കയ്യിലെ ചെറിയ സമ്പാദ്യവുമായി ഓഹരി വിപണിയിലേക്കിറങ്ങുന്നവരുടെ സ്വപ്നം വലുതായിരിക്കും. പണം ട്രേഡിംഗ് നടത്തണോ നിക്ഷേപിക്കണോ എന്നൊക്കെ അറിയാതെയിരിക്കുന്നവരാകും അധികവും. പലരെയും പോലെ കയ്യിൽ 5,000 രൂപയുമായി ഒരു 25 കാരൻ വിപണിയിലേക്ക് ഇറങ്ങി 26,000 കോടിയുമായി മുംബൈയിൽ ഇരിപ്പുണ്ട്, അയാളുടെ കഥയൊന്ന് വായിച്ചാൽ കാര്യങ്ങൾ ഏകദേശ ധാരണയാകും. പേര് കേട്ടാൽ ആളെയറിയും, രാകേഷ് ജുൻജുൻവാല.

തുടക്കം
1960 ജൂലായ് 5 ന് മുബൈയിലാണ് രാകേഷ് ജുന്‍ജുന്‍വാല ജനിക്കുന്നത്. ആദായ നികുതി ഉദ്യോഗസ്ഥനായിരുന്ന പിതാവ് ഓഹരി വിപണിയിൽ നിക്ഷേപമുള്ളയാളായിരുന്നു. ഇദ്ദേഹവും സുഹൃത്തുക്കളും വിപണിയെ പറ്റി സംസാരിക്കുന്നത് കേട്ടു വളർന്ന രാകേഷ് ജുൻജുൻവാലയും ഓഹരി വിപണിയിലേക്കിറങ്ങാൻ താല്പര്യം പ്രകടപ്പിക്കുകയായിരുന്നു. പിതാവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ പഠിപ്പ് ബിരുദം നേടാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

1985 ല്‍ മുബൈയിലെ സിഡെന്‍ഹാം കോളേില്‍ നിന്ന് ബിരുദം നേടിയ ശേഷം തന്റെ ആഗ്രഹം വീണ്ടും പിതാവിന് മുന്നിൽ അവതരിപ്പിച്ചു. എന്ത് ജോലിയും തിരഞ്ഞെടുക്കാമെന്നും എന്നാൽ അതിനുള്ള പണം സ്വയം കണ്ടെത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ഇങ്ങനെ കയ്യിലെ സമ്പാദ്യമായിരുന്ന 5,000 രൂപയുമായാണ് ജുൻജുൻവാല 1985 ൽ ഓഹരി വിപണിയിലേക്കിറങ്ങുന്നത്.

പണമില്ലാത്ത സാഹചര്യത്തെ എങ്ങനെ നേരിട്ടുവെന്ന് അദ്ദേഹം വിവരിച്ചത് ഇങ്ങനെയാണ്, ''ഹൃസ്വ കാല നിക്ഷേപം ചെറിയ കാലത്തെ നേട്ടത്തിന് ഉപയോഗിക്കാം. ദീര്‍ഘകാല നിക്ഷേപം ഭാവിയിലേക്ക് ഉള്ളതാണ്. നിക്ഷേപിക്കാനുള്ള പണം കണ്ടെത്താനാണ് ട്രേഡിംഗ് എന്റെ ജീവിതത്തില്‍ നിക്ഷേപിക്കാനുള്ള തുക ട്രേഡിംഗിലൂടെയാണ് സമ്പാദിച്ചത്''. ഈ സമയത്തു തന്നെയാണ് പരിചയക്കാരിൽ നിന്ന് 2.5 ലക്ഷം രൂപ ജുൻജുൻവാലയ്ക്ക് ലഭിക്കുന്നത്. സ്ഥിരനിക്ഷേപത്തേക്കാളും ആദായമായിരുന്നു ഇവർക്ക് നൽകിയ വാഗ്ദാനം.

ആദ്യ ലാഭം
1986 ലാണ് ജുൻജുൻവാല വലിയ നേട്ടം ഉണ്ടാക്കുന്നത്. 5000 ടാറ്റ ടീ ഓഹരികള്‍ 43 രൂപയ്ക്കാണ് അദ്ദേഹം വാങ്ങിയത്. മൂന്ന് മാസത്തെ കാത്തിരിപ്പിന്ന് ശേഷം 143 രൂപയിലെത്തിയതോടെ ഓഹരികൾ വിറ്റ് നിക്ഷേപത്തിന്റെ മൂന്ന് മടങ്ങ് ലാഭം ജുന്‍ജുന്‍വാല നേടി. 5 ലക്ഷം രൂപയാണ് ഈ നിക്ഷേപത്തിലൂടെ ലാഭമായി അദ്ദേഹത്തിന് ലഭിച്ചത്. 1986-89 കലത്ത് 20-25 ലക്ഷം രൂപ നേട്ടമുണ്ടാക്കി. മൈനിംഗ് കമ്പനിയായ സീസ ഗോവയിലായിരുന്നു ആ നിക്ഷേപം. 28 രൂപ നിരക്കിലും 35 രൂപ നിരക്കിലും സ്വന്തമാക്കിയ ഓഹരികൾ 65 രൂപയിലാണ് വിറ്റത്.

