ആപത്തിലും കൈതാങ്ങാവും പോസ്റ്റ് ഓഫീസ്; 299 രൂപ മുടക്കിയാൽ 10 ലക്ഷത്തിന്റെ ഇൻഷൂറൻസ്; വിട്ടുകളയല്ലേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്നിലുള്ള ജീവിതത്തെ പറ്റി ആർക്കും പ്രവചിക്കാൻ സാധ്യമല്ല. ആകസ്മിത നിറഞ്ഞ ജീവിതത്തിൽ വരാനിരിക്കുന്ന ചെലവുകളെ നേരിടുക എന്നത് വലിയ പ്രതിസന്ധിയാണ്. ഇതിൽ പ്രധാനമാണ് ആശുപത്രി ചെലവുകൾ. അപകടത്തെ തുടർന്നുണ്ടാകുന്ന ചെലവുകൾ നേരിടാൻ വലിയ തുക ആവശ്യമായി വരുന്നുണ്ട്. ഇവയ്ക്ക് ഇൻ്ഷൂറൻസ് പോളിസികൾ ആവശ്യമാണ്. വലിയ തുക പ്രീമിയം വരുന്നതിനാലാണ് പോളിസികളിൽ നിന്ന് സാധാരണക്കാർ ഒഴിഞ്ഞു നിൽക്കുന്നത്. ഇത്തരക്കാർക്ക് തപാല്‍ വകുപ്പ് നല്‍കുന്ന ഇന്‍ഷൂറന്‍സ് സേവനങ്ങൾ ഉപയോ​ഗപ്പെടുത്താം.

 

തപാല്‍ വിതരണത്തിനപ്പുറം ബാങ്കിംഗ് സേവനങ്ങൾക്കും അപ്പുറം ഇൻഷൂറൻസ് പദ്ധതികളെ പറ്റി വലിയ ജന ശ്രദ്ധ കിട്ടിയിട്ടില്ലെന്നതാണ് സത്യം. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് പരിരക്ഷയായി പോസ്റ്റ് ഓഫീസ് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഈ വ്യക്തിഗത ഇന്‍ഷൂറന്‍സ് പദ്ധതി വഴി 299, 399 രൂപ വാര്‍ഷിക പ്രീമിയത്തില്‍ വാങ്ങുന്ന പോളിസിക്ക് 10 ലക്ഷത്തിന്റെ ആനുകൂല്യങ്ങള്‍ നേടാന്‍ സാധിക്കും. വിശദാംശങ്ങൾ പരിശോധിക്കാം.

299 രൂപയുടെ പോളിസി

299 രൂപയുടെ പോളിസി

299 രൂപ വാർഷിക പ്രീമിയമുള്ളതും 399 രൂപ വാർഷിക പ്രീമിയമുള്ളതുമായ 2 പോളിസികളാണ് നിലവിലുള്ളത്. 299 രൂപ പോളിസിക്കും 399 രൂപ പോളിസിക്കും പൊതുവിലുള്ള ആനുകൂല്യങ്ങൾ നോക്കാം. പോളിസി കാലയളവിലുണ്ടാകുന്ന അപകട മരണങ്ങള്‍, അപകടത്തെ തുടര്‍ന്നുണ്ടായ ശാരീരിക വൈകല്യങ്ങള്‍ക്ക് എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ നഷ്ട പരിഹാരം ലഭിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടം.

അപകടത്തെ തുടർന്നുണ്ടാകുന്ന മരണങ്ങൾ, സ്ഥിരമായ പൂർണ വൈകല്യം, സ്ഥിരമായ ഭാ​ഗികമായ വൈകല്യം, അവയവഛേദം, തളർവാതം എന്നി സാഹചര്യങ്ങളിലാണ് പരമാവധി പരിരക്ഷയായ പത്ത് ലക്ഷം രൂപ വരെ ലഭിക്കുക. 

പോളിസി

ഇതോടൊപ്പം പോളിസി ഉടമയക്കുണ്ടാകുന്ന ആശുപത്രി ചെലവിനും മരണാനന്തര കർമങ്ങൾക്കും ഇൻഷൂറൻസിൽ നിന്ന് പണം ലഭിക്കും. ആശുപത്രി ചെലവിന് പരമാവധി 60,000 രൂപ വരെയാണ് പോളിസി നൽകുന്നത്. കിടത്തി ചികിത്സ ആവശ്യമായി വരുന്ന പോളിസി ഉടമയ്ക്കാണ് 60,000 രൂപ വരെ ലഭിക്കുക. കിടത്തി ചികിത്സ ആവശ്യമില്ലെങ്കിൽ 30,000 രൂപ വരെ ലഭിക്കും. 

399 രൂപയുടെ പോളിസി

399 രൂപയുടെ പോളിസി

399 രൂപയുടെ പോളിസിയിൽ ചേർന്നൊരാൾ്ക്ക് മുകളിൽ പറഞ്ഞ ആനുകൂല്യങ്ങളെല്ലാം ലഭിക്കും. ആശുപത്രി ചെലവിലേക്കായി ദിനം പ്രതി 10 ദിവസത്തേക്ക് 1,000 രൂപ വീതം ലഭിക്കും. ഇൻ ഹോസ്പിറ്റൽ ഡെയ്ലി ക്യാഷ് എന്ന പേരിലാണ് ഈ തുക ലഭിക്കുക. സംസ്കാര ചടങ്ങുകൾക്കായി 5,000 രൂപയും ലഭിക്കും.

പോളിസി ഉടമയുടെ യാത്രാ ചെലവിനായി 25,000 രൂപയും ലഭിക്കും. പോളിസി ഉടമ മരണപ്പെടുകയാണെങ്കിൽ 2 മക്കളുടെ വിദ്യാഭാസ ചെലവിനുള്ള പരിരക്ഷയും പോളിസി വഴി ലഭിക്കും. 1 ലക്ഷം രൂപ വരെയാണ് തുക ലഭിക്കുക. 

ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ

ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ, അപകടകരമായ കായിക വിനോദങ്ങൾ, യുദ്ധം ആത്മഹത്യ എന്നി രോ​ഗങ്ങളിലൂടെയുണ്ടാകുന്ന അപകടത്തിന് പരിരക്ഷ ലഭിക്കുന്നതല്ല. എയ്ഡ്സ്, ബാക്ടീരിയ, അണുബാധ എന്നിവ വഴിയുണ്ടാകുന്ന മരണങ്ങൾക്കും പരിരക്ഷ ലഭിക്കില്ലെന്ന കാര്യം പോളിസി ഉടമകൾ ആദ്യം മനസിലാക്കണം. 1 വർഷമാണ് പോളിസി കാലാവധി. ഇത് കഴിഞ്ഞാൽ തുക അടച്ച് പോളിസി പുതുക്കാം.

18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിൽ അക്കൗണ്ട് ആരംഭിച്ച് പോളിസിയിൽ ചേരാം. പോസ്റ്റ്മാൻ/ പോസ്റ്റ്‍വുമൺ വഴിയോ പദ്ധതിയിൽ ചേരാം.

Read more about: post office insurance
English summary

Post Office Insurance Policy Gives 10 Lakh Rs Benefits By Paying Single Premium Of Rs 399

Post Office Insurance Policy Gives 10 Lakh Rs Benefits By Paying Single Premium Of Rs 399
Story first published: Wednesday, September 28, 2022, 14:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X