ഉയർന്ന മൂല്യമുള്ള ഇടപാടുകൾ മാത്രമല്ല; ആദായ നികുതി നോട്ടീസ് ലഭിക്കാൻ സാധ്യതയുള്ള വഴികൾ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയര്‍ന്ന മൂല്യമുള്ള പണമിടപാടുകള്‍ക്ക് ആദായ നികുതി വകുപ്പ് നിരീക്ഷണമുണ്ട്. പത്ത് ലക്ഷം രൂപയിൽ കൂടുതൽ തുക നിക്ഷേപം നടത്തിയാലോ ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാൻ സാമ്പത്തിക വർഷത്തിൽ വലിയ തുകയുടെ ഇടപാട് നടത്തിയാലോ ആദായ നികുതി റിട്ടേൺ ലഭിക്കും. വസ്തു ഇടപാടാണ് നോട്ടീസ് ലഭിക്കാനുള്ള മറ്റൊരു സാഹചര്യം. വസ്തു ഇടപാട് 30 ലക്ഷത്തിൽ കൂടുതൽ നടന്നിട്ടുണ്ടെങ്കിലും നോട്ടീസ് ലഭിക്കാനുള്ള സാധ്യതയുണ്ട്. വിവരങ്ങൾ ആദായ നികുതി റിട്ടേണിൽ സമർപ്പിക്കാതിരുന്നാലാകും നടപടികൾ.

ഓരോ ഇടപാട് നടത്തിയാലും ഇതെല്ലാം ആദായ നികുതി വകുപ്പിന്റെ നിരീക്ഷണം ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ആദായ നികുതി വകുപ്പ് നടപ്പാക്കിയ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളെ നിരീക്ഷിക്കുന്നുണ്ട്. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടന്നാൽ ആദായ നികുതി വകുപ്പിനെ വിവരമറിയിക്കാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശവുമുണ്ട്. ഇതോടൊപ്പം വലിയ ഇടപാടുകൾ മാത്രമല്ലാതെ മറ്റെതെല്ലാം രീതിയിൽ ആദായ നികുതി നോട്ടീസ് ലഭിക്കുമെന്ന് നോക്കാം. 

തെറ്റായ വിവരങ്ങള്‍

തെറ്റായ വിവരങ്ങള്‍

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരാണെങ്കില്‍ ആദായ നികുതി റിട്ടേണില്‍ പേര്, വിലാസം, പാന്‍ വിവരങ്ങള്‍ നല്‍കിയത് ശരിയാണോയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തെറ്റായി വിവരങ്ങള്‍ നല്‍കിയാല്‍ ആദായ നികുതി വകുപ്പ് നിങ്ങളെ ബന്ധപ്പെടും. കള്ളപ്പണ്ണത്തിനെതിരെ ശക്തമായ നടപടികള്‍ ആദായ നികുതി വകുപ്പ് സ്വീകരിക്കുന്നുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമുള്ള വരുമാനത്തെയും ആസ്തിയേയും പറ്റിയുള്ള വിവരം കൈമാറാന്‍ ആവശ്യപ്പെട്ടും നോട്ടീസ് ലഭിക്കാം. 

Also Read: അധിക പലിശ മാത്രമല്ല; സൗജന്യ ഇൻഷൂറൻസും പദ്ധതികളും; 60 വയസ് കഴിഞ്ഞവർക്കുള്ള നേട്ടങ്ങളിതാAlso Read: അധിക പലിശ മാത്രമല്ല; സൗജന്യ ഇൻഷൂറൻസും പദ്ധതികളും; 60 വയസ് കഴിഞ്ഞവർക്കുള്ള നേട്ടങ്ങളിതാ

വരുമാനത്തിലെ വളർച്ച

വരുമാനത്തിലെ വളർച്ച

വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആദായ നികുതി വകുപ്പിന് സംശയം തോന്നിയാല്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന് നോട്ടീസ് ലഭിക്കും. ഇതിനാല്‍ തന്നെ എല്ലാ വരുമാനങ്ങളുടെയും സ്രോതസ് തെളിയിക്കുന്ന രേഖകള്‍ സൂക്ഷിക്കണം. വരുമാനത്തില്‍ പെട്ടന്നുണ്ടാകുന്ന കുത്തനെയുള്ളവര്‍ധനവ് ആദായ നികുതി വകുപ്പ പരിശോധിക്കും.

