നാട്ടിമ്പുറങ്ങളിൽ ചെറുകിട വ്യവസായങ്ങൾ പച്ചപിടിക്കുകയാണ്. കോവിഡിന് ശേഷം ജോലി നഷ്ടപ്പെട്ടവരും വിദേശത്ത് നിന്നെത്തിയവരുടെയും മനസിൽ ഉദിച്ച ആശയങ്ങൾ ചെറുകിട വ്യവസായങ്ങളായി മാറി. സ്വയം വരുമാനത്തിനൊപ്പം പരിചയക്കാർക്കും ജോലി നൽകാൻ സാധിക്കുന്ന തരത്തിൽ ഉയർന്നു വന്ന ബിസിനസുകൾ ചുറ്റിലുമുണ്ട്. ഇത്തരമൊരു ആശയം മനസിൽ വെച്ച് നടക്കുകയാണോ. അതോ പണമില്ലാതെ കാത്തിരിക്കുകയാണോ. പണമാണ് പ്രശ്നമെങ്കിൽ ഇതിന് പരിഹാരമായ കേന്ദ്രസർക്കാറിന്റെ പ്രധാനമന്ത്രി മുദ്രാ യോജനയുണ്ട്. 2-3 ലക്ഷത്തിൽ
ആരംഭിക്കാവുന്ന ഒരു ബിസിനസ് ആശയം നിങ്ങലുടെ കയ്യിലുണ്ടോ. എങ്കില്‍ നിങ്ങളെ കേന്ദ്രസര്‍ക്കാര്‍ സഹായിക്കും. മുദ്ര സ്കീം പ്രകാരം 75-80 ശതമാനം തുക സബ്സിഡിയും വായ്പയും ലഭിക്കും.
പ്രധാനമന്ത്രി മുദ്രാ യോജന
2015 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രധാനമന്ത്രി മുദ്രാ യോജന അവതരിപ്പിച്ചത്. ചെറുകിട- മൈക്രോ വ്യവസായങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 10 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. വായ്പകൾക്ക ഈട് ആവശ്യമില്ല. വാണിജ്യ ബാങ്കുകളും റീജിയണല്‍ റൂറള്‍ ബാങ്ക്, സമോള്‍ ഫിനാന്‍സ് ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വായ്പ നൽകുക. മൂന്ന് തരം വായ്പകളാണ് മുദ്ര സ്കീമിലുള്ളത്.
ശിശു വായ്പ- 50,000 - ബിസിനസ് ആരംഭിക്കാൻ
കിഷോര്‍ വായ്പ- 50000-5 ലക്ഷം രൂപ വരെ- വിപണി നിലനിർത്താൻ
തരുണ്‍ 5 ലക്ഷം 20 ലക്ഷം രൂപ വരെ- ബിസിനസ് വിപുലപ്പെടുത്താൻ
വായ്പ നേടാം
വായ്പകൾക്ക് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കിനെക്കാൾ 1-2 ശതമാനം ഇളവുണ്ട്, 1 വർഷം മുതൽ 7 വർഷം വരെയാണ് തിരിച്ചടവ്.ബാങ്കില്‍ നിന്ന് അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ ഉള്‍പ്പെടുത്തി സമർപ്പിക്കണം. അപേക്ഷ പൂര്‍ത്തിയായായാൽ ഒരു മാസത്തിനകം വായ്പ തുക അക്കൗണ്ടിലെത്തും. വായ്പ ലഭിച്ചാല്‍ മുദ്രാ കാര്‍ഡ് ലഭിക്കും.ഈ കാർഡ് ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് വായ്പ തുകര പിൻവലിക്കാം. 2021-22 സാമ്പത്തിക വർഷത്തിൽ 53795526 വായ്പകളാണ് മുദ്രാ യോജന വഴി അനുവദിച്ചത്. 339110.35 കോടി അനുവദിച്ചതിൽ 331402.20 കോടി രൂപ വിതരണം ചെയ്തു. ഇത്തരത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ തുടങ്ങാന്‍ സാധിക്കുന്ന ബിസിനസ് ആശയങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
പപ്പട നിര്‍മാണ യൂണിറ്റ്
പപ്പട നിർമാണ യൂണിറ്റ് ആരംഭിക്കാൻ 2.05 ലക്ഷം രൂപയുടെ മൂലധനം ആദ്യഘട്ടത്തില്‍ ആവശ്യമുണ്ട്. പ്രധാനമന്ത്രി മുദ്രാ യോജന വഴി പപ്പട നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നൊരാള്‍ക്ക് 8.18 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നുണ്ട്. സംംരംഭകത്വ സഹായ പദ്ധതിയുടെ ഭാഗമായി പപ്പട നിർമാണ യൂണിറ്റിന് 1.91 ലക്ഷം രൂപ സ്ബസിഡി ലഭിക്കും.
കറിപ്പൊടി നിർമാണ യൂണിറ്റ്
കറിപ്പൊടി നിർമാണ യൂണിറ്റ് ഇന്ന് നാട്ടിമ്പുറങ്ങളില്‍ സജീവമാവുകയാണ്. അത്രയും വിലിയ വിപണി കറിപ്പൊടികൾക്കുണ്ട്. കറിപ്പൊടി യൂണിറ്റ് ആരംഭിക്കാൻ ചുരുങ്ങിയത് 1.66 ലക്ഷം രൂപ പ്രാരംഭ മൂലധനം ആവശ്യമുണ്ട് ടേം വായ്പയായി 3.32 ലക്ഷവും പ്രവര്‍ത്തന മൂലധനത്തിനുള്ള വായ്പയായി 3.32 ലക്ഷവും മുദ്ര ലോണ്‍ വഴി ലഭിക്കും,
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications