സുരക്ഷയും പലിശയും ഉയർന്ന് തന്നെ; 7 ദിവസത്തേക്ക് സ്ഥിര നിക്ഷേപത്തിന് 5.50% പലിശ! നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രധാന ഗുണം സുരക്ഷിതത്വമാണ്. ഒപ്പം ഉയര്‍ന്ന പലിശയും ലഭിക്കുന്നൊരിടം ലഭിച്ചാല്‍ നിക്ഷേപകര്‍ ഹാപ്പിയായി. നിലവില്‍ ബാങ്ക് പലിശ നിരക്ക് കുറവാണെന്നാണ് നിക്ഷേപകര്‍ക്കിടയില്‍ പൊതുവേയുള്ള അഭിപ്രായം. ബാങ്കിനേക്കാള്‍ പലിശ ലഭിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ട സാധ്യതയാണ് നിക്ഷേപകര്‍ക്ക് പ്രയാസമാകുന്നത്.

 

ബാങ്കുകളിലെ നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ​ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസുണ്ട്. 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് ഈ റിസർവ് ബാങ്ക് സബ്സിഡിയറി ഇൻഷൂറൻസ് നൽകും. എന്നാൽ ഈ പരിരക്ഷ എൻബിഎഫ്സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ ലഭിക്കില്ല.

പോസ്റ്റ്ഓഫീസ് സ്ഥിര നിക്ഷേപം

ഇത്തരമൊരു സാഹചര്യത്തിൽ ബാങ്കിനേക്കാളും പലിശയും സുരക്ഷയും നല്‍കുന്ന സ്ഥിര നിക്ഷേപം നൽകുന്നൊരിടമാണ് പോസ്റ്റ് ഓഫീസുകൾ. പോസ്റ്റ്ഓഫീസ് സ്ഥിര നിക്ഷേപം ടൈം ഡെപ്പോസിറ്റ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. കേന്ദ്രസർക്കാർ സ്ഥാപനമായിതിനാൽ സർക്കാർ ​ഗ്യാരണ്ടി ലഭിക്കുമ്പോൾ മറ്റ ഇൻഷൂറൻസുകളുടെ ആവശ്യമില്ല. പൂർണമായും സുരകഷിതത്വം നിക്ഷേപത്തിനുണ്ട്. പലിശ നിരക്കും കാലാവധിയും എങ്ങനെ ചേരാന്‍ സാധിക്കും എന്നീ കാര്യങ്ങള്‍ പരിശോധിക്കാം. 

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ

പോസ്റ്റ് ഓഫീസ് ടെെം ഡെപ്പോസിറ്റുകളിൽ ചേരാൻ പ്രത്യേക പ്രായപരിധിയൊന്നുമില്ല. 10 വയ്സിന് മുകളിൽ പ്രായമുള്ളവർക്ക് സ്വന്തം പേരിൽ അക്കൗണ്ട് ആരംഭിക്കാം. 10 വയസിന് താഴെ പ്രായമുള്ളവരുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ടെടുക്കാം. 18 വയസ് പൂർത്തിയായവർക്ക് സംയുക്ത അക്കൗണ്ടും ആരംഭിക്കാം.

എവിടെ നിന്ന്

രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും അക്കൗണ്ടെടുക്കാൻ സാധിക്കും. ഓണ്‍ലൈനായി ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയും അക്കൗണ്ടെടുക്കാം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലേക്കും അക്കൗണ്ട് മാറ്റാനും സാധിക്കും.

നിക്ഷേപം

നിക്ഷേപം

നേരിട്ട് പണമോ ചെക്ക് നല്‍കിയോ സ്ഥിര നിക്ഷേപം ആരംഭിക്കാം. 1,000 രൂപ മുതല്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാൻ സാധിക്കും. ഉയർന്ന പരിധിയില്ലാതെ നിക്ഷേപിക്കാൻ സാധിക്കും. 100 രൂപയുടെ ​ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. 5 വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപ നികുതിയിളവ് ലഭിക്കും.

കാലാവധിയും പലിശയും

കാലാവധിയും പലിശയും

1,2,3, 5 വര്‍ഷം എന്നിങ്ങനെ നാല് വ്യത്യസ്ത കാലാവധിയിൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. 7 ദിവസം മുതല്‍ 1 വര്‍ഷത്തേക്ക് 5.50 ശതമാനമാണ് പലിശ നിരക്ക്. 1-2 വര്‍ഷത്തേക്കും 2-3 വര്‍ഷത്തേക്കും 5.50 ശതമാനം പലിശ തന്നെയാണ് അനുവദിക്കുന്നത്.

3 വര്‍ഷംത്തിനും 5 വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപത്തിന് 6.70 ശതമാവനമാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും ഓരേ നിരക്കാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുക.

നേരത്തെ പിൻവലിക്കൽ

നേരത്തെ പിൻവലിക്കൽ

നിക്ഷേപം ആരംഭിച്ച് 6 മാസത്തിന് ശേഷം മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. 6 മാസത്തിനും 1 വർഷത്തിനും ഇടയിൽ പിൻവലിച്ചാൽ സേവിം​ഗ്സ് അക്കൗണ്ട് പലിശ മാത്രമെ ലഭിക്കുകയുള്ളൂ. നിക്ഷേപം 18 മാസത്തേക്ക് നീട്ടി വാങ്ങാം. കാലാവധി നീട്ടിയ നിക്ഷേപം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം.

പലിശ നിരക്ക് ഉടൻ ഉയരാം

സാമ്പത്തിക വർഷത്തിൽ ഓരോ പാദത്തിലും പലിശ നിരക്ക് പുനപരിശോധിക്കുന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ രീതി. സെപ്റ്റംബർ അവസാന വാരത്തിൽ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ പലിശ നിരക്ക് വര്‍ധിക്കുന്നതാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വർധിക്കാനുള്ള കാരണമായി പറയുന്നത്.

Read more about: investment fixed deposit
English summary

Post Office Time Deposit Give Maximum Interest Rate And Security For FD investor; Here's Details

Post Office Time Deposit Give Maximum Interest Rate And Security For FD investor; Here's Details
Story first published: Saturday, September 24, 2022, 20:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X