പുതിയ കാലത്തെ ജുൻജുൻവാല
പിന്നീട് സ്വകാര്യ ഉമടസ്ഥതയില്‍ സ്‌റ്റോക്ക് ട്രേഡിംഗ് സ്ഥാപനം അദ്ദേഹം ആരംഭിച്ചായിരുന്നു ജുൻജുൻവാലയുടെ ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ. തന്റെയും ഭാര്യ രേഖ ജുന്‍ജുന്‍വാലയുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് RARE എന്ന പേരിലാണ് കമ്പനി ആരംഭിച്ചത്. 2002-2003 കാലത്ത് 3 രൂപ നിരക്കിലാണ് ടൈറ്റാന്‍ കമ്പനിയുടെ ഓഹരികൾ ജുൻജുൻവാല വാങ്ങിയത്. ഇന്ന് 4.48 കോടി ടെറ്റാൻ ഓഹിരകൾ അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇതിന് മാത്രമായി ഇന്ന് 9174 കോടിയുടെ മൂല്യം വരും.
Also Read: 6-ാം ക്ലാസ് തോറ്റ വയനാടുകാരന്റെ ഐഡി ഫ്രഷ് ഫുഡ്; ഇത് 100 കോടിയുടെ ദോശക്കഥ

2006 ലാണ് 150 രൂപയിൽ നിൽക്കുമ്പോഴാണ് ലുപിൻ കമ്പനിയുടെ ഓഹരികൾ ജുൻജുൻവാല സ്വന്തമാക്കുന്നത്. 2022 ജനുവരിയില്‍ 900രൂപയായിരുന്നു ഓഹരിയുടെ വില. ക്രിസില്‍, പ്രാജ് ഇൻഡസ്ട്രീസ്, ഔറോബിന്‍ഡോ ഫാര്‍മ, എന്‍സിസി തുടങ്ങിയവയാണ് ജുൻജുൻവാലയെ സമ്പന്നനാക്കിയ മൾട്ടിബാഗർ സ്റ്റോക്കുകൾ.

എന്തൊക്കെയാണ് ജുൻജുൻവാല
പേരിനൊപ്പമുള്ള ജുൻജുൻവാല എന്നത് രാജസ്ഥാനിലെ ജുൻജുനു എന്ന സ്ഥലത്തെയാണ് സൂചിപ്പിക്കുന്നത്. പ്രാചീന കാലത്ത് ഇവിടെയുണ്ടായിരുന്നവരെ സൂചിപ്പിക്കാനാണ് ജുൻജുൻവാല എന്ന് വിളിക്കുന്നത്. നിക്ഷേപകനും ട്രേഡർക്കുമൊപ്പം നിർമാതാവ് കൂടിയാണ് രാകേഷ് ജുൻജുൻവാല. ഇംഗ്ലീഷ് വിംഗ്ലീഷ്, ഷമിതാഭ്, കി ആന്‍ഡ് ക എന്നീ സിനിമകള്‍ അദ്ദേഹം നിർമിച്ചു. ജുൻജുൻവാല ഉടമസ്ഥനായുള്ള ആകാശ എയർ വിമാന കമ്പനി പ്രവർത്തനം തുടങ്ങാനിരിക്കുകയാണ്.
ഇതോടൊപ്പം ഹംഗാമാ ഡിജിറ്റല്‍ മീഡിയ എന്‍ടര്‍ടെന്റിന്റെ ചെയര്‍മാനും കൂടിയാണ് ഇദ്ദേഹം. പ്രൈം ഫോക്കസ്, ജിയോജിത്ത്, പ്രാജ് ഇന്‍ഡസ്ട്രീസ്, കോണ്‍ക്രോഡ് ബയോടെക് എന്നി കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് രാകേഷ് ജുന്‍ജുന്‍വാല.

പോർട്ട്ഫോളിയോ
2022 മാര്‍ച്ചിൽ അവസാനിച്ച പാദത്തിലുള്ള കണക്ക് പ്രകാരം 26,151 കോടി രൂപയാണ് രാകേഷ് ജുൻജുൻവാലയുടെ ആകെ ആസ്തി മൂല്യം. 35 കമ്പനികളിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ട. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്‌ട്രേക്ഷന്‍ മേഖയിലാണ് ഏറ്റവും കൂടുല്‍ നിക്ഷേപം. 11 ശതമാനം വരുമിത്. ഫിനാന്‍സ് മേഖലയില്‍ 9 ശതമാനവവും സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ 6 ശതമാനവും നിക്ഷേപമുണ്ട്. പൊതുമേഖലാ ബാങ്കുകളുെട ഓഹരികൾ ആകെ 1 ശതമാനമാണ് കയ്യിലുള്ളത്. കഴിഞ്ഞ പാദത്തില്‍ ജുബിലന്റ് ഫാര്‍മോവ, കനറ ബാങ്ക് , ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് എന്നിവയിലെ നിക്ഷേപം ജുൻജുൻവാല ഉയർത്തി.

ഓഹരി, ഹോൾഡിംഗ് ശതമാനം, ഹോൾഡിംഹഗ് വാല്യു എന്നിങ്ങനെ.
ആപ്‌ടെക് ലിമിറ്റഡ്- 23.8% - 212.76 കോടി രൂപ
സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈയ്ഡ് ഇന്‍ഷൂറന്‍സ് കമ്പനി- 17.51- 5372.70 കോടി രൂപ
മെട്രോ ബ്രാന്‍ഡ്‌സ് ലിമിറ്റഡ്- 14.43 % - 2194.95 കോടി രൂപ
എന്‍സിസി ലിമിറ്റഡ്- 12.84% - 426.92 കോടി രൂപ
നസാറ ടെക്‌നോളജീസ് 10.10% - 204.20 കോടി രൂപ
റാലീസ് ഇന്ത്യ- 9.81 %- 361.34 കോടി രൂപ
ക്രിസില്‍ 5.48%- 1274.48 കോടി രൂപ
ടെറ്റാന്‍ 5.05% -9174.71 കോടി രൂപ
ടാറ്റ മോട്ടോഴ്‌സ് 1.18% 1606.50 കോടി രൂപ