നിക്ഷേപം പിൻവലിക്കുന്നത് മുതൽ ക്രെഡിറ്റ് കാർഡ് റിവാർഡ് വരെ; പുതുവർഷത്തിലെ മാറ്റങ്ങളെന്തൊക്കെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ മാസത്തിലും ബാങ്കിം​ഗ് രം​ഗത്ത് ചെറുതും വലുതുമായ പലതരം മാറ്റങ്ങൾ വരുന്നുണ്ട്. പുതുവർഷത്തിലേക്ക് കടക്കുമ്പോഴും ഇതിൽ വ്യത്യാസമൊന്നുമില്ല. പുതിയ ബാങ്ക് ലോക്കര്‍ നിയമങ്ങള്‍ മുതല്‍ ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റ് മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റങ്ങൾ, എൻപിഎസ് നിക്ഷേപം പിൻവലിക്കുന്നതിനുള്ള മാറ്റങ്ങൾ തുടങ്ങി ഒരു കൂട്ടം നിയമങ്ങൾ 2023 ജനുവരിയിൽ മാറുകയാണ്. എല്ലാം ജനങ്ങളെ നേരിട്ട് ബാധിക്കുന്നവയുമാണ്. ഇതിനാൽ ഓരോന്നും എന്തൊക്കെയെന്ന് വിശദമായി തന്നെ നോക്കാം. 

 

ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ്

ജനുവരി 1 മുതല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളുടെ റിവാര്‍ഡ് പോയിന്റില്‍ മാറ്റം വരുന്നുണ്ട്. ആമസോണ്‍ ചെലവാക്കലുകള്‍ക്ക് ഇനി മുതല്‍ 5 റിവാര്‍ഡ് പോയിന്റുകളാണ് ലഭിക്കുന്നത്. ക്ലീയര്‍ട്രിപ്പ് വൗച്ചറുകള്‍ റഡീം ചെയ്യുന്നത് ഒറ്റഇടപാടിലാക്കി മാററി. അപ്പോളോ, ബുക്ക്‌മൈഷോ, ക്ലിയര്‍ട്രിപ്പ്, ലെന്‍സ് കാര്‍ട്ട് തുടങ്ങിയവയില്‍ ലഭിക്കുന്ന 10X റിവാര്‍ഡ് തുടര്‍ന്നും ലഭിക്കും. 

Also Read: ഉയര്‍ന്ന പലിശ നിരക്ക്; 2023 ല്‍ അവസാനിക്കുന്ന 4 പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ നോക്കാംAlso Read: ഉയര്‍ന്ന പലിശ നിരക്ക്; 2023 ല്‍ അവസാനിക്കുന്ന 4 പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ നോക്കാം

എച്ച്ഡിഎഫ്‌സി

എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡും റിവാര്‍ഡ് പോയിന്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 2023 ജനുവരി 1 മുതല്‍ വാടക അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ റിവാര്‍ഡ് ലഭിക്കില്ല. ബാങ്കിന്റെ സ്മാർട്ട്ബൈ (SmartBuy) പോര്‍ട്ടലിലെ ഫ്‌ലൈറ്റുകള്‍ക്കും ഹോട്ടല്‍ ബുക്കിംഗുകള്‍ക്കുമുള്ള റിവാര്‍ഡ് പോയിന്റുകകൾ റഡീം ചെയ്യുന്നത് ഒരു കലണ്ടര്‍ മാസത്തില്‍ ഇന്‍ഫിനിയ കാര്‍ഡുകള്‍ക്ക് 1,50,000 റിവാര്‍ഡ് പോയിന്റുകളെന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഡൈനേഴ്സ് ബ്ലാക്ക് കാര്‍ഡുകള്‍ക്ക് 75,000 റിവാര്‍ഡ് പോയിന്റുകളും മറ്റു കാര്‍ഡുകള്‍ക്ക് 50,000 റിവാര്‍ഡ് പോയിന്റുകളുമാണ്. 

