നിക്ഷേപിച്ച പണം വളരാനാണ് എല്ലാവരും മികച്ച നിക്ഷേപങ്ങളെ തേടി പിടിക്കുന്നത്. നിക്ഷേപങ്ങളിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നവരാണെങ്കിൽ കേന്ദ്ര സർക്കാറിന്റെ ഗ്യാരണ്ടിയുള്ള പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾ തിരഞ്ഞെടുക്കാം. പബ്ലിക്ക് പ്രൊവിഡന്റ ഫണ്ട്, സുകന്യ സമൃദ്ധി യോജന എന്നീ നിക്ഷേപങ്ങൾ ഉയർന്ന പലിശ നൽകുന്നവയാണ്. ഉയർന്ന പലിശയ്ക്കൊപ്പം ഒറ്റത്തവണ നിക്ഷേപത്തിലൂടെ എളുപ്പത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ സാധിക്കുന്നൊരു നിക്ഷേപമാണ് കിസാൻ വികാസ് പത്ര. ഈ പദ്ധതിയുടെ വിശദാംശങ്ങളാണ് ചുവടെ.
കിസാൻ വികാസ് പത്ര പ്രത്യേകതകൾ
* കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപം ആരംഭിക്കാൻ 1,000 രൂപയാണ് ചുരുങ്ങിയത് ആവശ്യം. 100 ന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. പരമാവധി നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധിയില്ല. ഒറ്റത്തവണ നിക്ഷേപമാണ് കിസാൻ വികാസ് പത്രയിൽ അനുവദിക്കുന്നത്.
* കിസാൻ വികാസ് പത്രയ്ക്ക് ഉയർന്ന പലിശ നിരക്ക് ലഭിക്കും. 6.9 ശതമാനമാണ് ജൂലായ്- സെപ്റ്റംബർ പാദത്തിലെ പലിശ നിരക്ക്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് പുനപരിശോധിക്കും. പലിശ പുതുക്കുമ്പോൾ നിലവിലുള്ള നിക്ഷേപകരെ ബാധിക്കില്ല. പലിശ കുറഞ്ഞാലും ചേരുന്ന സമയത്തെ പലിശ ലഭിക്കും.
* രാജ്യത്ത് താമസക്കാരായ പൗരന്മാർക്ക് അക്കൗണ്ട് ആരംഭിക്കാം. ജോയിന്റ് അക്കൗണ്ടും കിസാന്‍ വികാസ് പത്രയില്‍ ആരംഭിക്കാം. പ്രായ പൂര്‍ത്തിയായ മൂന്ന് പേര്‍ക്കാണ് ജോയിന്റ് അക്കൗണ്ടില്‍ അംഗമാകാന്‍ സാധിക്കുക. 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്കും അക്കൗണ്ട് ആരംഭിക്കാം. പ്രവാസി ഇന്ത്യക്കാർക്ക് പദ്ധതിയിൽ ചേരാണ സാധിക്കില്ല.
* പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസ് വഴി കിസാന്‍ വികാസ് പത്രയില്‍ അക്കൗണ്ട് എടുക്കാം. ദേശസാൽകൃത ബാങ്കുകൾ വഴിയും കിസാൻ വികാസ് പത്രയിൽ ചേരാൻ സാധിക്കും. ഒരാൾക്ക് എത്ര കിസാൻ വികാസ് പത്ര നിക്ഷേപം വേണമെങ്കിലും ആരംഭിക്കാം. കിസാൻ വികാസ് പത്ര ലോണിന് ഈടായി ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കും.
* നിക്ഷേപത്തിന് ആദായ നികുതിയിളവുകളൊന്നും ലഭിക്കില്ല. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും നികുതി ആനുകൂല്യങ്ങളില്ല. പലിശയ്ക്ക് മുകളിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കില്ല.
ഇരട്ടിയാക്കാം
സമ്പാദ്യം വളർത്താൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് കിസാൻ വികാസ് പത്ര. നിലവില്‍ കിസാന്‍ വികാസ് പത്രയ്ക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.9 ശതമാനമാണ്. ഈ നിരക്കു പ്രകാരം നിക്ഷേപം ആരംഭിച്ച് 10 വര്‍ഷം 4 മാസം (124 മാസം) പൂർത്തിയാകുമ്പോൾ തുക ഇരട്ടിക്കും.
1 ലക്ഷം രൂപ കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്നൊരാള്‍ക്ക് 124 മാസത്തിന് ശേഷം 2 ലക്ഷം രൂപ നേടാനാകും. കിസാന്‍ വികാസ് പത്രയിലെ പലിശ നിരക്ക് നിലവില്‍ പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്നതിനെക്കാള്‍ ഉയര്‍ന്നതാണ്.
അക്കൗണ്ട് അവസാനിപ്പിക്കൽ
അക്കൗണ്ട് ആരംഭിച്ച് 2 വർഷവും 6 മാസവും പൂർത്തിയായാൽ അക്കൗണ്ട് അവസാനിപ്പിക്കാൻ അനുമതിയുണ്ട്. വ്യക്തിഗത അക്കൗണ്ടുകളിൽ അക്കൗണ്ട് ഉടമയുടെ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. ജോയിന്റ് അക്കൗണ്ടില്‍ ഒരാളുടെയോ എല്ലാ അംഗങ്ങളുടെയോ മരണത്തോടെയോ അക്കൗണ്ട് അവസാനിപ്പിക്കാം. കോടതി ഉത്തരവുണ്ടെങ്കിൽ നിക്ഷേപം കാലാവധി എത്തുന്നതിന് മുൻപ് അക്കൗണ്ട് അവസാനിപ്പിക്കാം. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫർ ചെയ്യുന്ന സമയത്ത് അക്കൗണ്ട് അവസാനിപ്പിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
