നിഫ്റ്റി 'ടോപ്പ് ഗിയറില്‍'; 19,000 മാര്‍ക്കിലേക്ക് ഒത്തുപിടിക്കാന്‍ 8 ഓഹരികള്‍ തയ്യാര്‍, മികച്ച ലാഭാവസരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നീണ്ട കാത്തിരിപ്പിന് വിരാമം. ഒടുവില്‍ 18,600 മാര്‍ക്ക് നിഫ്റ്റി പിന്നിട്ടിരിക്കുന്നു. ഇപ്പോഴത്തെ 'ടോപ്പ് ഗിയര്‍' വേഗം മുന്നോട്ട് തുടരുമെന്നാണ് ടെക്‌നിക്കല്‍ ചാര്‍ട്ടുകള്‍ പറഞ്ഞുവെയ്ക്കുന്നത്. എന്നാല്‍ തുടരെയുള്ള കുതിപ്പിനെ തുടര്‍ന്ന് കാളകള്‍ ചെറിയ ഇടവേളയെടുക്കാം.

എന്തായാലും 18,700-19,000 നിലവാരം കയ്യടക്കുകയാണ് വിപണിയുടെ പുതിയ ലക്ഷ്യം. തിരുത്തലുണ്ടായാല്‍ 18,500 നിലവാരത്തില്‍ നിഫ്റ്റിക്ക് അടിയന്തര പിന്തുണ ലഭിക്കും. ഇവിടെ നിന്നും വീഴുകയാണെങ്കില്‍ 18,300-18,000 നിലവാരം സുരക്ഷിതതാവളമായി മാറും.

നിഫ്റ്റിയുടെ ലക്ഷ്യം

'19,000 മാര്‍ക്കിലേക്ക് ചുവടുവെച്ച് കയറാനാണ് നിഫ്റ്റി ശ്രമിക്കുന്നത്. വിപണിയുടെ മൊത്തത്തിലുള്ള വികാരം പോസിറ്റീവാണ്. വിശാല വിപണികളുടെ പങ്കാളിത്തം നിഫ്റ്റിയുടെ മുന്നേറ്റത്തിന് കരുത്തുപകരുന്നുണ്ട്', മോത്തിലാല്‍ ഒസ്വാള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ റീടെയില്‍ റിസര്‍ച്ച് വിഭാഗം മേധാവി സിദ്ധാര്‍ത്ഥ് കെംക പറയുന്നു.

ഇതേസമയം, ആഗോള വിപണികളിലെ ആശങ്കകള്‍ മുന്‍നിര്‍ത്തി ഇന്ത്യന്‍ വിപണിയില്‍ തുടരെ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ഈ അവസരത്തില്‍ നിഫ്റ്റിയുടെ അടുത്തഘട്ട കുതിപ്പിന് വേഗം പകരാന്‍ ഒരുങ്ങുന്ന സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.

പിവിആര്‍

പിവിആര്‍

  • റേറ്റിങ്ങ്: ബൈ
  • ടാര്‍ഗറ്റ്: 2,000 രൂപ
  • സ്റ്റോപ്പ് ലോസ്: 1,795 രൂപ
  • നേട്ടം: 7%

കഴിഞ്ഞ മൂന്നു വ്യാപരദിനങ്ങളില്‍ വോളിയം വര്‍ധനവോടെ ഗൗരവമായ വാങ്ങലുകള്‍ പിവിആറില്‍ നടക്കുന്നുണ്ട്. അടുത്തിടെയാണ് മുന്‍കാല സ്വിങ് ഉയരമായ 1,858 രൂപ ചാടിക്കടന്ന് 1,867 രൂപ മാര്‍ക്കില്‍ പിവിആര്‍ ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്.

ടെക്‌നിക്കല്‍ ഇന്‍ഡിക്കേറ്ററുകള്‍ പരിശോധിച്ചാല്‍, MACD (മൂവിങ് ആവറേജ് കണ്‍വര്‍ജന്‍സ് ഡൈവര്‍ജന്‍സ്) ചിത്രം ബുള്ളിഷ് ക്രോസോവര്‍ അറിയിക്കുന്നുണ്ട്. 21 ദിന പ്രൈസ് ROC (Rate Of Change) -യാകട്ടെ 8 ലെവലുകളിലും തുടരുന്നു. അടുത്ത ഒരുമാസംകൊണ്ട് പിവിആറിന്റെ ഓഹരി വില 2,000 രൂപയിലേക്ക് എത്താമെന്ന സൂചനയാണിത്.