പെട്ടന്ന് വലിയ വിലയുള്ള റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കായോല വലിയ തുകയുടെ ബാങ്ക് ഇടപാട് നടത്തിയാലോ ആദായ നികുതി വകുപ്പ് പരിശോധിക്കും. അധിക വരുമാനം കുട്ടിയുടെയോ പങ്കാളിയുടെയോ അക്കൗണ്ടിലേക്ക് മാറ്റിയാലും നികുതി ബാധകമായ വരുമാനം കണക്കാക്കുമ്പോള്‍ ഇവ കൂടി പരിശോധിക്കും. ഈ വരുമാനം ആദായ നികുതി റിട്ടേണില്‍ കാണിച്ചില്ലെങ്കിലും റിട്ടേണ്‍ ലഭിക്കും. 

Also Read: ഈ 5 കാര്യങ്ങൾ പരി​​ഗണിക്കാതെ നിക്ഷേപം തുടങ്ങിയാൽ പണി കിട്ടും; അഞ്ചും ചേർന്നാൽ ലാഭം ഉറപ്പ്Also Read: ഈ 5 കാര്യങ്ങൾ പരി​​ഗണിക്കാതെ നിക്ഷേപം തുടങ്ങിയാൽ പണി കിട്ടും; അഞ്ചും ചേർന്നാൽ ലാഭം ഉറപ്പ്

ടിഡിഎസ്

ടിഡിഎസ്

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ടിഡിഎസ് വിവരങ്ങളിലെ പൊരുത്തക്കേടും ആദായ നികുതി നോട്ടീസ് ക്ഷണിച്ചു വരുത്തും. 26എസ്, 16, 16എ ഫോമുകളിലെ വിവരങ്ങള്‍ ആദായ നികുതി റിട്ടേണുമായി വ്യത്യാസപ്പെട്ടാല്‍ നോട്ടീസ് ലഭിക്കും. ടിഡിഎസ് ഈടാക്കിയ കമ്പനി, ബാങ്ക്, തുടങ്ങിയ നല്‍കുന്ന വിവരങ്ങളുമായി പൊരുത്തകേട് പാടില്ല.

ഓരോ സാമ്പത്തിക വര്‍ഷത്തേയും ആദായ നികുതി റിട്ടേണ്‍ തൊട്ടടുത്ത വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിക്കണം. ആദായ നികുതി നിയമത്തിലെ 142 (1)(i) പ്രകാരം സമയ പരിധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് നോട്ടീസ് ലഭിക്കും.

Also Read: 55 രൂപ വിഹിതമടച്ചാൽ മാസത്തിൽ 3,000 രൂപ ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി; വിശദാംശങ്ങൾ അറിഞ്ഞില്ലേAlso Read: 55 രൂപ വിഹിതമടച്ചാൽ മാസത്തിൽ 3,000 രൂപ ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി; വിശദാംശങ്ങൾ അറിഞ്ഞില്ലേ

നോട്ടീസ് ലഭിച്ചാല്‍

നോട്ടീസ് ലഭിച്ചാല്‍

ആദായ നികുതി നോട്ടീസ് ലഭിച്ചാല്‍ അത ശ്രദ്ധാപൂര്‍വം വായിച്ച് നോട്ടീസ് അയക്കാനുള്ള കാരണം മനസിലാക്കുക. ആദായ നികുതി റിട്ടേണിലെ പൊരുത്തകേടുകളുടെ ഭാഗമായാണോ നോട്ടീസ് എന്ന പരിശോധിക്കുക. നോട്ടീസിലെ പേര്, പാന്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം മുതലായ വിവരങ്ങള്‍ പരിശോധിച്ച് അത് നിങ്ങള്‍ക്കുള്ളതാണെന്ന് ഉറപ്പാക്കണം. നോട്ടീസില്‍ അനുവദിച്ച സമയപരിധിക്കുള്ളില്‍ മറുപടി നല്‍കി പിഴയും നിയമ നടപടിയും ഒഴിവാക്കാനും ശ്രദ്ധിക്കണം.

Read more about: income tax
English summary

Not Just High Value Transactions These Are The Common Reasons For Getting Income Tax Notice

Not Just High Value Transactions These Are The Common Reasons For Getting Income Tax Notice, Read In Malayalam
Story first published: Thursday, November 17, 2022, 18:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X