ആദായനികുതി റിട്ടേൺ വൈകിപ്പിക്കുന്നത് ദോഷകരമാണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2020 നവംബർ 30 വരെ നീട്ടിയതായി ആദായനികുതി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പ്രതിവർഷം 2.5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം നേടുന്ന എല്ലാ സാധാരണ പൗരന്മാരും ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെടുന്നു. സമയപരിധി നീട്ടിയിട്ടുണ്ടെങ്കിലും റിട്ടേൺ സമർപ്പിക്കുന്നത് വൈകിപ്പിക്കരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

 

കൊവിഡ് 19 മഹാമാരിയുടെ ഈ സമ്മർദകരമായ സമയത്ത് നികുതിദായകർക്ക് ആശ്വാസം നൽകുന്നതാണ് ഈ വിപുലീകരണം. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് അവസാന നിമിഷം വരെ കാത്തിരിക്കുന്നത് പിശുകളിലേക്ക് നിങ്ങളെ നയിച്ചേക്കാം. ആയതിനാൽ ഫയലിംഗ് വിപുലീകൃത കാലയളവിന്റെ അവസാനത്തേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്നത് നികുതിദായകന്റെ നേട്ടമായിരിക്കും.

ആദായനികുതി റിട്ടേൺ വൈകിപ്പിക്കുന്നത് ദോഷകരമാണോ?

ഐടിആർ നേരത്തെ ഫയൽ ചെയ്യണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ;

1. കൃത്യത: വിശദാംശങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ‌ ഐടിആര്‍ ഫയലിംഗിന് ശ്രദ്ധ ആവശ്യമാണ്. സൂചിപ്പിച്ച എല്ലാ വിശദാംശങ്ങളും ശരിയാണന്ന് ഉറപ്പുവരുത്താൻ എല്ലാ രേഖകളും നികുതി പ്രസ്താവനകളും വരുമാന സർട്ടിഫിക്കറ്റുകളും കൈവശമുണ്ടായിരിക്കണം. അവസാന നിമിഷത്തേക്ക് നീട്ടുകയാണെങ്കിൽ ഇത് പിശകിന് വഴിവെക്കും. സമയപരിധിക്ക് ഏറെ മുമ്പ് ഇത് പൂർത്തിയാക്കിയാൽ പിഴവ് കുറയ്ക്കാം.

2. വൈകി പലിശ അടയ്ക്കൽ: ഒരു ലക്ഷം രൂപയിൽ‌ കൂടുതലുള്ള നികുതിദായകര്‍ മുമ്പത്തെപ്പോലെ നികുതി റിട്ടേണ്‍ സമർപ്പിക്കാൻ ശ്രമിക്കണം. കാരണം, അവർ മാസാടിസ്ഥാനത്തിൽ വർധിച്ച പലിശക്ക് വിധേയരാകും. ഐടിആര്‍ സമയപരിധി അടുക്കുമ്പോൾ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് എല്ലാ മാസവും ഒരു ശതമാനം അല്ലെങ്കിൽ അതിന്റെ ഒരുഭാഗം പലിശ ആകർഷിക്കുന്നു.

3. ക്യാരി ഫോർവേഡ് നഷ്ടം: ഒരു സാമ്പത്തിക വർഷത്തിലെ നഷ്ടം മറ്റൊന്നിലേക്ക് നീട്ടിക്കൊണ്ടുപോകാനുള്ള വ്യവസ്ഥ ആദായനികുതി നിയമത്തിലുണ്ട്. എങ്കിലും, നികുതിദായകർക്ക് നിശ്ചിത തീയതിക്ക് മുമ്പായി അവരുടെ ഐടിആർ ഫയൽ ചെയ്താല്‍ മാത്രമെ ഇത് പ്രയോജനമാകൂ.

4. ദ്രുതഗതിയിലുള്ള റീഫണ്ട്: റീഫണ്ടുകൾ പ്രതീക്ഷിക്കുന്ന പ്രതീക്ഷിക്കുന്ന നികുതിദായകരും എത്രയും വേഗം നികുതി റിട്ടേൺ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ റീഫണ്ടുകൾ നേരത്തെ പ്രോസസ്സ് ചെയ്യാനാകും എന്നതാണ് ഇതിന്റെ ഗുണം. നേരത്തെ ഫയൽ ചെയ്ത ഐടിആറുകൾ‌ നേരത്തെ പരിശോധിച്ചുറപ്പിക്കുന്നതിനാൽ നികുതി റീഫണ്ടുകൾ പെട്ടെന്ന് ലഭിക്കും.

English summary

Is Filing income tax return a bad practice for tax payers, explained | ആദായനികുതി റിട്ടേൺ വൈകിപ്പിക്കുന്നത് ദോഷകരമാണോ?

Is Filing income tax return a bad practice for tax payers, explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X