വിവാഹം ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്. വിവാഹത്തിന് ഏറ്റവും സുന്ദരിയായി അണിഞ്ഞൊരുങ്ങാനാകും ഏതൊരു വധുവും ആഗ്രഹിക്കുന്നത്. വസ്ത്രങ്ങളും ആഭരണങ്ങളും ഒന്നിനൊന്ന് മികവുറ്റതും ട്രെൻഡിയുമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ പെൺകുട്ടികൾ. എന്നാൽ വിവാഹത്തിന് സ്വർണം വാങ്ങുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്.
റിസേർച്ച് അത്യാവശ്യം
വിവാഹത്തിന് ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത് പലപ്പോഴും സ്വർണം വാങ്ങാനായിരിക്കും. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ റിസേർച്ച് ആവശ്യമുള്ളതും ഇതിനാണ്. സ്വർണ്ണത്തിലെ ഏറ്റവും പുതിയ ഡിസൈനുകൾ, വില, ട്രെൻഡുകൾ, വിവിധ ജ്വല്ലറികളിലെ വിലകൾ തമ്മിലുള്ള വ്യത്യാസം തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിച്ച് അറിഞ്ഞതിന് ശേഷം മാത്രം സ്വർണം വാങ്ങുന്നതാണ് നല്ലത്. നിക്ഷേപ ആവശ്യങ്ങൾക്കാണ് സ്വർണം വാങ്ങുന്നതെങ്കിൽ, സ്വർണ്ണ നാണയങ്ങളോ ബാറുകളോ ആണ് നല്ലത്.
പരിശുദ്ധി പരിശോധിക്കുക
സ്വർണ്ണത്തിന്റെ പരിശുദ്ധി എല്ലായ്പ്പോഴും കാരാട്ടിലാണ് അളക്കുന്നത്. ഉദാഹരണത്തിന്, 24 കാരറ്റ് എന്നാൽ 99.99% ശുദ്ധമായ സ്വർണ്ണം എന്നാണ് അർത്ഥമാക്കുന്നത്. എന്നാൽ ആഭരണങ്ങൾ സാധാരണയായി 24 കാരറ്റ് സ്വർണ്ണത്തിൽ ഉണ്ടാക്കാറില്ല. മറ്റ് ലോഹങ്ങളുമായി കൂട്ടിച്ചേർത്ത് 23 കാരറ്റ് അഥവാ 95.8% സ്വർണ്ണമാണ് സ്വർണ്ണാഭരണങ്ങൾക്ക് ഉപയോഗിക്കുന്നത്. സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) മുദ്ര ആഭരണങ്ങളിൽ ഉണ്ടെന്ന് ഉറപ്പാക്കുക.
പഴയ ആഭരണങ്ങൾ
വിവാഹത്തിന് കൈയിലുള്ള പഴയ ആഭരണം നൽകി പുതിയ ആഭരണം മാറ്റി വാങ്ങുന്നവർ നിരവധിയാണ്. എന്നാൽ ഇത് നിങ്ങളുടെ പണം നഷ്‌ടമാക്കുന്ന ഇടപാടാണ്. കാരണം ജ്വല്ലറിക്കാർ പഴയ സ്വർണത്തിന് കുറഞ്ഞ മൂല്യം നൽകി സ്വീകരിക്കുകയും ഉയർന്ന മൂല്യമുള്ള സ്വർണം നിങ്ങൾക്ക് വിൽക്കുകയും ചെയ്യും.
ആദ്യം വാങ്ങേണ്ടത് സ്വർണ്ണം
പലരും ചെയ്യുന്ന ഒരബദ്ധം ആദ്യം വിവാഹ വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് അതിനുശേഷം ആഭരണങ്ങൾ തിരഞ്ഞെടുക്കും. എന്നാൽ ആദ്യം ആഭരണം തെരഞ്ഞെടുത്തശേഷം അതിനു യോജിക്കുന്ന വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതാവും നല്ലത്. കാരണം വിവാഹവസ്ത്രങ്ങളേക്കാൾ ഏറെ വിലപിടിപ്പുള്ളതാണ് സ്വർണ്ണാഭരണങ്ങൾ. വിവാഹത്തിന് ധരിക്കാൻ വേണ്ടി വാങ്ങുന്ന സ്വർണ്ണാഭരണങ്ങൾക്ക് ഒപ്പം അതിനു ചേരാത്ത വസ്ത്രങ്ങളണിയുന്നത് ഭംഗി നൽകില്ല.
കാലഹരണപ്പെടാത്ത ഡിസൈനുകൾ
വിവാഹ ചടങ്ങിന് ശേഷവും ഉപയോഗിക്കാൻ പറ്റിയ ആഭരണങ്ങൾ നോക്കി വാങ്ങിയാൽ അത് പിന്നീടും എത്ര കാലം വേണമെങ്കിലും ധരിക്കാം. അതായത് പെട്ടെന്ന് കാലഹരണപ്പെട്ടു പോകാത്ത ഡിസൈനുകൾ നോക്കി വേണം വാങ്ങാൻ.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications