ലോക്ക്ഡൗണിനിടെ അക്ഷയ തൃതീയ ദിനത്തിൽ ഓൺലൈനായി സ്വർണം വാങ്ങാം, എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് ലോക്ക്ഡൌണിനും സാമ്പത്തിക പ്രതിസന്ധികൾക്കുമിടയിലും നിങ്ങൾ നാളത്തെ അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, ജ്വല്ലറികൾ അടച്ചിരിക്കുന്നതിനാൽ നിങ്ങൾ ഓൺലൈനിൽ സ്വർണം വാങ്ങേണ്ടി വരും. നിങ്ങൾക്ക് വിവിധ രൂപങ്ങളിൽ ഓൺലൈനിൽ സ്വർണം വാങ്ങാം. സ്വർണ്ണ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്), സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി), ആഭരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓരോന്നിനും വ്യത്യസ്ത സവിശേഷതകൾ ഉള്ളതിനാൽ നിങ്ങൾ ഈ ഓപ്ഷനുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. 

സ്വർണ വില വർദ്ധനവ്

സ്വർണ വില വർദ്ധനവ്

കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വർണ്ണ വില കുത്തനെ ഉയർന്നു. കഴിഞ്ഞ 15 മാസങ്ങളിൽ ആഗോള സാമ്പത്തിക അനിശ്ചിതത്വം ഗണ്യമായി ഉയർന്നിട്ടുണ്ട്. അതിനാൽ 2011 ലെ പ്രതിസന്ധിക്ക് ശേഷം സ്വർണ്ണ വിലകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ 30 ശതമാനത്തിൽ കൂടുതൽ ഉയർന്നു. സാമ്പത്തിക അനിശ്ചിതത്വമാണ് നിലവിൽ സ്വർണ വില ഉയരാനുള്ള പ്രധാന കാരണം. അതുകൊണ്ട് തന്നെ സ്വർണം വാങ്ങുന്നതിനു മുമ്പ്, ഇത് സ്വർണം വാങ്ങാനുള്ള സമയമാണോയെന്നും നിങ്ങളുടെ മൊത്തത്തിലുള്ള നിക്ഷേപ പോർട്ട്ഫോളിയോയിൽ എത്രമാത്രം സ്വർണത്തിൽ നിക്ഷേപിക്കണമെന്നും നിങ്ങൾ കൃത്യമായി മനസ്സിലാക്കണം.

എന്തുകൊണ്ടാണ് സ്വർണ്ണ വില ഉയരുന്നത്?

എന്തുകൊണ്ടാണ് സ്വർണ്ണ വില ഉയരുന്നത്?

സാമ്പത്തിക അനിശ്ചിതത്വം, ഉയർന്ന പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ അസ്ഥിരത, ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടങ്ങിയവ സ്വർണ്ണ വില ഉയരാൻ കാരണമാകുന്നു. സാമ്പത്തിക അനിശ്ചിതത്വം കാരണം മറ്റ് ആസ്തികൾക്ക് മൂല്യം കുറയുന്നതാണ് സ്വർണത്തിന് നേട്ടമാകുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുകയും അസ്ഥിരത കുറയ്ക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും പുതിയ പാക്കേജുകൾ പ്രഖ്യാപിക്കുന്നതും സ്വർണ നിക്ഷേപത്തെ തുണച്ചു.

അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങണോ?

അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങണോ?

സുരക്ഷിത താവളമായി കണക്കാക്കപ്പെടുന്ന സ്വർണ്ണത്തിന്റെ ഭാവി എന്തായിരിക്കും എന്നാണ് മിക്ക നിക്ഷേപകരുടെയും സംശയം. അടുത്ത കാലങ്ങളിൽ സ്വർണം ആകർഷകമായ ഒരു അസറ്റ് ക്ലാസായി തുടരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. യുഎസ് ഫെഡറൽ റിസർവ് ധനനയത്തെ മാറ്റിമറിക്കാത്ത കാലം വരെ സ്വർണ്ണ വില ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.

എത്ര സ്വർണ നിക്ഷേപം നടത്തണം?

എത്ര സ്വർണ നിക്ഷേപം നടത്തണം?

ഓഹരി വിപണിയിലെ തകർച്ചകൾക്കെതിരെ നിങ്ങൾക്ക് സ്വർണത്തിൽ നിക്ഷേപം നടത്താം. എന്നിരുന്നാലും, നിങ്ങളുടെ മൊത്തത്തിലുള്ള പോർട്ട്‌ഫോളിയോയിൽ ആവശ്യമായ സ്വർണം ഇതിനകം തന്നെ ഉണ്ടെങ്കിൽ, കൂടുതൽ വാങ്ങുന്നത് ഒഴിവാക്കണം. ധനകാര്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, നിങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ സ്വർണത്തിനായി അഞ്ച് ശതമാനം വകയിരുത്തുന്നതാണ് അനുയോജ്യം.

