ശമ്പളം വാങ്ങുന്നയാളാണോ? വിരമിക്കുവോളം ജോലിയെടുത്താല്‍ കോടീശ്വരനാകും! ഇത് സർക്കാർ ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കല്‍ കാലത്തിന് ശേഷമുള്ള വരുമാനം കണ്ടെത്തുക എന്നത് സാധാരണ ജോലിക്കാരെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുമെങ്കിലും മറ്റു ജീവനക്കാര്‍ വിരമിച്ച ശേഷമുള്ള ജീവിതത്തിനായി പണം കണ്ടെത്തേണ്ടതുണ്ട്. ജോലിയെടുക്കുന്നൊരാളാണെങ്കില്‍ വിരമിക്കല്‍ പ്രായം വരെ ജോലി തുടര്‍ന്നാല്‍ 1കോടി രൂപ ലഭിക്കുന്ന അതിശയമായ പദ്ധതിയെ കുറിച്ച് കേട്ടിട്ടുണ്ടോ?.

അതിശയമായി തോന്നുമെങ്കിലും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട (ഇപിഎഫ്) സ്‌കീം കവര്‍ ചെയ്യുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ നേട്ടം സ്വന്തമാക്കാവുന്നതാണ്. 20 തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനത്തില്‍ ഇപിഎഫ് നിര്‍ബന്ധമാണ്. സ്ഥാപനത്തിലെ ശമ്പളക്കാരായ ജീവനക്കാര്‍ക്കെല്ലാം ഇപിഎഫ് ലഭിക്കുമെങ്കിലും 15,000 രൂപയില്‍ കുറവുള്ളവര്‍ക്ക് ഇപിഎഫ് നിര്‍ബന്ധമാണ്.

എന്താണ് ഇപിഎഫ്

എന്താണ് ഇപിഎഫ്

തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ജീവിതം സുഖകരമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. അടിസ്ഥാന ശമ്പളവും ക്ഷാമ ബത്തയും ചേര്‍ത്ത തുകയുടെ 12 ശതമാനാണ് തൊഴിലാളി ഇപിഎഫിലേക്ക് മാറ്റേണ്ടത്. ഇതിന് തുല്യമായ തുക തൊഴിലുടമയും ഇപിഎഫിലേക്ക് അടക്കണം. തൊഴിലുടമയുടെ വിഹിതത്തില്‍ നിന്ന് 8.33 ശതമാനം ഇംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്ക് പോകും. ബാക്കി തുകയാണ് ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റുക. 

Also Read: മാസ വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ പദ്ധതി; എങ്ങനെ എന്‍പിഎസില്‍ ചേരാം; എന്തെല്ലാം നേട്ടങ്ങള്‍Also Read: മാസ വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ പദ്ധതി; എങ്ങനെ എന്‍പിഎസില്‍ ചേരാം; എന്തെല്ലാം നേട്ടങ്ങള്‍

പലിശ നിരക്ക്

നിലവില്‍ 8.1 ശതമാനമാണ് പലിശ നിരക്ക്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് പദ്ധതി നിയന്ത്രിക്കുന്നത്. തൊഴിലാളികളുടെ നിക്ഷേപം സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ഇക്വിറ്റിയിലും നിക്ഷേപിച്ചാണ് പലിശ നല്‍കുന്നത്. നിക്ഷേപത്തിന്റെ 85 ശതമാനവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ബാക്കി വരുന്ന 15 ശതമാനം ഇക്വിറ്റിയിലുമാണ് നിക്ഷേപിക്കുന്നത്. 

Also Read: 3 വര്‍ഷം കൊണ്ട് 24 ലക്ഷം നേടാന്‍ പറ്റിയ നിക്ഷേപം; അറിയാം മള്‍ട്ടി ഡിവിഷന്‍ ചിട്ടിയുടെ ഗുണങ്ങള്‍Also Read: 3 വര്‍ഷം കൊണ്ട് 24 ലക്ഷം നേടാന്‍ പറ്റിയ നിക്ഷേപം; അറിയാം മള്‍ട്ടി ഡിവിഷന്‍ ചിട്ടിയുടെ ഗുണങ്ങള്‍

ഇപിഎഫ് കാല്‍ക്കുലേറ്റര്‍

ഇപിഎഫ് കാല്‍ക്കുലേറ്റര്‍

ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് നിക്ഷേപംം പിന്‍വലിക്കാതെ പ്രതിമാസ വിഹിതം ഏകദേശം 5,000 രൂപയെങ്കിലും അടച്ച് 35 വര്‍ഷം ജോലി ചെയ്യുന്നൊരാള്‍ക്ക് എളുപ്പത്തില്‍ 1 കോടി രൂപ നേടാമെന്നതാണ് പദ്ധതിയുടെ ഗുണം. ശമ്പളത്തില്‍ നിന്ന് നിര്‍ബന്ധമായും തുക ഈടാക്കുമെന്നതിനാല്‍ മാസത്തില്‍ ഇത്തരമൊരു നിക്ഷേപത്തെ പറ്റി ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല. 

