സീറോ ബാലന്‍സ് അക്കൗണ്ട് ആണെങ്കിലും പണത്തിന് അത്യാവശ്യം വന്നാല്‍ 10,000 രൂപ ലഭിക്കും; വിശദാംശങ്ങള്‍ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശാക്തീകരണ പദ്ധതികളിലൊന്നാണ് പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന. ബാങ്കിംഗ് സൗകര്യങ്ങളില്ലാത്ത കുടുംബങ്ങളിലേക്കും ബാങ്കിംഗ് സേവനങ്ങളെത്തിക്കുന്നതിന്റെ ഭാഗമായി 2014-ലാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ) പദ്ധതി ആരംഭിക്കുന്നത്. 2022 ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം 462.5 ദശലക്ഷം പിഎംജെഡിവൈ അക്കൗണ്ടുകളാണ് രാജ്യത്തുള്ളത്.

 

ഇതില്‍ 81.2 ശതമാനം അക്കൗണ്ടുകളും പ്രവര്‍ത്തക്ഷമമാണ്. പിഎംജെഡിവൈ അക്കൗണ്ടുകള്‍ സീറോ ബാലന്‍സ് അക്കൗണ്ടകളാണെങ്കിലും മിക്കതിലും ആവശ്യത്തിന് പണം സൂക്ഷിക്കുന്നുണ്ട്. 8.2 ശതമാനം മാത്രമാണ് സീറോ ബാലന്‍സായി തുടരുന്നത്. എങ്ങനെ പ്രധാനമന്ത്രി ജൻ ധൻ അക്കൗണ്ട് ആരംഭിക്കാമെന്നും അക്കൗണ്ടിന്റെ പ്രത്യേകതകളും പരിശോധിക്കാം.

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന ഒരു സീറോ ബാലന്‍സ് സേവിം​ഗ്സ് അക്കൗണ്ടാണ്. അക്കൗണ്ടുടമകൾക്ക് അപകട ഇന്‍ഷുറന്‍സായി 2 ലക്ഷം രൂപ ലഭിക്കും. അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ 30,000 രൂപയുടെ ഇന്‍ഷൂറന്‍സ് ലഭിക്കും. ലഭിക്കുക. ഇത് യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിച്ച് വ്യത്യാസപ്പെടും. ജന്‍ധന്‍ അക്കൗണ്ടിലെ നിക്ഷേപത്തിന് ബാങ്ക് നല്‍കുന്ന പലിശയും അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കും.

Also Read: മക്കളുടെ ഭാവിക്കായി ഈ പോസ്റ്റ് ഓഫീസ് പദ്ധതി; റിസ്കില്ലാതെ 42 ലക്ഷം സമ്പാദിക്കാംAlso Read: മക്കളുടെ ഭാവിക്കായി ഈ പോസ്റ്റ് ഓഫീസ് പദ്ധതി; റിസ്കില്ലാതെ 42 ലക്ഷം സമ്പാദിക്കാം

ബാങ്കിംഗ്

മൊബൈല്‍ ബാങ്കിംഗ് സൗകര്യം, റൂപേ ഡെബിറ്റ് കാര്‍ഡ് എന്നിവ സൗജന്യമായി അനുവദിക്കും. മാസത്തില്‍ നടത്താവുന്ന ഇടപാടുകള്‍ക്ക് ജന്‍ ധന്‍ അക്കൗണ്ടില്‍ പരിധില്ല. തുടക്കത്തില്‍ ഒരു കുടുംബത്തിന് അക്കൗണ്ട് എന്ന രീതിയിലാണ് പദ്ധതി ആരംഭിച്ചതെങ്കിലും വ്യക്തികള്‍ക്ക് അക്കൗണ്ടെടുക്കാവുന്ന രീതിയിലേക്ക് മാറി. ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ‌ അനുസരിച്ച് രണ്ട് വർഷത്തിലധികം പണമിടപാട് നടത്താതിരുന്നാൽ ജൻ ധൻ യോജന അക്കൗണ്ട് നിഷ്‌ക്രിയമായതായി കണക്കാക്കും. 