1,795 രൂപയിലാണ് സ്റ്റോക്കിലെ അടിയന്തര പിന്തുണ ഒരുങ്ങുന്നത്. 1,860-1,870 രൂപ നിലവാരത്തില്‍ പിവിആര്‍ ഓഹരികള്‍ ഘട്ടംഘട്ടമായി സമാഹരിക്കാം.

നിര്‍ദേശം: ജിഗര്‍ എസ് പട്ടേല്‍, സീനിയര്‍ മാനേജര്‍ - ആനന്ദ് രാത്തി

അദിത്യ ബിര്‍ല ഫാഷന്‍ & റീടെയില്‍

അദിത്യ ബിര്‍ല ഫാഷന്‍ & റീടെയില്‍

  • റേറ്റിങ്ങ്: ബൈ
  • ടാര്‍ഗറ്റ്: 340 രൂപ
  • സ്റ്റോപ്പ് ലോസ്: 290 രൂപ
  • നേട്ടം: 9%

നവംബര്‍ 1 തൊട്ട് 18 വരെയുള്ള വീഴ്ച്ചകൊണ്ട് അദിത്യ ബിര്‍ല ഫാഷന്‍ ഓഹരികളുടെ വിലയില്‍ 17 ശതമാനം തിരുത്തല്‍ സംഭവിച്ചുകഴിഞ്ഞു. 360 രൂപയുടെ ഉയരം കുറിച്ച സ്റ്റോക്ക് ഇപ്പോള്‍ 300 രൂപ നിലവാരത്തില്‍ പിന്തുണ നേടിയിട്ടുണ്ട്.

മണിക്കൂര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ചാര്‍ട്ടില്‍ ബുള്ളിഷ് ക്രോസോവര്‍ കാണാം. MACD ചിത്രം അടുത്ത മുന്നേറ്റത്തെ സാധൂകരിക്കുന്നുണ്ട്. 340 രൂപ ടാര്‍ഗറ്റ് വില ലക്ഷ്യമാക്കി നിക്ഷേപകര്‍ക്ക് അദിത്യ ബിര്‍ല ഫാഷന്‍ ഓഹരികള്‍ സമാഹരിക്കാം. സ്‌റ്റോപ്പ് ലോസ് 290 രൂപ.

നിര്‍ദേശം: ജിഗര്‍ എസ് പട്ടേല്‍, സീനിയര്‍ മാനേജര്‍ - ആനന്ദ് രാത്തി

ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ

ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ

  • റേറ്റിങ്ങ്: ബൈ
  • ടാര്‍ഗറ്റ്: 350 രൂപ
  • സ്റ്റോപ്പ് ലോസ്: 290 രൂപ
  • നേട്ടം: 12%

ഏപ്രില്‍ 13 -ന് 438 രൂപ ഉയരം കണ്ടെത്തിയ ശേഷം 34 ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ട സ്റ്റോക്കാണ് ടിന്‍പ്ലേറ്റ് കമ്പനി. പ്രതിവാര ചാര്‍ട്ടില്‍ 290-300 രൂപ നിലവാരത്തില്‍ ഓഹരികള്‍ പിന്തുണ കയ്യടക്കുന്നുണ്ട്.

അടുത്തിടെ പ്രതിദിന ചിത്രത്തില്‍ ബുള്ളിഷ് 'ഹാമ്മര്‍' കാന്‍ഡില്‍സ്റ്റിക്ക് പാറ്റേണ്‍ ടിന്‍പ്ലറ്റ് കമ്പനി കണ്ടെത്തുകയുണ്ടായി. 200 ദിന എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജിന് അരികില്‍ വെച്ചാണ് ബുള്ളിഷ് ഹാമ്മര്‍ രൂപംകൊണ്ടിരിക്കുന്നതും. മുന്നോട്ടുള്ള കുതിപ്പിന് ഇതു ശക്തമായ സൂചന നല്‍കുന്നു.

കൂടാതെ, പ്രതിവാര ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) ചിത്രം 40 ലെവലുകളില്‍ നിന്നും തിരിച്ചെത്തിയതും കാണാം.

