പോസ്റ്റ് ഓഫീസിലെ 'നിക്ഷേപ സമവാക്യം' മാറ്റാം; ലക്ഷങ്ങളുടെ അധിക വരുമാനം ഉണ്ടാക്കുന്ന വഴിയിങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപങ്ങളില്‍ നിന്ന് പരമാവധി വരുമാനം ഉണ്ടാക്കുക എന്നതാണ് ഓരോ നിക്ഷേപകന്റെയും ലക്ഷ്യം. റിസ്‌ക് കുറഞ്ഞ പോസ്്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ വരുമാനം കുറവാണെന്നാതാണ് സത്യം. എന്നാല്‍ നിക്ഷേപങ്ങളെ ക്ലബ് ചെയ്യുക വഴി പരമാവധി നേട്ടമുണ്ടാക്കാന്‍ സാധിക്കും. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ചേരുന്നൊരാള്‍ക്ക് പോസ്റ്റ് ഓഫീസില്‍ തന്നെ ആവര്‍ത്തന നിക്ഷേപവും കൂടി ആരംഭിച്ചാല്‍ എത്ര രൂപ നേടാന്‍ സാധിക്കുമെന്ന് വിശദമായി പരിശോധിക്കാം.

 

നിക്ഷേപങ്ങൾ

നിക്ഷേപങ്ങൾ

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി മാസ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ്. ഇതിനൊപ്പം ഒരു പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം കൂടി ആരംഭിക്കണം. മാസ വരുമാന പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന തുക ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റുകയാണ് വേണ്ടത്. പ്രതിമാസ വരുമാന പദ്ധതിയില്‍ ലഭിക്കുന്ന മാസ പലിശ പിന്‍വലിക്കാതിരുന്നാല്‍ അധിക പലിശ ലഭിക്കില്ല. എന്നാല്‍ ഈ തുക ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റി പലിശ ഉറപ്പാക്കാം. 

പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം

പോസ്റ്റ് ഓഫീസ്  പ്രതിമാസ വരുമാന പദ്ധതി

മാസത്തില്‍ പലിശ വരുമാനം നല്‍കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. പത്ത് വയസ് പൂര്‍ത്തിയായ കുട്ടിക്ക് സ്വന്തം പേരില്‍ ഈ പദ്ധതിയില്‍ അക്കൗണ്ട് തുറക്കാവുന്നതാണ്. 1,000 രൂപ മുതല്‍ നിക്ഷേപിക്കാം.

വ്യക്തിഗത അക്കൗണ്ടും സംയുക്ത അക്കൗണ്ടും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയില്‍ ആരംഭിക്കാന്‍ സാധിക്കും. വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി 4.5 ലക്ഷം രൂപയും സംയുക്ത അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപയുമാണ് നിക്ഷേപിക്കാന്‍ സാധിക്കുക.

കാലാവധി

5 വര്‍ഷ കാലാവധിയുള്ള നിക്ഷേപത്തിന് 6.6 ശതമാനമാണ് പലിശ നിരക്ക്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ 4.5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 5 വര്‍ഷം കൊണ്ട് 1,48,500 രൂപയാണ് പലിശയായി ലഭിക്കുന്നത്. ഇതുപ്രകാരം മാസത്തില്‍ 2,475 രൂപ ലഭിക്കും. 4 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് മാസത്തില്‍ 2,200 രൂപ പലിശയായി ലഭിക്കും.

ആവർത്തന നിക്ഷേപം

ആവർത്തന നിക്ഷേപം

ഈ തുക മാസത്തില്‍ ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റുകയാണ് വേണ്ടത്. ആവര്‍ത്തന നിക്ഷേപം ആരംഭിക്കാനുള്ള പ്രായ പരിധി 10 വയസാണ് 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാനും സാധിക്കും. 5 വര്‍ഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് 5.8 ശതമാനമാണ് പലിശ നിരക്ക്.

പ്രതിമാസ വരുമാന പദ്ധതിയിലെ പലിശ വരുമാനം നേരിട്ട് ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റാന്‍ സാധിക്കില്ല. പലിശ വരുമാനം പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയാണ് രീതി. ഇതില്‍ നിന്ന് ആവര്‍ത്ത നിക്ഷപത്തിലേക്ക് മാറ്റാന്‍ സാധിക്കും. 

പലിശ

പലിശ നിക്ഷേപിച്ചാല്‍ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. മാസത്തില്‍ 2,475 രൂപ 5 വര്‍ഷ കാലത്തേക്ക് നിക്ഷേപിച്ചാല്‍ പലിശയായി 24,001 രൂപയാണ് ലഭിക്കുന്നത്. 1,48,500 രൂപയുടെ നിക്ഷേപത്തില്‍ നിന്ന് 1,72,501 രൂപ ലഭിക്കും. 5 ലക്ഷം രൂപ നിക്ഷേപിച്ച് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം ആരംഭിച്ചൊരാള്‍ക്ക് 5 വര്‍ഷത്തിന ്‌ശേഷം 6,22,501 രൂപ പിന്‍വലിക്കാന്‍ സാധിക്കും.

Read more about: investment post office
English summary

Open RD Account In Post Office By Using Post Office MIS Account's Interest Amount; Get Higher Return

Open RD Account In Post Office By Using Post Office MIS Account's Interest Amount; Get Higher Returns
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X