Also Read: ദിവസം 29 രൂപ കരുതിയാൽ കാലാവധിയിൽ നേടാം 4 ലക്ഷം രൂപ; സ്ത്രീകൾക്കായുള്ള പദ്ധതിയിതാAlso Read: ദിവസം 29 രൂപ കരുതിയാൽ കാലാവധിയിൽ നേടാം 4 ലക്ഷം രൂപ; സ്ത്രീകൾക്കായുള്ള പദ്ധതിയിതാ

ഓവർ ഡ്രാഫ്റ്റ് സൗകര്യം

ഓവർ ഡ്രാഫ്റ്റ് സൗകര്യം

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം ഓവര്‍ഡ്രാഫ്റ്റ് സൗകര്യമാണ്. ഓവര്‍ഡ്രാഫ്റ്റ് പ്രകാരം ഉപഭോക്താക്കള്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ടില്‍ നിന്ന് അത്യാവശ്യ സമയത്ത് 10,000 രൂപ വരെ പിന്‍വലിക്കാം. നേരത്തെ 5,000 രൂപയായിരുന്ന പരിധി ഈയിടെയാണ് 10,000 രൂപയാക്കി ഉയര്‍ത്തിയത്. 

Also Read: ബാങ്കില്‍ നിക്ഷേപിച്ചാല്‍ സുരക്ഷ പൂര്‍ണമായോ? നിക്ഷേപകന് മനസമാധാനം ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ അറിയണംAlso Read: ബാങ്കില്‍ നിക്ഷേപിച്ചാല്‍ സുരക്ഷ പൂര്‍ണമായോ? നിക്ഷേപകന് മനസമാധാനം ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ അറിയണം

ഓവര്‍ഡ്രാഫ്റ്റ്

6 മാസമായി പ്രധാനമന്ത്രി ജന്‍ ധന്‍ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ക്കാണ് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുന്നത്. കുടുംബത്തിലെ വരുമാനുള്ള അംഗത്തിനാണ് പണം അനുവദിക്കുക. 18 വയസിനും 65 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുക. ഈ നിബന്ധകളൊന്നും കൂടാതെ 2000 രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് നേടാനും സാധിക്കും.

എങ്ങനെ അക്കൗണ്ടെടുക്കാം

എങ്ങനെ അക്കൗണ്ടെടുക്കാം

ബാങ്ക് അക്കൗണ്ടില്ലാത്ത ഏത് ഇന്ത്യക്കാരനും പ്രധാനമന്ത്രി ജന്‍ ധന്‍ പ്രകാരം സേവിം​ഗ്സ് അക്കൗണ്ട് ആരംഭിക്കാം. ഇതിനായി ഏതേ ദേശസാല്‍കൃത ബാങ്കുകളെയോ. പോസ്റ്റ് ഓഫീസിനെയോ സമീപിക്കാം.10 വയസ് പൂർത്തിയായാൽ ജൻ ധൻ അക്കൗണ്ട് ആരംഭിക്കാം. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേര്‍ ഐഡന്റിറ്റി കാര്‍ഡ് എന്നിവയിൽ ഏതെങ്കിലും രേഖ ഹാജരാക്കേണ്ടതുണ്ട്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചും ഫോട്ടോയോട് കൂടി ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത കത്തും ഹാജരാക്കി ജന്‍ധന്‍ അക്കൗണ്ട് എടുക്കാം. ഈ രേഖകളില്ലാത്ത പക്ഷം ബാങ്ക് ഉദ്യോഗസ്ഥന് മുന്നില്‍ ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ നല്‍കി 'ചെറു അക്കൗണ്ട്' ആരംഭിക്കാം.

Read more about: savings account budget 2024
English summary

Pradhan Mantri Jan Dhan Yojana Account Holder Can Use OD Facility Up To 10,000 Rs; Details Here

Pradhan Mantri Jan Dhan Yojana Account Holder Can Use OD Facility Up To 10,000 Rs; Details Here, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X