നിര്‍ദേശം: ജിഗര്‍ എസ് പട്ടേല്‍, സീനിയര്‍ മാനേജര്‍ - ആനന്ദ് രാത്തി

റിലയന്‍സ് ഇന്‍ഡസ്ട്രീസ്

റിലയന്‍സ് ഇന്‍ഡസ്ട്രീസ്

  • റേറ്റിങ്: ബൈ
  • ടാര്‍ഗറ്റ്: 2,800-2,920
  • സ്റ്റോപ്പ് ലോസ്: 2,600
  • നേട്ടം: 8%

പ്രതിദിന ചാര്‍ട്ടില്‍ ശക്തമായ ബ്രേക്കൗട്ട് കുറിക്കാന്‍ റിലയന്‍സിന് സാധിച്ചിട്ടുണ്ട്. അവരോഹണ ട്രെന്‍ഡ്‌ലൈനും ഇതോടെ തിരുത്തപ്പെട്ടു. പ്രതിദിന ചാര്‍ട്ടില്‍ മൊമന്റം സൂചകമായ ആര്‍എസ്‌ഐ പോസിറ്റീവ് ക്രോസോവറാണ് പറഞ്ഞുവെയ്ക്കുന്നത്. അതായത്, സ്റ്റോക്കില്‍ ശക്തമായ 'ബൈ' സിഗ്നല്‍ വന്നുകഴിഞ്ഞു.

നിര്‍ദേശം: കുനാല്‍ ഷാ - സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ്, എല്‍കെപി സെക്യുരിറ്റീസ്

Also Read: നൂറുമേനി വിളവ്' പ്രതീക്ഷ; പിഎംഎസ് മാനേജര്‍മാര്‍ 'നട്ടുവളര്‍ത്തുന്ന' സ്‌മോള്‍, മിഡ്കാപ്പ് ഓഹരികൾAlso Read: നൂറുമേനി വിളവ്' പ്രതീക്ഷ; പിഎംഎസ് മാനേജര്‍മാര്‍ 'നട്ടുവളര്‍ത്തുന്ന' സ്‌മോള്‍, മിഡ്കാപ്പ് ഓഹരികൾ

 
നിപ്പോണ്‍ ലൈഫ് ഇന്ത്യ

നിപ്പോണ്‍ ലൈഫ് ഇന്ത്യ

  • റേറ്റിങ്ങ്: ബൈ
  • ടാര്‍ഗറ്റ്: 285-290 രൂപ
  • സ്റ്റോപ്പ് ലോസ്: 260 രൂപ
  • നേട്ടം: 7.5%

കഴിഞ്ഞ രണ്ടുമാസമായി ശക്തമായ ഇടിവ് നേരിടുന്ന സ്റ്റോക്കാണിത്. തുടരെ 'ലോവര്‍ ഹൈ-ലോവര്‍ ലോ' രൂപീകരണം ഓഹരി കാഴ്ച്ചവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, പ്രതിദിന ചാര്‍ട്ടില്‍ വോളിയം ഉയര്‍ച്ചയോടെ ബോട്ടം ഫോര്‍മേഷനാണ് സ്‌റ്റോക്ക് അറിയിക്കുന്നത്. പ്രതിദിന ചാര്‍ട്ടിലെ പോസിറ്റീവ് ഡൈവര്‍ജന്‍സ് 'ബൈ' സിഗ്നലിന് സ്ഥിരീകരണം നല്‍കുന്നു. സീറോ ലൈനില്‍ വെച്ച് MACD ഇന്‍ഡിക്കേറ്റര്‍ കുറിച്ച ബുള്ളിഷ് ക്രോസോവര്‍ ട്രെന്‍ഡ് മാറ്റമാണ് വിളിച്ചോതുന്നത്.

നിര്‍ദേശം: കുനാല്‍ ഷാ - സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ്, എല്‍കെപി സെക്യുരിറ്റീസ്

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ

  • റേറ്റിങ്ങ്: ബൈ
  • ടാര്‍ഗറ്റ്: 2,200-2,240 രൂപ
  • സ്റ്റോപ്പ് ലോസ്: 1,950 രൂപ
  • നേട്ടം: 8.5%

'ഹയര്‍ ടോപ്പ്-ഹയര്‍ ബോട്ടം' രൂപീകരണം മുറുക്കെപ്പിടിച്ച് ശക്തമായ അപ്‌ട്രെന്‍ഡിലൂടെയാണ് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ മുന്നേറുന്നത്. മൊമന്റം സൂചകമായ ആര്‍എസ്‌ഐ 60 നിലവാരത്തില്‍ കടന്നുകഴിഞ്ഞു. ഹ്രസ്വകാല മൂവിങ് ആവറേജിന് മുകളിലാണ് സ്‌റ്റോക്കിന്റെ ഇപ്പോഴത്തെ വ്യാപാരം.

