ഏറ്റവും ചെലവ് കുറഞ്ഞ യാത്രാ മാര്ഗമായിതിനാല് തന്നെ റെയില്‍വെയില്‍ എന്നും തിരക്കാണ്. യാത്രക്കാരുടെ വര്‍ധനവിനൊപ്പം യാത്ര സുഖകരമാക്കാന്‍ വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ റെയില്‍വെ അവതരിപ്പിച്ചിട്ടുണ്ട്. ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പിഎന്‍ആര്‍ ചെക്കിംഗ്, തീവണ്ടിയുടെ ലൈവ് ലോക്കേഷന്‍, സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന തീവണ്ടികള്‍, ടിക്കറ്റ് ബുക്ക് ചെയ്യാനും ക്യാന്‍സല്‍ ചെയ്യാനുമുള്ള സൗകര്യങ്ങള്‍ തുടങ്ങിയ സേവനങ്ങളും റെയില്‍വെ ഓണ്‍ലൈനായി നല്‍കുന്നുണ്ട്.
റെയില്‍വെ ഡെസ്റ്റിനേഷന്‍ അലേര്‍ട്ട് കോള്‍
രാത്രി യാത്രക്കാർക്കായുള്ള റെയിൽവെ സൗകര്യങ്ങളിൽ ഒന്നാണ് റെയില്‍വെ ഡെസ്റ്റിനേഷന്‍ അലേര്‍ട്ട് കോള്‍. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 7 മണി വരെയുള്ള ഇറങ്ങേണ്ട സ്റ്റേഷനുകളാണ് റെയില്‍വെ ഡെസ്റ്റിനേഷന്‍ അലേര്‍ട്ട് കോള്‍ വഴി ഉപയോഗിക്കാന്‍ സാധിക്കുക. തിരഞ്ഞെടുത്ത ദീര്‍ഘ ദൂര വണ്ടികളില്‍ ഈ സൗകര്യം ലഭിക്കും.
ഇറങ്ങേണ്ട സ്റ്റേഷന് എത്തുന്നതിന് 20 മിനുട്ട് മുന്‍പ് യാത്രക്കാര്‍ക്ക് അറിയിപ്പായി ഫോണ്‍ കോളെത്തും. ആര്‍എസി, കണ്‍ഫേം ടിക്കറ്റുള്ളവര്‍ക്ക് മാത്രമെ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം
മൂന്ന് തരത്തില്‍ യാത്രക്കാര്‍ക്ക് റെയില്‍വെ ഡെസ്റ്റിനേഷന്‍ അലേര്‍ട്ട് ക്രമീകരിക്കാം. എസ്എംഎസ്, ഐവിആര്‍, കസ്റ്റമര്‍ സേവനാധികാരിയുടെ സഹായം എന്നിവ വഴി അലേര്‍ട്ട് ക്രമീകരിക്കാം. ഇതിനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഐവിആര്‍ വഴി അലേര്‍ട്ട് ക്രമീകരിക്കാന്‍ അലേര്‍ട്ട് ഫോണ്‍ കോള്‍ ലഭിക്കേണ്ട നമ്പറില്‍ നിന്ന് 139 എന്ന നമ്പറിലേക്ക് ഫോണ്‍ ചെയ്യണം. ഭാഷ തിരഞ്ഞെടുത്ത് ഐവിആര്‍ മെനുവില്‍ നിന്ന് 7 അമര്‍ത്തണം. ശേഷം 2 അമര്‍ത്തിയാല്‍ 10 അക്ക പിഎന്‍ആര്‍ നമ്പര്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെടും. പിഎന്‍ആര്‍ നമ്പര്‍ രേഖപ്പെടുത്തി 1 അമര്‍ത്തിയാല്‍ അലേര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാകും.
ഇതേ നമ്പറിലേക്ക് വിളിച്ച് കസ്റ്റമര്‍ സേവനാധികാരിയുടെ സഹായത്തോടെയും അലേര്‍ട്ട് ബുക്ക് ചെയ്യാം. എസ്എംഎസായി അലേര്‍ട്ട് ക്രമീകരിക്കാന്‍ ALERT എന്ന ഫോര്‍മാറ്റില്‍ 139 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചാല്‍ മതിയാകും. റെയില്‍വെ ഡെസ്റ്റിനേഷന്‍ അലേര്‍ട്ട് കോളിനായി മെട്രോ നഗരങ്ങളില്‍ 1.20 രൂപയാണ് ഈടാക്കുക. നോണ്‍ മെട്രോ നഗരങ്ങളില്‍ 2 രൂപയും ഈടാക്കും. എസ്എംഎസിനായി 3 രൂപയും നല്‍കണം.
താമസ സൗകര്യവും റെയിൽവെ വഴി
തീവണ്ടി യാത്രക്കാർക്ക് ചുരുങ്ങിയ ചെലവിൽ യാത്ര സൗകര്യവും റെയിൽവെ നൽകുന്നുണ്ട്. രാജ്യത്തെ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലെല്ലാം ഇന്ത്യന്‍ റെയില്‍വെ കാറ്ററിഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) റെയില്‍വെ റിട്ടയറിംഗ് റൂം എന്ന പേരിൽ താമസ സൗകര്യം ഒരുക്കുന്നുണ്ട്, കണ്‍ഫേം, ആർഎസി ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.
പിഎൻആർ നമ്പർ ഉപയോഗിച്ച് ഐആർസിടിസി ആപ്പ്, വെബ്സൈറ്റ് വഴിയോ ഈ സൗകര്യം ഉപയോഗപ്പെടുത്താം. നേരിട്ട് സ്റ്റേഷനിലെത്തിയും ബുക്ക് ചെയ്യാം. സിംഗിള്‍ റൂം, ഡബിള്‍ റൂം, ഡോര്‍മെറ്ററി എന്നി സൗകര്യങ്ങളാണ് റിട്ടയറിംഗ് റൂമില്‍ വരുന്നത്.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications