ഹ്രസ്വകാലത്തിൽ മികച്ച ആദായം നൽകുന്ന റിസ്ക് കുറഞ്ഞ വഴിയേത്? സ്ഥിര നിക്ഷേപം മറക്കാം; നോക്കാം ലിക്വിഡ് ഫണ്ടുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധികം റിസ്‌കെടുക്കാന്‍ താല്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് ഇക്വിറ്റിയേക്കാള്‍ ഡെബ്റ്റ് നിക്ഷേപങ്ങളാണ് അനുയോജ്യം. ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ് ഇതില്‍ നിക്ഷേപകര്‍ പ്രധാനമായി ഉപയോഗപ്പെടുത്തുന്നത്. കുറഞ്ഞ ആദായം നല്‍കുന്നവയെന്ന ചീത്തപ്പേരാണ് സ്ഥിര നിക്ഷേപത്തിന് നിലനില്‍ക്കുന്നത്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ സ്ഥിര നിക്ഷേപമിടാമെങ്കിലും ദീര്‍ഘകാല നിക്ഷേപത്തിന് മാത്രമാണ് നല്ലൊരു ആദായം ലഭിക്കുന്നത്.

 

ഇതിനാല്‍ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് സുരക്ഷിതമായി എവിടെ നിക്ഷേപിക്കാമെന്നതാകും ചോദ്യം. ഇതിനുള്ള ഉത്തരമാണ് ലിക്വിഡ് ഫണ്ടുകൾ. റിസ്ക് കുറഞ്ഞ മ്യൂച്വൽ ഫണ്ടുകളാണിവ. ഹ്രസ്വകാലത്തേക്ക് അനുയോജ്യമായവ. സ്ഥിര നിക്ഷേപവും ലിക്വിഡ് ഫണ്ടിന്റെയും താരതമ്യം നോക്കാം.

ലിക്വിഡ് ഫണ്ടുകകൾ

ലിക്വിഡ് ഫണ്ടുകകൾ

മ്യൂച്വല്‍ ഫണ്ടുകളില്‍ ഏറ്റവും സുരക്ഷിതത്വം നല്‍കുന്ന ഫണ്ടുകളാണ് ലിക്വിഡ് ഫണ്ടുകള്‍. 91 ദിവസം മുതല്‍ 3 മാസ കാലാവധിയുള്ള സ്ഥിര വരുമാന നിക്ഷേപങ്ങളിലാണ് ലിക്വിഡ് ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ട്രെഷറി ബില്‍, ബോണ്ട്, കടപ്പത്രം എന്നിവയിലാണ് ലിക്വിഡ് ഫണ്ടുകളുടെ പ്രധാന നിക്ഷേപം.

ഇതിനാല്‍ ഹ്രസ്വകാല നിക്ഷേപത്തിന് അനുയോജ്യമായൊരു മാര്‍ഗമാണ് ലിക്വിഡ് ഫണ്ടെന്ന് പറയാം. 6 ദിവസമാണ് ലോക്ഇന്‍പിരിയഡുള്ളത്. ഇതുപോലെ എക്‌സിറ്റ് ലോഡും ഇല്ലത്തതിനാല്‍ നിക്ഷേപകര്‍ക്ക് ആവശ്യസമയത്ത് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും. 

സുരക്ഷിതത്വം

സുരക്ഷിതത്വം

പരമാവധി ഒരു വിഭാഗത്തില്‍ 25 ശതമാനം മാത്രമെ ഫണ്ടിന് നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. ലിസ്റ്റ് ചെയ്ത് ഡെബ്റ്റ് ഇന്‍സ്ട്രുമെന്റില്‍ മാത്രമെ ലിക്വിഡ് ഫണ്ടിന് നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല, ലിക്വിഡ് ഫണ്ട് മണി മാര്‍ക്കറ്റ് സെക്യൂരിറ്റികളും ഹ്രസ്വകാല സെക്യൂരിറ്റികളിലും ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗുള്ള ഫിക്‌സഡ് ഇന്‍സ്ട്രുമെന്റുകളിലും നിക്ഷേപിക്കുന്നതിനാല്‍ വലിയ മൂലധന നഷ്ടം അനുഭവപ്പെടുന്നില്ല. ഇതോടൊപ്പം പലിശ നിരക്കുയരുന്ന സാഹചര്യത്തിൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവായാണ് ലിക്വിഡ് ഫണ്ടുകൾ. 

