സമ്പത്ത് കാലത്ത് നിക്ഷേപിച്ചാൽ ആപത്ത് കാലത്ത് കൈ സഹായം; വായ്പ തരുന്ന നിക്ഷേപങ്ങൾ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപകടങ്ങൾ, ആശുപത്രി ചെലവുകൾ എന്നിവ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചെലവുകളാണ്. നല്ലൊരു തുക ആവശ്യമായി വരുന്നവയും കൂടിയാണിവ. ഇത്തരമൊരു സാഹചര്യത്തിൽ കയ്യിൽ പണമില്ലാത്തവർക്ക് നിക്ഷേപം പിൻവലിക്കേണ്ടി വരുന്നു. ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളാണെങ്കിൽ വിപണി മോശമാണെങ്കിൽ പോലും പിൻവലിക്കേണ്ടി വരും.

 

മറ്റ് നിക്ഷേപങ്ങളിൽ കാലാവധിക്ക് മുൻപ് പിൻവലിച്ച് നിക്ഷേപത്തിൽ നിന്ന് നല്ലൊരു തുക പിഴ നൽകേണ്ടിയും വരുന്നു. ഇത് അല്ലെങ്കിൽ മറ്റൊരു വഴി വ്യക്തി​ഗത വായ്പകളാണ്. അത്യാവശ്യ സമയത്ത് ആശ്വാസമാണെങ്കിലും വ്യക്തി​ഗത വായ്പയുടെ പലിശ നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നത് ഭാവിയിൽ വലിയ ബാധ്യതയാണ്.

ഈ സാഹചര്യത്തിലാണ് നിക്ഷേപത്തിന് മുകളിൽ വായ്പ അനുവദിക്കുന്ന നിക്ഷേപങ്ങൾ അനു​ഗ്രഹമാകുന്നത്. നേരത്തെ പിൻവലിച്ചാൽ പിഴ, ഭാ​​ഗികമായി പിൻവലിച്ച് പലിശ നഷ്ടം എന്നിവ ഉണ്ടാക്കാതെ ചെറിയ ശതമാനം പലിശയിൽ ഈടില്ലാതെ എളുപ്പത്തിൽ ലഭിക്കുന്ന വായ്പകളാണ് ഇവ. വായ്പ ലഭിക്കുന്ന നിക്ഷേപങ്ങൾ പോർട്ട്ഫോളിയോയിൽ ഉണ്ടായിരിക്കുന്നത് ​ഗുണം ചെയ്യും. ഇത്തരം നിക്ഷേപങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

നിക്ഷേപമെന്ന നിലയ്ക്ക് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് സുപരിചതമാണ്. പൂർണമായും നികുതിയിളവ് ലഭിക്കുന്ന നിക്ഷേപമായ പിപിഎഫിന് 15 വർഷം വരെ കാലാവധിയുണ്ട്. 7.1 ശതമാനമാണ് നിലവിൽ നിക്ഷേപത്തിനുള്ള പലിശ നിരക്ക്. എന്നാൽ പിപിഎഫ് നിക്ഷേപത്തിന് മുകളിലെ വായ്പയ്ക്ക് 1 ശതമാനം പലിശ മാത്രമെ ഈടാക്കുകയുള്ളൂ. നിക്ഷേപം ആരംഭിച്ച് മൂന്ന് വർഷം മുതൽ 6 വർഷം വരെയാണ് വായ്പ അനുവദിക്കുക. പിപിഎഫ് അക്കൗണ്ടിലെ 25 ശതമാനം തുകയ്ക്ക് വായ്പ അനുവദിക്കും.

Also Read: നിക്ഷേപിക്കാൻ 5 ലക്ഷമുണ്ടോ? 5 വർഷത്തേക്ക് കുശാൽ; 9,250 രൂപ വീതം പലിശ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയിതാAlso Read: നിക്ഷേപിക്കാൻ 5 ലക്ഷമുണ്ടോ? 5 വർഷത്തേക്ക് കുശാൽ; 9,250 രൂപ വീതം പലിശ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയിതാ

 ഫോം ഡി

36 മാസത്തിനുള്ളിൽ (3 വർഷം) തിരിച്ചടച്ചാൽ മതിയാകും. 2022-23 വർഷത്തിൽ പിപിഎഫ് നിക്ഷേപം ആരംഭിച്ചൊരാൾക്ക് 2024-25 സാമ്പത്തിക വർഷം മുതൽ വായ്പയെടുക്കാം. വായ്പ ലഭിക്കാൻ ഫോം ഡി സമർപ്പിക്കണം. അക്കൗണ്ട് നമ്പർ, വായ്പ തുക എന്നിവ വ്യക്തമാക്കി ഒപ്പിട്ട് പാസ് ബുക്കും ചേർത്ത് പിപിഎഫ് അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസിലോ ബാങ്കിലോ ഫോം സമർപ്പിക്കണം.