ലോക്ക്ഡൗണിനിടയിൽ അക്ഷയ തൃതീയ

ലോക്ക്ഡൗണിനിടയിൽ അക്ഷയ തൃതീയ

സ്വർണ്ണമോ മറ്റ് വിലയേറിയ ലോഹങ്ങളോ വാങ്ങുന്നതിന് ശുഭമായി കണക്കാക്കപ്പെടുന്ന ദിവസമാണ് അക്ഷയ തൃതീയ. ഈ വർഷത്തെ അക്ഷയ തൃതീയ ഞായറാഴ്ച (ഏപ്രിൽ 26) ആണ്. ജ്വല്ലറികളിൽ സാധാരണ അക്ഷയ തൃതീയ ദിനത്തിൽ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ രാജ്യം മുഴുവൻ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഈ വർഷത്തെ സ്ഥിതി വ്യത്യസ്തമായിരിക്കും.

നിക്ഷേപം നടത്തേണ്ടത് എങ്ങനെ?

നിക്ഷേപം നടത്തേണ്ടത് എങ്ങനെ?

അക്ഷയ തൃതീയ സമയത്ത് ആളുകൾ പൊതുവെ വ്യക്തിഗത ഉപഭോഗത്തിനായും മതവിശ്വാസങ്ങൾ, നിക്ഷേപം എന്നിവയ്ക്കായി സ്വർണം വാങ്ങാറുണ്ട്. ഒരു നിക്ഷേപകനെന്ന നിലയിൽ, നിങ്ങൾ സ്വർണ്ണത്തെ തന്ത്രപരമായി നോക്കുകയും വിവിധ അപകടസാധ്യതകൾക്കെതിരായ ഒരു സംരക്ഷണമായി ഉപയോഗിക്കുകയും വേണം. ആഭരണ രൂപത്തിൽ സ്വർണം വാങ്ങാൻ സാമ്പത്തിക വിദഗ്ധർ ആളുകളെ ഉപദേശിക്കുകയുമില്ല. നിലിവിലെ സാഹചര്യത്തിൽ, നിക്ഷേപ ആവശ്യത്തിനായി ആഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കുകയും പകരം സോവറിൻ ഗോൾഡ് ബോണ്ടുകളുടെയോ ഗോൾഡ് ഇടിഎഫുകളുടെയോ രൂപത്തിൽ ഇ-ഗോൾഡ് വാങ്ങുകയോ ചെയ്യുന്നതാണ് നല്ലത്.

സ്വർണ ആഭരണം

സ്വർണ ആഭരണം

ധരിക്കാനോ പ്രദർശിപ്പിക്കാനോ കഴിയുന്ന ഒരു വ്യക്തമായ സ്വത്തായതിനാൽ, ഒരാൾക്ക് എല്ലായ്പ്പോഴും സ്വർണാഭരണങ്ങളോട് അൽപ്പം വൈകാരിക അടുപ്പം കൂടും. ആഭരണങ്ങൾ അല്ലെങ്കിൽ സ്വർണ്ണ ബിസ്കറ്റ്, ജ്വല്ലറികളിൽ നിന്ന് നാണയങ്ങൾ എന്നിവയുടെ രൂപത്തിൽ നിങ്ങൾക്ക് സ്വർണം വാങ്ങാവുന്നതാണ്. ജ്വല്ലറികൾ കൂടാതെ, നിങ്ങൾക്ക് ചില ബാങ്കുകളിൽ നിന്നും സ്വർണ്ണ നാണയങ്ങൾ വാങ്ങാം.

ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്)

ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്)

ഇവ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളാണ്, അവ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വാങ്ങാനും വിൽക്കാനും കഴിയും. സ്വർണ്ണ ഇടിഎഫിന്റെ മാനദണ്ഡം ഭൌതിക സ്വർണ്ണ വിലയായതിനാൽ, നിങ്ങൾക്ക് അത് സ്വർണ്ണത്തിന്റെ യഥാർത്ഥ വിലയോട് അടുത്ത് വാങ്ങാം. സ്വർണ്ണ ഇടിഎഫുകൾ വാങ്ങുന്നതിന് നിങ്ങൾക്ക് ഒരു ട്രേഡിംഗ് ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.

സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി)

സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി)

ഒരു ഗ്രാം സ്വർണത്തിന്റെ ഗുണിതങ്ങളായി നൽകിയ സർക്കാർ സെക്യൂരിറ്റികളാണ് ഇവ. ഈ ബോണ്ടുകൾ ഇന്ത്യൻ സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് (ആർ‌ബി‌ഐ) പുറപ്പെടുവിക്കുകയും സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം നടത്തുകയും ചെയ്യുന്നു. വായ്പ എടുക്കുന്നതിന് ഇവ പണയമായും ഉപയോഗിക്കാം.

English summary

Lockdown: How to buy gold online this Akshaya Tritiya 2020 | ലോക്ക്ഡൗണിനിടെ അക്ഷയ തൃതീയ ദിനത്തിൽ ഓൺലൈനിലൂടെ സ്വർണം വാങ്ങാം, എങ്ങനെ?

If you are planning to buy gold on tomorrow's Akshaya Tritiya Day, in the midst of a corona virus lockdown and financial crisis, you may have to buy gold online because the jewellers are closed. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X