Also Read: മാസ ചെലവുകളില്‍ ക്യാഷ് ബാക്ക് നേടാം; 2023 ല്‍ പോക്കറ്റിലുണ്ടാകേണ്ട 5 ക്രെഡിറ്റ് കാര്‍ഡുകളിതാAlso Read: മാസ ചെലവുകളില്‍ ക്യാഷ് ബാക്ക് നേടാം; 2023 ല്‍ പോക്കറ്റിലുണ്ടാകേണ്ട 5 ക്രെഡിറ്റ് കാര്‍ഡുകളിതാ

ലോക്കർ നിയമത്തിൽ മാറ്റം

ലോക്കർ നിയമത്തിൽ മാറ്റം

ജനുവരി 1-നകം നിലവിലുള്ള ലോക്കര്‍ ഇടപാടുകാരുമായുള്ള ലോക്കര്‍ കരാറുകള്‍ പുതുക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്കും ലോക്കറെടുത്ത ഉപഭോക്താവും പുതിയ കരാറിലെത്തണം. രണ്ടു പേരും ഒപ്പിട്ട കരാറിന്റെ കോപ്പി ഉപഭോക്താവിന് നൽകണം.

ഒറിജിനൽ ബാങ്ക് സൂക്ഷിക്കും. പുതിയ വ്യവസ്ഥ പ്രകാരം ലോക്കര്‍ സൗകര്യം ആവശ്യമുള്ള ഉപഭോക്താക്കള്‍ മൂന്ന് വര്‍ഷത്തെ ലോക്കര്‍ വാടക, ചാര്‍ജുകള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള സ്ഥിര നിക്ഷേപം ആരംഭിക്കേണ്ടി വരും. ബാങ്കുകള്‍ ലോക്കര്‍ കരാറുകളില്‍ അന്യായമായ നിബന്ധനകളോ വ്യവസ്ഥകളോ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കാൻ പുതിയ കരാർ സഹായിക്കും. 

Also Read: ബാങ്കില്‍ ലോക്കര്‍ സേവനം ആരംഭിക്കാന്‍ സ്ഥിര നിക്ഷേപം ആവശ്യമോ? പുതുക്കിയ ലോക്കര്‍ നിയമം പറയുന്നതെന്ത്Also Read: ബാങ്കില്‍ ലോക്കര്‍ സേവനം ആരംഭിക്കാന്‍ സ്ഥിര നിക്ഷേപം ആവശ്യമോ? പുതുക്കിയ ലോക്കര്‍ നിയമം പറയുന്നതെന്ത്

എന്‍പിഎസ് പിന്‍വലിക്കല്‍

എന്‍പിഎസ് പിന്‍വലിക്കല്‍

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി നിക്ഷേപം ഭാഗികമായി പിന്‍വലിക്കുന്നതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പിഎഫ്ആര്‍ഡിഎയുടെ പുതിയ ഉത്തരവ് അനുസരിച്ച് സര്‍ക്കാര്‍ മേഖലയിലെ എല്ലാ എൻപിഎസ് ഉപഭോക്താക്കളുടെയും (കേന്ദ്രം, സംസ്ഥാന, കേന്ദ്ര സ്വയംഭരണ സ്ഥാപനം) എന്‍പിഎസ് നിക്ഷേപം ഭാഗിക പിന്‍വലിക്കാൻ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ സമര്‍പ്പിക്കണം. ഇവ അതാതാ നോഡല്‍ ഓഫീസര്‍മാർക്കാണ് സമർപ്പിക്കേണ്ടത്.

2023ൽ സൗജന്യ ഭക്ഷ്യധാന്യം

2023ൽ സൗജന്യ ഭക്ഷ്യധാന്യം

2023 ല്‍ ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തിന്റെ ഭാഗമായി 81 കോടി ഇന്ത്യക്കാര്‍ക്ക് അരിയും ഗോതമ്പും സൗജന്യമായി നല്‍കും. നിലവില്‍ 5 കിലോ ഭക്ഷ്യധാന്യമാണ് മാസത്തില്‍ നല്‍കുന്നത്. ഇതിന് 2-3 രൂപ വരെ കിലോയ്ക്ക് ഈടാക്കുന്നുണ്ട്. 3 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.

കാറിന് വില കൂടും

കാറിന് വില കൂടും

കാര്‍ നിര്‍മാതാക്കളായ കിയ, മാരുതി മോട്ടോഴ്‌സ്, സുസൂക്കി, ജീപ്പ് ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് എന്നിവര്‍ തങ്ങളുടെ വാഹന മോ
ലുകള്‍ക്ക് 2023 ജനുവരി മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില വ്#ധനവാണ് വാഹന വില വര്‍ധനവിന് കാരണമാകുന്നത്.

English summary

NPS Withdrawal To Credit Card Rewards; Here's Top Changes In Financial Sector From January

NPS Withdrawal To Credit Card Rewards; Here's Top Changes In Financial Sector From January, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X