Also Read: അടവ് തുച്ഛം, ​പെൻഷൻ മെച്ചം; മാസം 55 രൂപ ചെലവിൽ 36,000 രൂപ വാർഷിക പെൻഷൻ നേടാം; കേന്ദ്രസർക്കാർ പദ്ധതിയിതാAlso Read: അടവ് തുച്ഛം, ​പെൻഷൻ മെച്ചം; മാസം 55 രൂപ ചെലവിൽ 36,000 രൂപ വാർഷിക പെൻഷൻ നേടാം; കേന്ദ്രസർക്കാർ പദ്ധതിയിതാ

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ മാസത്തിലാണ് നിക്ഷേപം നടത്തുന്നത്. 5 വർഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ആർഡിയിൽ 12 മാസം നിക്ഷേപം പൂർത്തിയാക്കിയാൽ വായ്പയ്ക്ക് യോ​ഗ്യതയായി. നിക്ഷേപത്തിന്റെ 50 ശതമാനമാണ് വായ്പ നൽകുക. നിക്ഷേപ കാലയളവിനുള്ളിൽ തിരിച്ചടച്ചാൽ മതിയാകും. നിക്ഷേപത്തിന് ഈടാക്കുന്ന പലിശയെക്കാൾ 2 ശതമാനം അധികം പലിശയ്ക്കാണ് വായ്പ നൽകുക. നിലവിൽ 5.8 ശതമാനമാണ് ആവർത്തന നിക്ഷേപത്തിനുള്ള പലിശ നിരക്ക്.

ഇത് പ്രകാരം പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ നിന്ന് വായ്പ എടുക്കുമ്പോൾ 7.8 ശതമാനം പലിശയാണ് നൽകേണ്ടത്. ഒറ്റത്തവണയയോ മാസ തവണകളായോ വായ്പ അടച്ചു തീർക്കാം. കാലാവധിയിൽ വായ്പ പൂർണാമയും അടച്ചില്ലെങ്കിൽ മെച്യൂരുറ്റി തുകയില്‍ നിന്ന് വായ്പ തുകയും പലിശയും ഈടാക്കും.

Also Read: ഏതാണ് പറ്റിയ ദിവസം; മ്യൂച്വൽ ഫണ്ടിൽ എസ്ഐപി നിക്ഷേപത്തിന് ഏത് തീയതി തിരഞ്ഞെടുക്കണംAlso Read: ഏതാണ് പറ്റിയ ദിവസം; മ്യൂച്വൽ ഫണ്ടിൽ എസ്ഐപി നിക്ഷേപത്തിന് ഏത് തീയതി തിരഞ്ഞെടുക്കണം

ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ

ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ

സുരക്ഷിത നിക്ഷേപമായി കണ്ട് കൂടുതൽ പേരും ബാങ്കിൽ സ്ഥിര നിക്ഷേപമിട്ടിട്ടുണ്ടാകും. ഒരു ആപത്ത് കാലത്ത് സ്ഥിര നിക്ഷേപം എങ്ങനെ സഹായിക്കുമെന്ന് നോക്കാം. ജാമ്യമില്ലാതെ നിക്ഷേപത്തിന് മുകളിൽ 85-90 ശതമാനം വായ്പ ബാങ്കുകൾ അനുവദിക്കും. നിക്ഷേപത്തെക്കാൾ 0.50 ശതമാനം മുതൽ 2 ശതമാനം വരെ പലിശയാണ് വായ്പയ്ക്ക് ഈടാക്കുക.

60 മാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കേണ്ടതുണ്ട്. മറ്റു ചാർജുകളില്ലാതെ നിക്ഷേപത്തിന് മുകളിൽ വായ്പ നേടാം. പ്രായ പൂർത്തിയാവാത്ത കുട്ടികളുടെ പേരിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുകളിൽ വായ്പ ലഭിക്കില്ല. 5 വർഷ കാലാവധിയുള്ള ടാക്സ് ഫ്രീ സ്ഥിര നിക്ഷേപങ്ങൾക്കും വായ്പ സൗകര്യം ലഭിക്കില്ല.

English summary

PPF, Post Office RD, Bank Fd; These Are The 3 Investments That Provide Loan Against Deposits

PPF, Post Office RD, Bank Fd; These Are The 3 Investments That Provide Loan Against Deposits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X