നിര്‍ദേശം: കുനാല്‍ ഷാ - സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ്, എല്‍കെപി സെക്യുരിറ്റീസ്

സണ്‍ ഫാര്‍മ

സണ്‍ ഫാര്‍മ

  • റേറ്റിങ്ങ്: ബൈ
  • ടാര്‍ഗറ്റ്: 1,200 രൂപ
  • സ്റ്റോപ്പ് ലോസ്: 925
  • നേട്ടം: 16%

ഫാര്‍മ സെക്ടര്‍ ഇഴയുകയാണെങ്കിലും ഒഴുക്കിനെതിരെ തുഴയെറിയുകയാണ് സണ്‍ ഫാര്‍മ. 2015 -ല്‍ എഴുതപ്പെട്ട എക്കാലത്തേയും ഉയര്‍ന്ന നിലയിലേക്ക് തിരിച്ചെത്താന്‍ സ്റ്റോക്ക് വീണ്ടും തീവ്രയത്‌നം നടത്തുന്നുണ്ട്. 25 ആഴ്ച്ചക്കാലത്തെ പ്രതിദിന മൂവിങ് ആവറേജായ 925 രൂപ നിലവാരത്തിന് താഴേക്ക് വീണാല്‍ മാത്രമേ സ്റ്റോക്കില്‍ ഡൗണ്‍ട്രെന്‍ഡ് കാണാന്‍ സാധിക്കുകയുള്ളൂ.

നിര്‍ദേശം: പുഷ്‌കരാജ് കനിക്തര്‍, ജിഇപിഎല്‍ കാപ്പിറ്റല്‍

Also Read: 9 ലക്ഷത്തിന്റെ ഈ ചിട്ടിയിൽ നിന്ന് 11.50 ലക്ഷം രൂപ സ്വന്തമാക്കാം; ഹ്രസ്വകാല ചിട്ടിയെ പറ്റി അറിയാംAlso Read: 9 ലക്ഷത്തിന്റെ ഈ ചിട്ടിയിൽ നിന്ന് 11.50 ലക്ഷം രൂപ സ്വന്തമാക്കാം; ഹ്രസ്വകാല ചിട്ടിയെ പറ്റി അറിയാം

 
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

  • റേറ്റിങ്ങ്: ബൈ
  • ടാര്‍ഗറ്റ്: 820 രൂപ
  • സ്റ്റോപ്പ് ലോസ്: 540 രൂപ
  • നേട്ടം: 35%

നിഫ്റ്റിക്ക് മുന്‍പുതന്നെ സര്‍വകാല ഉയരം കീഴടക്കിയ ബാങ്ക് നിഫ്റ്റിയിലെ മിന്നുംതാരമാണ് എസ്ബിഐ. എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് തുടങ്ങിയ പ്രമുഖര്‍ എക്കാലത്തേയും ഉയര്‍ന്ന നില കൈവിട്ടെങ്കിലും എസ്ബിഐ പുതിയ ഉയരങ്ങള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

പുതിയ മുന്നേറ്റം എസ്ബിഐയുടെ ഓഹരി വില 820 രൂപ വരെ എത്തിക്കാനിടയുണ്ട്. 540 രൂപയ്ക്ക് താഴെ വീണാല്‍ മാത്രമേ എസ്ബിഐയില്‍ ഡൗണ്‍ട്രെന്‍ഡ് കാണാന്‍ സാധിക്കുകയുള്ളൂ.

നിര്‍ദേശം: പുഷ്‌കരാജ് കനിക്തര്‍, ജിഇപിഎല്‍ കാപ്പിറ്റല്‍

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Nifty All Set To Touch 19k; Reliance To SBI, These 8 Stocks May Lend A Hand In Index's New Journey

Nifty All Set To Touch 19k; Reliance To SBI, These 8 Stocks May Lend A Hand In Index's New Journey. Read in Malayalam.
Story first published: Tuesday, November 29, 2022, 11:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X