നികുതി ലാഭിക്കാനായി നിക്ഷേപത്തിലേക്ക് തിരിയുന്നവർക്ക് മുന്നിൽ 80സി ആനുകൂല്യം ലഭിക്കുന്ന മ്യൂച്വല്‍ ഫണ്ട്, ലൈഫ് ഇന്‍ഷൂറന്‍സ്, സ്ഥിര നിക്ഷേപം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് എന്നി പദ്ധതികളുണ്ട്. ഈ നിക്ഷേപങ്ങളില്‍ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപയില്‍ പരമാവധി നികുതി ഇളവ് ലഭിക്കുന്നുണ്ട്.
എന്നാല്‍ ഓരോ നിക്ഷേപത്തില്‍ നിന്നുള്ള ആദായം വ്യത്യസ്മായിരിക്കും. ചിലത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. മറ്റ് ചിലത് ഗ്യാരണ്ടീഡ് റിട്ടേണ്‍ ഉറപ്പു നല്‍കുന്നവയുും. ഇതിനാൽ നികുതി ലാഭിക്കുന്നതിനൊപ്പം ആദായം കൂടി പ്രതീക്ഷിക്കുന്നവർ നഷ്ട സാധ്യത മനസിലാക്കി വേണം ടാക്‌സ സേവിംഗ് പദ്ധതികളിൽ നിക്ഷേപിക്കാന്‍.
അധികം റിസ്‌കെടുക്കാന്‍ താല്‍പര്യമില്ലാത്ത, ഗ്യാരണ്ടീഡ് ആദായം താല്‍പര്യപ്പെടുന്നൊരാള്‍ക്ക് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കാം. സുരക്ഷിതത്വത്തിനൊപ്പം ഉയർന്ന ആദായം ലഭിക്കുക കൂടി ചെയ്യുമ്പോഴാണ് സ്ഥിര നിക്ഷേപം കളറാകുന്നത്.
സാധാരണ ഗതിയിൽ ചെറിയ പലിശ നിരക്ക് ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്ന പലിശ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം നൽകും. പലിശ വരുമാനത്തിനൊപ്പം നല്ലൊരു തുക പോക്കറ്റിലെത്തിക്കുന്ന ഇവ നികുതി വഴി 50,000 രൂപയോളം ലാഭിച്ചു തരും. വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള 1.5 ലക്ഷത്തിന്റെ നികുതിയിളവ് ലഭിക്കുന്ന സ്ഥിര നിക്ഷേപമാണ് ടാകസ് സേവിംഗ് സ്ഥിര നിക്ഷേപം. 5 വര്‍ഷം ലോക്ക്ഇന്‍ പിരിയഡ് ഈ നിക്ഷേപത്തിനുണ്ട്. കാലവധിക്ക് മുന്‍പ് ഭാഗികമായോ പൂര്‍ണമായോ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല എന്നർഥം. ബാങ്കുകളിൽ 5 വർഷത്തേക്കുള്ള സാധാരണ സ്ഥിര നിക്ഷേപത്തേക്കാൾ പലിശ ലഭിക്കും.
നിക്ഷേപത്തിന് മുകളില്‍ വായ്പ, ഓവര്‍ ഡ്രാഫ്റ്റ് സൗകര്യങ്ങള്‍ ലഭിക്കുകയുമില്ല. വ്യക്തികൾക്കും ഹിന്ദു അഭിവക്ത കുടുംബങ്ങള്‍ക്കുമാണ് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപം ഉപയോഗപ്പെടുത്താൻ സാധിക്കുന്നത്. എന്നാൽ ഈ നിക്ഷേപത്തിലെ പലിശയ്ക്ക് ആദായ നികുതി ഇളവൊന്നും ലഭിക്കുന്നില്ല.
എത്ര രൂപ ലാഭിക്കാം
ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള ലാഭം നികുതി ബ്രാക്കറ്റിനെ ആശ്രയിച്ച് വ്യത്യാസപ്പെടും. 30% ബ്രാക്കറ്റിലുള്ള ഒരാള്‍ 1.5 ലക്ഷം രൂപ നിക്ഷേിച്ചാൽ 45,000 രൂപയും ഇതിനൊപ്പം 4 ശതമാനം എജുക്കേഷൻ സെസ്, 1,800 രൂപയും ചേർത്ത് വര്‍ഷത്തില്‍ മൊത്തം 46,800 രൂപയുടെ നികുതിയിളവ് ക്ലെയിം ചെയ്യാം.
20 ശതമാനം ബ്രാക്കറ്റിലുള്ള ഒരാള്‍ക്ക് 30,000 രൂപയും വിദ്യാഭ്യാസ സെസ് 1200 രൂപയും ചേർത്ത് മൊത്തം കിഴിവ് 31,200 രൂപ ലഭിക്കും. നികുതി ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യാൻ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണം.
ടാക്സ് സേവിംഗ്സ് എഫ്ഡി പലിശ നിരക്ക്
രാജ്യത്തെ പ്രധാന പൊതുമേഖലാ, സ്വകാര്യ മേഖല ബാങ്കുകൾ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കാണ് ചുവടെ. സാധാരണ നിക്ഷേപകർക്ക് ബാങ്ക് നൽകുന്ന പലിശ നിരക്കാണിത്. മുതിർന്ന പൗരന്മാർക്ക് ഇതിലും ഉയർന്ന നിരക്ക് ലഭിക്കും.
ഇൻഡസ്ഇൻഡ് ബാങ്ക് 6.75%
യെസ് ബാങ്ക്- 6.75%
ഡിസിബി ബാങ്ക്- 6.60%
ആർബിഎൽ ബാങ്ക്- 6.55%
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്- 6.50%
ഇന്ത്യൻ ഓവർസീസ് ബാങ്ക്- 5.85%
കാനറ ബാങ്ക്- 5.75%
പഞ്ചാബ് നാഷണൽ ബാങ്ക്- 5.75%
യൂണിയൻ ബാങ്ക്- 5.75%
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 5.65%
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications