും അക്കൗണ്ടെടുക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാനും സാധിക്കും. 1 വർഷത്തിനുള്ളിൽ നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. 1 വർഷത്തിന് ശേഷം 2 വർഷത്തിനുള്ളിൽ പിൻവലിക്കുമ്പോൾ ആകെ നിക്ഷേപത്തിന്റെ 2 ശതമാനം കുറച്ചാണ് തുക അനുവദിക്കുക. 3 വര്‍ഷം കഴിഞ്ഞാല്‍ 1 ശതമാനം കുറച്ചാണ് അനുവദിക്കുക. 

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം

പോസ്റ്റ് ഓഫീസ് ആർഡി എന്നറിയപ്പെടുന്ന ആവർത്തന നിക്ഷേപത്തിൽ സംയുക്ത അക്കൗണ്ടും വ്യക്തി​ഗത അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും. വ്യക്തികൾക്ക് പരിധികളില്ലാതെ എത്ര അക്കൗണ്ട് വേണമെങ്കിലും ആരംഭിക്കാം. 100 രൂപ മുതൽ മാസത്തിൽ നിക്ഷേപിക്കാൻ സാധിക്കും.

10 ന്റെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. 5.8 ശതമാനമാണ് പലിശ നിരക്ക്. പദ്ധതിയിൽ ചേരുമ്പോഴുള്ള പലിശ നിരക്കാണ് കാലാവധിയോളം ലഭിക്കുക. വര്‍ഷത്തില്‍ നാല് തവണ നിക്ഷേപത്തിന് മുകളില്‍ പലിശ കണക്കാക്കും. 

Also Read: മാസം 15,000 രൂപ അടക്കാനുണ്ടോ? ആദ്യ മാസം 17 ലക്ഷം രൂപ നേടാം; നോക്കുന്നോ ഈ മൾട്ടി ഡിവിഷൻ ചിട്ടിAlso Read: മാസം 15,000 രൂപ അടക്കാനുണ്ടോ? ആദ്യ മാസം 17 ലക്ഷം രൂപ നേടാം; നോക്കുന്നോ ഈ മൾട്ടി ഡിവിഷൻ ചിട്ടി

കാല്‍ക്കുലേറ്റര്‍

കാല്‍ക്കുലേറ്റര്‍

6.7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ ആദായം. 4.5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ 30,150 രൂപയാണ്. ഇതുപ്രകാരം ഒരു മാസത്തില്‍ 2,512 രൂപ ലഭിക്കും. 5 വര്‍ഷത്തേക്ക് ഈ തിുക ലിക്കും. തുക കൈപ്പറ്റാതിരകുന്നാല്‍ അധിക വരുമാനം ലഭിക്കില്ല. സേവിംഗ്‌സ് അക്കൗണ്ടിലെ പലിശ നിരക്കാണ് ലഭിക്കുക.

Also Read: 

ആവര്‍ത്തന നിക്ഷേപം

ഈ തുക ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റാം. മാസത്തിൽ 2,510 രൂപ ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റിയാല്‍ 5 വര്‍ഷം കൊണ്ട് 1.50 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ സാധിക്കുക. 5.8 ശതമാനം പലിശ നിരക്കിൽ ഇതുവഴി 24,337 രൂപ പലിശ വരുമാനം ലഭിക്കും. അഞ്ച് വര്‍ഷത്തിന് ശേഷം പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിന്ന് 4.5 ലക്ഷവവും ആവർത്തന നിക്ഷേപത്തിൽ നിന്ന് 1,74,397 രൂപയും കയ്യിലെത്തും.

പലിശ വരുമാനം

9 ലക്ഷം നിക്ഷേപിക്കുന്നൊരാൾക്ക് മാസത്തിൽ ലഭിക്കുന്ന പലിശ നിരക്ക് 5,025 രൂപയാണ്. 5,000 രൂപ ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റുമ്പോള്‍ 3 ലക്ഷം രൂപ നിക്ഷേപിക്കാനാകും. 48,480 രൂപ പലിശയായി ലഭിക്കും. അഞ്ച് വര്‍ഷത്തിന് ശേഷം 3,48,480 രൂപ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ നിന്നും 9 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിന്നും ലഭിക്കും.

Read more about: post office investment
English summary

Invest In Post Office MIS And Reinvest Income In To RD; Get Double Profit From This Combination

Invest In Post Office MIS And Reinvest Income In To RD; Get Double Profit From This Combination, Read In Malayalam
Story first published: Thursday, October 27, 2022, 20:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X