ക്ഷമ നല്‍കിയ സമ്പത്ത്! ഈ മിഡ് കാപ് ഓഹരിയിലെ അന്നത്തെ 1 ലക്ഷം 53 കോടിയായി; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ നിന്നും ആസ്തി മൂല്യത്തിലെ വര്‍ധന മാത്രമല്ല നിക്ഷേപകനെ തേടിയെത്തുക. കമ്പനികള്‍ നല്‍കുന്ന ലാഭവിഹിതം/ ബോണസ് ഓഹരി/ ഷെയര്‍ ബൈബാക്ക് പോലെയുള്ള അവസരങ്ങള്‍ വഴി അധിക നേട്ടത്തിനുള്ള സാധ്യതയും ഏറെയാണ്.

 

ഇത്തരം നേട്ടങ്ങള്‍ പക്ഷേ ഹ്രസ്വകാല നിക്ഷേപകരേക്കാള്‍ അധികമായി ദീര്‍ഘകാല നിക്ഷേപകരേയാവും തേടിയെത്തുക. ഇത്തരത്തില്‍ ഒരു ബോണസ് ഷെയറിലൂടെ നിക്ഷേപകരുടെ സമ്പാദ്യം പതിന്മടങ്ങാക്കിയ ഒരു മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

ഫീനക്സ് മില്‍സ്

ഫീനക്സ് മില്‍സ്

കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷണറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് ഫീനക്‌സ് മില്‍സ്. റിയല്‍ എസ്റ്റേറ്റ് വിഭാഗത്തില്‍ വന്‍കിട ഷോപ്പിങ് മാളുകള്‍, വിനോദ കേന്ദ്രങ്ങള്‍, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടം/ ഓഫീസുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലും പരിപാലനത്തിലും ശ്രദ്ധയൂന്നീയിരിക്കുന്നു. മുംബൈ, ബെംഗളൂരു, ചെന്നൈ, പൂനെ, ആഗ്ര, ഇന്ദോര്‍, അഹമ്മദാബാദ്, ബരേലി, ലക്‌നൗ, റായ്പൂര്‍ എന്നീ നഗരങ്ങളിലാണ് കമ്പനിയുടെ വിവിധ റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ നിലവിലുള്ളത്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ഫീനക്സ് മില്‍സിന്റെ ആകെ ഓഹരികളില്‍ 47.32 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ പക്കലാണുള്ളത്. വിദേശ നിക്ഷേപകര്‍ 31.60 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 16.67 ശതമാനവും വീതവും ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്. റീട്ടെയില്‍ നിക്ഷേപകരുടെ കൈവശം 4.40 ശതമാനം ഓഹരികളേയുള്ളൂ.

അതേസമയം മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ടെങ്കിലും ഫീനിക്‌സ് മില്‍സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.17 ശതമാനം മാത്രമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 505 രൂപ നിരക്കിലും പിഇ അനുപാതം 26 മടങ്ങിലുമാണുള്ളത്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 25,100 കോടിയാണ്.

ഓഹരി വില ചരിത്രം

ഓഹരി വില ചരിത്രം

ഇന്നു രാവിലെ 1,410 രൂപ നിലവാരത്തിലാണ് ഫീനിക്‌സ് മില്‍സ് ഓഹരി നില്‍ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ ഓഹരിയുടെ കൂടിയ വില 1,466 രൂപയും താഴ്ന്ന വില 885 രൂപയുമാണ്. അതായത് ഒരു വര്‍ഷത്തിനിടയിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും 59 ശതമാനം മുകളിലാണെന്ന് സാരം. ഇതേ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 4 ശതമാനം മാത്രം അകലെയാണ് ഫീനിക്‌സ് മില്‍സ് ഓഹരി ഇപ്പോഴുള്ളത്.

പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലാവരങ്ങള്‍ക്കെല്ലാം മുകളിലാണ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.

ഓഹരി വിശദാംശം

അതേസമയം ദീര്‍ഘകാല നിക്ഷേപകരെ കോടീശ്വരന്മാരാക്കിയ ചരിത്രമുള്ള ഓഹരിയാണ് ഫീനിക്‌സ് മില്‍സ് (BSE: 503100, NSE : PHOENIXLTD). 1995 ഒക്ടോബര്‍ 13-ന് ഓഹരിയുടെ വില കേവലം 1.33 രൂപയായിരുന്നു. അവിടെ നിന്നും ക്രമാനുഗതമായി വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിയ ഫീനിക്‌സ് മില്‍സ് ഓഹരികള്‍, നിലവിലെ വിപണി വിലയുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാല്‍ 1,05,915 ശതമാനമെന്ന സ്വപ്നനേട്ടം സമ്മാനിച്ചുവെന്ന് കാണാം.

ബോണസ് ചരിത്രം

ബോണസ് ചരിത്രം

ഇതിനിടെ നല്‍കിയ ഒരു ബോണസ് ഷെയര്‍ കൂടി പരിഗണിച്ചാല്‍ ഫീനിക്‌സ് മില്‍സ് ഓഹരിയില്‍ നിന്നും നിക്ഷേപകര്‍ക്ക് ലഭിച്ച നേട്ടം പതിന്മടങ്ങായി ഉയരും. ബിഎസ്ഇയില്‍ നിന്നും ഫീനിക്‌സ് മില്‍സ് ഓഹരിയെ കുറിച്ച് ലഭ്യമായ രേഖകള്‍ പ്രകാരം 2005 ഡിസംബര്‍ 9-ന് 4:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ വിതരണം ചെയ്തിട്ടുണ്ട്. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി 4 ഓഹരി വീതം ലഭിച്ചുവെന്ന് ചുരുക്കം.

നിക്ഷേപ മൂല്യം

നിക്ഷേപ മൂല്യം

1995 ഡിസംബറിലെ വിപണി വിലയായിരുന്ന 1.33 രൂപ അടിസ്ഥാനമാക്കിയാല്‍ അന്ന് 1 ലക്ഷം രൂപ മുതല്‍മുടക്കുന്ന നിക്ഷേപകന് ഫീനിക്‌സ് മില്‍സിന്റെ 75,187 ഓഹരികള്‍ ലഭിക്കുമായിരുന്നു. ഇതിനോടൊപ്പം 2005-ല്‍ 4:1 അനുപാതത്തില്‍ ലഭിച്ച ബോണസ് ഷെയര്‍ കൂടി കണക്കിലെടുത്താല്‍ കൈവശമുള്ള ഓഹരികളുടെ എണ്ണം 3,75,935 ആയി വര്‍ധിക്കും. ഇത്രയും ഓഹരിയുടെ നിലവിലെ വിപണി മൂല്യം 53.006 കോടിയാണ്. അതായത് 1995-ല്‍ ഫീനിക്‌സ് മില്‍സ് ഓഹരിയില്‍ നിക്ഷേപിച്ച 1 ലക്ഷം രൂപയുടെ ഇന്നത്തെ മൂല്യം 53 കോടിയുടെ സാമ്പാദ്യമായി വളര്‍ന്നുവെന്ന് സാരം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Multibagger Mid Cap Realty Stock Phoenix Mills Turns 1 Lakh To 53 Crores After 1 Bonus Share | ക്ഷമ നല്‍കിയ സമ്പത്ത്! ഈ മിഡ് കാപ് ഓഹരിയിലെ അന്നത്തെ 1 ലക്ഷം 53 കോടിയായി

Multibagger Mid Cap Realty Stock Phoenix Mills Turns 1 Lakh To 53 Crores After 1 Bonus Share. Read In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X