ഉറപ്പാണ് കേരളം; സർക്കാറിന്റെ ​ഗ്യാരണ്ടിയിൽ സ്ഥിര നിക്ഷേപം നടത്താം; ഉയർന്ന പലിശയും; നോക്കുന്നോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലതരം നിക്ഷേപ മാർ​ഗങ്ങൾ സജീവമായെങ്കിലും സ്ഥിര നിക്ഷേപത്തിനുള്ള പരി​ഗണനയിൽ കുറവില്ല. നിശ്ചിതകാലത്തിന് ശേഷം പലിശ ചേർത്ത് മുതൽ തിരികെ ലഭിക്കുമെന്നത് സ്ഥിരനിക്ഷേപത്തിന് ആളെ കൂട്ടുന്നു. ബാങ്കും പോസ്റ്റ് ഓഫീസും മാത്രമല്ല സ്ഥിരനിക്ഷേപം സ്വീകരിക്കുന്നത്. നിരവിധി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്ഥിരം നിക്ഷേപത്തിന് മികച്ച പലിശ നൽകുന്നുണ്ട്. കാലവധി അനുസരിച്ചും സ്ഥാപനം അനുസരിച്ചും ബാങ്കിലെ പലിശ മാറി കൊണ്ടിരിക്കും. എന്നാല്‍ ബാങ്കിനെക്കാളും പലിശ നിരക്ക് നല്‍കുന്ന സ്ഥിര നിക്ഷേപമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മലയാളികള്‍ക്ക് സ്വന്തം സര്‍ക്കാരിന്റെ ഉറപ്പോടെ നിക്ഷേപിക്കാന്‍ പറ്റുന്ന സ്ഥാപനമാണ് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെലവപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്. (കെടിഡിഎഫ്സി). 

കെടിഡിഎഫ്‌സി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കേരള സര്‍ക്കാറിന്റെ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് കെടിഡിഎഫ്‌സി. നിക്ഷേപങ്ങള്‍ക്ക് കേരള സര്‍ക്കാറിന്റെ ഗ്യാരണ്ടിയാണ് ലഭിക്കുന്നത്. 4500 കോടി വരെ സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്. 1992 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിലെ പൊതുഗാതഗത മേഖലയ്ക്ക് സാമ്പത്തിക സഹായം നല്‍കുകയാണ് പ്രധാന ലക്ഷ്യം. കെഎസ്ആര്‍ടിസിക്ക് വായ്പ അുനുവദിക്കല്‍ കൂടാതെ ഭവന, വാഹന,വ്യക്തിഗത വായ്പകളും കെടിഡിഎഫ്‌സി അനുവദിക്കുന്നുണ്ട്. തിരവനന്തപുരം, തിരുവല്ല, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവടങ്ങളില്‍ അഞ്ച് ബ്രാഞ്ചുകള്‍ കെടിഡിഎഫ്‌സിക്കുണ്ട്.

Also Read: മൂന്ന് വർഷം കാത്തിരിക്കൂ; 10,000 നിക്ഷേപിച്ച് 5 ലക്ഷമാക്കാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ടിതാAlso Read: മൂന്ന് വർഷം കാത്തിരിക്കൂ; 10,000 നിക്ഷേപിച്ച് 5 ലക്ഷമാക്കാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ടിതാ

മൂന്ന് സ്കീമുകൾ

മൂന്ന് സ്കീമുകൾ

മൂന്ന് തരം സ്കീമുകളിലാണ് കെടിഡിഎഫ്‌സി സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. മണി മള്‍ട്ടിപ്പള്‍ സ്‌കീം(എംഎംഎസ്), പീരിയോഡിക് ഇന്ററസ്റ്റ് പേയ്‌മെന്റ് സ്‌കീം (പിഐപിഎസ്)- മന്ത്ലി, പീരിയോഡിക് ഇന്ററസ്റ്റ് പേയ്‌മെന്റ് സ്‌കീം (പിഐപിഎസ്)- മന്ത്ലി- ക്വാട്ടേർലി എന്നിവയാണവ. മൂന്ന് സ്കീമിലും നിക്ഷേപത്തിന് ചുരുങ്ങിയത് 10,000 രൂപ ആവശ്യമാണ്. 1,000ത്തിന്റെ ഗുണിതങ്ങളായി നിക്ഷേപ ഉയര്‍ത്താം. പണം ഇരട്ടിയാകുന്ന സ്കീമാണ് എംഎംഎസ്. മാസന്തോറും കൂട്ടുപലിശ രീതിയില്‍ പലിശ കണക്കാക്കി കാലവധിയെത്തുമ്പോളാണ് എം,എംഎസ് നിക്ഷേപത്തില്‍ പലിശയും തുകയും അനുവദിക്കുക. പീരിയോഡിക് ഇന്ററസ്റ്റ് പേയ്‌മെന്റ് സ്‌കീം (പിഐപിഎസ്)- മന്ത്ലി, പീരിയോഡിക് ഇന്ററസ്റ്റ് പേയ്‌മെന്റ് സ്‌കീം (പിഐപിഎസ്)- മന്ത്ലി- ക്വാട്ടേർലി എന്നിവയുടെ പേര് പോലെ മാസത്തിലെ ത്രൈമാസത്തിലെ നിക്ഷേപത്തിൽ നിന്നുള്ള പലിശ അനുവദിക്കും.