Also Read: കാലാവധിയിൽ 7 ലക്ഷം നേടാം; 5 വർഷത്തേക്ക് 7.5 ശതമാനം പലിശ തരുന്ന ബാങ്കുകള്‍ ഏതെന്ന് അറിയാംAlso Read: കാലാവധിയിൽ 7 ലക്ഷം നേടാം; 5 വർഷത്തേക്ക് 7.5 ശതമാനം പലിശ തരുന്ന ബാങ്കുകള്‍ ഏതെന്ന് അറിയാം

 ഇപിഎഫ് വിഹിതം

25ാം വയസില്‍ ജോലി ആരംഭിച്ചൊരാള്‍ മാസം 5,000 രൂപ ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റുകയും 8 ശതമാനം പലിശ ലഭിക്കുകയും ചെയ്താല്‍ 60ാം വയസില്‍ വിരമിക്കുകയും ചെയ്യുമ്പോള്‍ 1.15 കോടി രൂപ കയ്യില്‍ കിട്ടും. ഇവിടെ 8 ശതമാനാണ് പലിശ നിരക്ക് കണക്കാക്കുന്നത്. എന്നാല്‍ എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപത്തിന് എപ്പോഴും 8 ശതമാനത്തിന് മുകളില്‍ പലിശ ലഭിക്കുന്നുണ്ട്.

വര്‍ഷത്തില്‍ എക്‌സ്പീരിയന്‍സ്, പ്രമോഷന്‍ എന്നിവ അടിസ്ഥാനമാക്കി ശമ്പളം വര്‍ധിക്കുമ്പോള്‍ ഇപിഎഫ് വിഹിതവും ഉയരും. ഇതിനാല്‍ 5,000 രൂപ മാസ അടവില്‍ ചേരുന്നൊരാള്‍ക്ക് കാലാവധിയെത്തുമ്പോള്‍ ഇതിനേക്കാളും തുക ലഭിക്കും.

 1.5 കോടി

21ാം വയസില്‍ അടിസ്ഥാന ശമ്പളം 25,000 രൂപ വാങ്ങുന്നൊരാള്‍ക്ക് മാസത്തില്‍ 3,000 രൂപയാണ് ഇപിഎഫിലേക്ക് അടയ്‌ക്കേണ്ടി വരിക. ഇപ്പോഴത്തെ പലിശ നിരക്ക് പ്രകാരം 60ാം വയസില്‍ വിരമിക്കുമ്പോള്‍ 1.35 കോടി രൂപ ലഭിക്കും. 58 വയസില്‍ വിരമിക്കുക ആണെങ്കില്‍ 1.22 കോടി രൂപ ലഭിക്കും.

8,000 രൂപ മാസത്തില്‍ ഇപിഎഫിലേക്ക് മാറ്റുന്നൊരാള്‍ക്ക് 1.19 കോടി രൂപ ലഭിക്കും. ഇപിഎഫ് വിഹിതം 10,000 രൂപയായാല്‍ 1.5 കോടിയും 15,000 രൂപയായാല്‍ 2.24 കോടി രൂപയും ലഭിക്കും.

ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

ഇപിഎഫ് അക്കൗണ്ട് ഉടമകള്‍ വിരമിക്കലിന് മുന്‍പ് അക്കൗണ്ട് അവസാനിപ്പിക്കുകയോ ഫണ്ടില്‍ നിന്ന് ഭാഗികമായി പിന്‍വലിക്കുകയോ ചെയ്യാതിരിക്കണം. ഇതോടൊപ്പ മാസത്തില്‍ ഇപിഎഫ് അക്കൗണ്ട് പരിശോധിക്കുകയും തൊഴിലുടമ കൃത്യമായ വിഹിതം അടയ്ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. തൊഴിലുടമ ഇപിഎഫ് വിഹിതം അടയ്ക്കുന്നില്ലെങ്കില്‍ ഇതിനെതിരെ നടപടി കൈകൊള്ളാവുന്നതാണ്. ഇപിഎഫ് മികച്ച നിക്ഷേപ മാര്‍ഗമാണെങ്കിലും ഇതിനൊപ്പം സമ്പത്ത് വര്‍ധിപ്പിക്കാനുള്ള മറ്റു നിക്ഷേപങ്ങള്‍ കൂടി പരിഗണിക്കണം.

Read more about: investment epf
English summary

Monthly Contribution Of Rs 5000 For 35 Years In EPF Will Turn Your Money In To Above 1 Crore; Details

Monthly Contribution Of Rs 5000 For 35 Years In EPF Will Turn Your Money In To Above 1 Crore; Details
Story first published: Wednesday, September 21, 2022, 8:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X