സ്ഥിര നിക്ഷേപം

സ്ഥിര നിക്ഷേപം

മേയ് മാസം മുതൽ റിപ്പോ നിരക്ക് ഉയർത്താൻ തുടങ്ങിയതിനാൽ ബാങ്ക് പലിശ നിരക്കിൽ മാറ്റങ്ങൾ കണ്ടു വരുന്നുണ്ട്. മെയ് മാസത്തില്‍ റിസര്‍വ് ബാങ്ക് 40 ബേസിസ് പോയിന്റുകളും ജൂണ്‍, ആഗസ്ത് മാസങ്ങളില്‍ 50 ബേസിസ് പോയിന്റുകളുമാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. നിലവിൽ 5.4 ശതമാനമാണ് റിപ്പോ നിരക്ക്.

പണപ്പെരുപ്പം നിയന്ത്രിക്കാൻ സെപ്തംബര്‍ 30 ന് തുടര്‍ച്ചയായി നാലാം തവണയും റിസർവ് ബാങ്ക് നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ബാങ്ക് നിരക്കിന് ​ഗുണകരമാകും. നിലവിൽ ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് 6 മുതല്‍ 7% വരെ പലിശനിരക്കാണ് ലഭിക്കുന്നത്. സ്മോൾ സേവിം​ഗ്സ് ബാങ്കുകള്‍ 8 ശതമാനം വരെ നൽകുന്നുണ്ട്.

താരതമ്യം

ലിക്വിഡ് നിക്ഷേപങ്ങളെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ നിശ്ചിത കാലത്തേക്ക് ലോക് ചെയ്യുന്നതിനാൽ നേരത്തെയുള്ള പിൻവലിക്കലുകൾക്ക് പിഴയുണ്ട്. ഇത് പലിശ വരുമാനം കുറയ്ക്കുകയും സ്ഥിരനിക്ഷേപങ്ങള്‍ അടിയന്തര ഉപയോ​ഗത്തിന് സാധ്യമല്ലാതാവുകയും ചെയ്യുന്നു. ഹ്രസ്വകാല നിക്ഷേപങ്ങൾ പൊതുവെ അടിയന്തര ഫണ്ട് വിനിയോ​ഗത്തിന് ഉള്ളവയായതിനാൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

നികുതി

ലിക്വിഡ് ഫണ്ടുകളിൽ നിന്നുള്ള ഡിവിഡന്റും സ്ഥിര നിക്ഷേപത്തിലെ പലിശ വരുമാനവും സ്രോതസിൽ നിന്നുള്ള ‌നികുതി ബാധകമാവുന്നയാണ്, സെക്ഷന്‍ 194 അനുസരിച്ച്, സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന ലാഭവിഹിതം 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ 10 ശതമാനം ടിഡിഎസ് ബാധകമാണ്. സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനം 40,000 രൂപയിൽ കൂടുതലായാലാണ് ടിഡിഎസ് ഈടാക്കുക. 10 ശതമാനമാണ് ടിഡിഎസ് നിരക്ക്.

Read more about: investment fixed deposit
English summary

Liquid Funds Are The Best Option To Invest Funds In Short Term Period; How It Differ From FD

Liquid Funds Are The Best Option To Invest Funds In Short Term Period; How It Differ From FD
Story first published: Tuesday, September 27, 2022, 18:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X