പലിശ നിരക്ക്

പലിശ നിരക്ക്

പൊതുജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ട് വ്യത്യസ്ത പലിശ നിരക്കാണ് കെടിഡിഎഫ്‌സി സ്ഥിര നിക്ഷേപങ്ങള്‍ക്ക് അനുവദിക്കുന്നത്. കാലാവധി അനുസരിച്ച് 5.75 ശതമാനം മുതല്‍ 6 ശതമാനം വരെ പലിശ നിരക്ക് കമ്പനി അനുവദിക്കുന്നുണ്ട്. ഒരു വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് വര്‍ഷത്തില്‍ 6 ശതമാനമാണ് പലിശ. മൂന്ന് വര്‍ഷം വരെ ഇതേ പലിശയാണ്. നാല് വര്‍ഷം വരെയുള്ള നിക്ഷേപത്തിനും അഞ്ച് വര്‍ഷം വരെയുള്ളതിനും 5.75 ശതമാനം പലിശ കമ്പനി നല്‍കുന്നു. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് ആദ്യ മൂന്ന് വര്‍ഷങ്ങളിലെ നിക്ഷേപത്തിന് 6.25 ശതമാനവും നാല് , അഞ്ച് വര്‍ഷങ്ങളില്‍ 6 ശതമാനും പലിശ നല്‍കും.

Also Read: നിരക്കുകൾ വീണ്ടും ഉയർന്നു തുടങ്ങി; നിക്ഷേപത്തിന് എവിടെ ലഭിക്കും കൂടുതൽ പലിശ?Also Read: നിരക്കുകൾ വീണ്ടും ഉയർന്നു തുടങ്ങി; നിക്ഷേപത്തിന് എവിടെ ലഭിക്കും കൂടുതൽ പലിശ?

എംഎംഎസ് സകീം

എംഎംഎസ് സ്കീമിൽ പൊതുജനങ്ങള്‍ക്കുള്ള നിക്ഷേപത്തിന് അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ വാര്‍ഷിക വരുമാനം ഏകദേശം 6.64 ശതമാനമായിരിക്കും. 10,000 രൂപ എം.എംഎസ് പദ്ധതിയില്‍ ചേരുന്നയാള്‍ക്ക് അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ 13,322 രൂപയാണ് ലഭിക്കുക. എം.എംഎസ് സ്‌കീമില്‍ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന് 10000 രൂപ കാലവധിയെത്തുമ്പോള്‍ 13,489 രൂപ ലഭിക്കും. നിക്ഷേപത്തില്‍ഡ നിന്നുള്ള വരുമാനം 6.89 ശതമാനത്തോളമാണ്.

Also Read: പെൻഷൻ ഉറപ്പിച്ചോളൂ; മാസം 5,000 അക്കൗണ്ടിലെത്തും; 210 രൂപ അടക്കാൻ തയ്യാറല്ലേAlso Read: പെൻഷൻ ഉറപ്പിച്ചോളൂ; മാസം 5,000 അക്കൗണ്ടിലെത്തും; 210 രൂപ അടക്കാൻ തയ്യാറല്ലേ

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

പ്രായപൂർത്തിയാവർക്ക് നിക്ഷേപിക്കാം. പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ പേരില്‍ രക്ഷിതാക്കൾക്ക് നിക്ഷേപം തുടങ്ങാം. മൂന്ന് പേരില്‍ കൂടാതെ ജോയിന്റ് അക്കൗണ്ട് ആരംഭിക്കാം. നിക്ഷേപം ആരംഭിച്ച് മൂന്ന് മാസത്തിനും ആറ് മാസത്തിനും ഇടയില്‍ പിന്‍വലിച്ചാല്‍ പലിശ ലഭിക്കില്ല. ആറ് മാസത്തിന് ശേഷം പിന്‍വലിച്ചാല്‍ ലഭിക്കേണ്ട പലിശയില്‍ നിന്ന് രണ്ട് ശതമാനം കുറഞ്ഞ തുക ലഭിക്കും. നിക്ഷേപിച്ച തുകയുടെ 75 ശതമാനം വായ്പ കെടിഡിഎഫ്‌സി നല്‍കുന്നുണ്ട്. പിഐപിഎസ് സ്‌കീമില്‍ ചേര്‍ന്നയാളെടുക്കുന്ന വായ്പയുടെ പലിശ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയില്‍ നിന്ന് കുറയ്ക്കും.

Read more about: investment ktdfc
English summary

Ktdfc Provides Various Fixed Deposits Plans With Kerala Government Grantee; Details Here

Ktdfc Provides Various Fixed Deposits Plans With Kerala Government Grantee; Details Here
Story first published: Tuesday, May 24, 2022, 21:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X