ആവശ്യ സമയത്ത് പണത്തിന് പഞ്ചമില്ലാത്ത രീതിയിൽ സമ്പാദ്യമുണ്ടാവുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ഇതിന് പലതരത്തിലുള്ള സമ്പാദ്യ പദ്ധതികളിലും ചേർന്നവരുണ്ടാകും. സാധാരണക്കാരുടെ നിക്ഷേപ മാർഗങ്ങളിൽ പ്രധാനപ്പെട്ടവയാണ് റിക്കറിംഗ് ഡെപ്പോസിറ്റുകൾ. എന്നാൽ ഇതുവഴി വളരെ ചെറിയ ആദായം മാത്രമെ ലഭിക്കുന്നുള്ളൂ. പണം പിൻവലിക്കാൻ കാലാവധി തടസമായി നിൽക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ചിട്ടി അനുയോജ്യമായ മാർഗമാണ്. പലിശയില്ലാതെ ആവശ്യസമയത്ത് കാലാവധിയുടെ തടസങ്ങളില്ലാതെ വിളിച്ചെടുക്കാമെന്നതാണ് ചിട്ടയുടെ ഗുണം. ഇത്തരത്തിലുള്ള 3 ഹ്രസ്വകാല ചിട്ടികൾ നോക്കാം.
3 ലക്ഷത്തിന്റെ ചിട്ടി
ചുരുങ്ങിയ മാസ അടവും എന്നാൽ നല്ലൊരു തുക നേടാനും സാധിക്കുന്നൊരു റെഗുലർ ചിട്ടിയാണ് 5000 രൂപ മാസ അടവുള്ള 60 മാസ കാലാവധിയുള്ള 3 ലക്ഷത്തിന്റെ റെഗുലർ ചിട്ടി. ആദ്യമാസം 5,000 രൂപയും പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ ലേലത്തിൽ പോകുന്ന മാസങ്ങളിൽ 3,750 രൂപയുമാണ്. നിത്യ പിരവ് സൗകര്യം ഉപയോഗിക്കുന്നവർക്ക് ദിവസം പരമാവധി 200 രൂപ കരുതിയാൽ മതിയാകും.
ഈ ചിട്ടിയിൽ പരമാവധി 20 ആഴ്ചയോളം ചിട്ടി 30 ശതമാനം ലേല കിഴിവിൽ താഴ്ന്ന് പോകാൻ സാധ്യതയുണ്ട്. പരമാവധി കിഴിവിൽ വിളിക്കുമ്പോൾ 2.10 ലക്ഷം രൂപയാണ് ലഭിക്കുക (ജിഎസ്ടി കുറയ്ക്കാതെ). 2.85 ലക്ഷം രൂപ കാലാവധിയില്‍ ലഭിക്കും. 40,000 രൂപയോളം ലാഭ വിഹിതം ലഭിക്കുന്ന ചിട്ടിയാണിത്.
10 ലക്ഷത്തിന്റെ ചിട്ടി
20,000 രൂപ മാസ അടവും 50 മാസ കാലാവധിയുമുള്ള 10 ലക്ഷത്തിന്റെ റെഗുലർ ചിട്ടി വേഗത്തിൽ പണം ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ആദ്യ മാസം 20,000 രൂപയും 30 ശതമാനം കിഴിവിൽ ലേലം പോകുമ്പോൾ 15000 രൂപയുമാണ് അടവ് വരുന്നത്. 15 മുതല്‍ 20 മാസം വരെ ചിട്ടി പരമാവധി ലേല കിഴിവിൽ പോകാൻ സാധ്യതയുണ്ട്. മാസത്തിൽ പരമാവധി 5,000 രൂപ ലാഭ വിഹിതം ലഭിക്കും.
25 മാസത്തിന് ശേഷം 8 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ചെടുക്കാനും സാധ്യതയുള്ള ചിട്ടിയാണിത്. 4 വർഷവും 1 മാസവും കൊണ്ട് 10 ലക്ഷത്തിന്റെ ചിട്ടി സ്വന്തമാക്കാം. പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കുന്നൊരാൾക്ക് 7 ലക്ഷം രൂപ ലഭിക്കും.
10 ലക്ഷം രൂപയുടെ ചിട്ടി
പെട്ടെന്ന് 8-9 ലക്ഷം രൂപ ആവശ്യമായി വരുന്നവർക്ക് ചേരാൻ പറ്റിയ ചിട്ടിയാണ് 25,000 രൂപ പരമാവധി അടവുള്ള 40 മാസത്തിന്റെ ചിട്ടി. 10 ലക്ഷം രൂപയുടെ റെഗുലർ ചിട്ടിയാണിത്. ചിട്ടി പരമാവധി ലേല കിഴിവായ 30 ശതമാനം ലേലത്തിൽ പോകുമ്പോൾ 18,750 രൂപ അടച്ചാൽ മതിയാകും. എന്നാൽ ഹ്രസ്വകാല ചിട്ടിയായതിനാൽ 3- 4 മാസത്തിനുള്ളിൽ ചിട്ടി ലേലം ആരംഭിക്കാൻ സാധ്യതയുണ്ട്. പരമാവധി കിഴിവിൽ പോകുമ്പോൾ 7 ലക്ഷം രൂപയാണ് ലഭിക്കുന്നത്.
12 മാസത്തിനുള്ളില്‍ 8 ലക്ഷം രൂപ തോതിൽ ലേലം വിളിച്ചെടുക്കാൻ സാധിക്കും. എന്നാൽ മുകളിൽ നൽകിയ 10 ലക്ഷത്തിന്റെ ചിട്ടിയേക്കാൾ ലാഭ വിഹിതം കുറവായിരിക്കും. പക്ഷേ വേഗത്തിൽ പണം ലഭിക്കുന്നു എന്നതാണ് ഗുണം.
ചിട്ടി സ്ഥിര നിക്ഷേപമിട്ടാൽ
വിളിച്ചെടുത്ത ചിട്ടി കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമിടാനുള്ള സൗകര്യമുണ്ട്. ഇതിന് ബാങ്കുകളേക്കാൾ ഉയർന്ന പലിശയും കെഎസ്എഫ്ഇ നൽകുന്നു. ചിട്ടി പണത്തിൽ ഭാവി ബാധ്യതയ്ക്ക് തുല്യമായ തുക ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻട്രസ്റ്റ് സ്കീമിലേക്കാണ് മാറ്റുക. ഈ നിക്ഷേപത്തിന് 7.50 ശതമാനം പലിശ ലഭിക്കും. ചിട്ടിയിലേക്ക് ഇതുവരെ അടച്ച തുക സാധാരണ സ്ഥിര നിക്ഷേപമായാണ് കണക്കാക്കുക. ഇതിന് 7 ശതമാനം പലിശ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
