വിരമിക്കൽ കാലത്തിന് ശേഷം സുവർണ കാലമാകാൻ കൃത്യമായ മാസ വരുമാനം ലഭിക്കേണ്ടതുണ്ട്. പെന്ഷന് യോഗ്യരായുള്ളവർക്ക് വിരമിക്കല്‍ കാലത്ത് വലിയ ആശങ്കയില്ല. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സമ്പാദ്യത്തിൽ നിന്ന് ചെലവാക്കുന്നവരാകും ബാക്കിയുള്ളവർ.
ഇത്തരക്കാർക്ക് ഈ തുക മികച്ച പദ്ധതികളിൽ നിക്ഷേപിച്ച് അതിൽ നിന്നുള്ള വരുമാനം ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. ഇതിന് സാധിക്കുന്നൊരു കേന്ദ്ര സർക്കാർ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. മാസത്തിൽ 20,000 രൂപ വരെ പെൻഷൻ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതി ചേരാം. വിശദാംശങ്ങൾ ഇങ്ങനെ.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
കേന്ദ്ര ധനമന്ത്രാലയത്തിന്റെ സാമൂഹിക ക്ഷേമ പദ്ധതികളിലൊന്നാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. മുതിര്‍ന്ന പൗരന്മാര്ക്ക് റിസ്കില്ലാതെ നിക്ഷേപിക്കാനും പെന്ഷന് കണക്കെ പലിശ വരുമാനം ലഭിക്കും എന്നുള്ളതാണ് നേട്ടം. 60 വയസ് പൂർത്തിയായവർക്ക് മാത്രമാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. ഭാര്യയ്ക്കും ഭര്‍ത്താവിനുമായി അക്കൗണ്ട് ആരംഭിക്കാം.
വ്യക്തിഗത അക്കൗണ്ടുകളും ആംരംഭിക്കാം. ജോയിന്റ് അക്കൗണ്ടില്‍ ആദ്യ ഹോള്‍ഡര്‍ക്കാണ് പ്രായ പരിധി ബാധകമാവുക. നിക്ഷേപിച്ച പണം ഒന്നാം ഹോള്‍ഡറുടെ ചുമതലയിലായിരിക്കും. പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ പദ്ധതിയിൽ ചേരാനാകും.
പലിശ നിരക്ക്
8 ശതമാനമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ പലിശ. മൂന്ന് മാസം കൂടുമ്പോഴാണ് പലിശ നല്‍കുന്നത്. മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 എന്നിങ്ങനെ വര്‍ഷത്തില്‍ നാല് തവണ പലിശ ലഭിക്കും. നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ 80സി പ്രകാരം നികുതിയിളവുണ്ട്. പലിശ 50,000 രൂപ കടന്നാല്‍ മുന്‍കൂര്‍ നികുതി പിടിച്ച (ടിഡിഎസ്) ശേഷമുള്ള തുകയാണ് അനുവദിക്കുക.
നിക്ഷേപം
ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. ആയിരത്തിന്റെ ഇരട്ടിയാക്കി നിക്ഷേപം ഉയര്‍ത്താം. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ തുക നിക്ഷേപിക്കാനുള്ള അവസരം ഇനി മുതല്‍ ലഭിക്കും. 15 ലക്ഷമായിരുന്നു പരമാവധി നിക്ഷേപ പരിധി ബജറ്റില്‍ നിര്‍മലാ സീതാരാമന് 30 ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഒരാള്‍ക്ക് എത്ര സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം അക്കൗണ്ടുകളും ആരംഭിക്കാം. ആകെ നിക്ഷേപം 30 ലക്ഷത്തിൽ കൂടാൻ പാടില്ല.
കാലാവധി, നേരത്തെയുള്ള പിൻവലിക്കൽ
ത്രൈമാസത്തില്‍ പലിശ വരുമാനം ലഭിക്കുന്നൊരു പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. 5 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. മൂന്ന് വര്‍ഷം കൂടി പദ്ധതിയുടെ കാലാവധി നിക്ഷേകന് നീട്ടി ആവശ്യപ്പെടാം. അക്കൗണ്ട് ആരംഭിച്ച ശേഷം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. ഒരു വര്‍ഷത്തിന് മുന്‍പെ അക്കൗണ്ട് പിന്‍വലിച്ചാല്‍ പലിശയ്ക്ക് അര്‍ഹതയില്ല.
പലിശ അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് കുറച്ചിട്ടാണ് പിന്‍വലിക്കാന്‍ അനുവദിക്കുക. ഒരു വര്‍ഷം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമ്പോള്‍ മുതലില്‍ നിന്ന് 1.5 ശതമാനം കുറച്ചാണ് അനുവദിക്കുക. രണ്ട് വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനും ഇടിയലുള്ള പിന്‍വലിക്കലിന് മുതലില്‍ നിന്ന് ഒരു ശതമാനം കുറവ് വരുത്തി പണം പിന്‍വലിക്കാന്‍ അനുവദിക്കും. കാലാവധി നീട്ടിയ അക്കൗണ്ട് ഒരു വര്‍ഷം പൂര്‍ത്തിയായ ശേഷം പിഴയില്ലാതെ പിന്‍വലിക്കാം.
മാസ വരുമാനം 20,000 രൂപ
30 ലക്ഷം നിക്ഷേപ പരിധി ഉയര്‍ത്തിയതോടെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിന്ന് നല്ലൊരു മാസ വരുമാനം ഇനി പ്രതീക്ഷിക്കാം. 30 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 8 ശതമാനം പലിശ ലഭിച്ചാല്‍ എത്ര തുക 5 വര്‍ഷത്തേക്ക് ലഭിക്കുമെന്ന് നോക്കാം.
വർഷത്തിൽ 2,40,000 രൂപയാണ് പലിശ വരുമാനമായി ലഭിക്കുന്നത്. ത്രൈമാസത്തിൽ പലിശ തിരഞ്ഞെടുത്ത വ്യക്തിക്ക് 60,000 രൂപയാണ് ലഭിക്കുക. മാസത്തില്‍ കണക്കാക്കുമ്പോൾ 20,000 രൂപ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിൽ നിന്ന് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
