ശമ്പളക്കാരാണോ; ഈ രേഖകൾ സമർപ്പിച്ചെങ്കിൽ അധിക നികുതി ഈടാക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രിലിൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കാനിരിക്കെ ശമ്പളക്കാർക്ക് കമ്പനി അക്കൗണ്ട് വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥയെ പറ്റിയും നിക്ഷേപങ്ങളെ പറ്റിയും അറിയിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ടാകും. ഇത് നിസാരമെന്ന് കണ്ട് ഒഴിവാക്കിയവർ ശ്രദ്ധിക്കുക. ശമ്പളത്തിൽ നിന്ന് അധിക നികുതി ഈടാക്കിയേക്കാം. നികുതി ഇളവുകളും കിഴിവുകളും പരി​ഗണിച്ചാണ് ശമ്പളത്തിന് മുകളിൽ നികുതി കണക്കാക്കുന്നത്. ഇതിനാലാണ് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നത്.

 

നികുതി വ്യവസ്ഥ

നികുതി വ്യവസ്ഥ

2020-21 സാമ്പത്തിക വർഷം മുതൽ വ്യക്തിഗത നികുതിദായകർക്ക് 2 തരം നികുതി വ്യവസ്ഥകൾ തിരഞ്ഞെടുക്കാൻ സാധിക്കും. പഴയ നികുതി വ്യവസ്ഥയും പുതിയ നികുതി വ്യവസ്ഥയും. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന ശമ്പളക്കാരായ നികുതിദായകർ നിക്ഷേപവുമായി ബന്ധപ്പെട്ട യാതൊരു രേഖകളും കമ്പനിക്ക് സമർപ്പിക്കേണ്ടതില്ല.

നിലവിലുള്ള പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർ കമ്പനി നിശ്ചയിക്കുന്ന സമയ പരിധിക്കുള്ളിൽ ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഇല്ലാത്ത പക്ഷം ഉയർന്ന നികുതി ഈടാക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 192 പ്രകാരം ശമ്പളത്തിൽ നിന്ന സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. ജോലിക്കാർക്ക് ശമ്പളം നൽകും മുൻപ് ടിഡിഎസ് ഈടാക്കുക എന്നത് കമ്പനിയുടെ ചുമതലയാണ്. എങ്ങനെ ഉയർന്ന ടിഡിഎസ് നിരക്കി നിന്ന് ഒഴിവാക്കാം എന്ന് നോക്കാം.

നിക്ഷേപ രേഖകൾ സർപ്പിക്കേണ്ടത്

നിക്ഷേപ രേഖകൾ സർപ്പിക്കേണ്ടത്

സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നിക്ഷേപത്തിന്റെ നിർദ്ദേശങ്ങളാണ് കമ്പനി ചോദിക്കുന്നതെങ്കിലും സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്ന് മാസങ്ങളിൽ നിക്ഷേപം സംബന്ധിച്ച രേഖകൾ കമ്പനിയിലെ ഫിനാൻസ് വിഭാഗം ആവശ്യപ്പെടാറുണ്ട്. നിർദ്ദേശിച്ച നിക്ഷേപങ്ങളിൽ നിന്ന് മാറി മറ്റുള്ള ടാക്‌സ് സേവിംഗ് നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാൻ ശമ്പളക്കാരന് സാധിക്കും.

നികുതിയിൽ ഇളവ് ലഭിക്കണമെങ്കിൽ രേഖകൾ സമർപ്പിക്കണം. ഈ രേഖകൾ സമർപ്പിക്കുന്നതിനുള്ള സമയ പരിധി വ്യത്യാസപ്പെടാറുണ്ട്. എങ്കിലും മിക്ക സ്ഥാപനങ്ങളും മാർച്ച് 15ന് മുൻപ് രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാതിരുന്നാൽ കമ്പനി നികുതി ഈടാക്കാൻ തുടങ്ങും. 

Also Read: ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെAlso Read: ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ

പുതിയ നികുതി വ്യവസ്ഥ

പുതിയ നികുതി വ്യവസ്ഥ

പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്തൊരാൾക്ക് എൻപിഎസ് വിഹതത്തിലുള്ള നികുതി ഇളവല്ലാതെ മറ്റു ഇളവുകളൊന്നും ലഭിക്കില്ല. ഇതിനാൽ തന്നെ പുതിയ നികുതി വ്യവസ്ഥ പിന്തുടരുന്നവരാണെങ്കിൽ രേഖകളൊന്നും നൽകേണ്ടതില്ല. 

Also Read: 100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാAlso Read: 100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ

രേഖകൾ സമർപ്പിച്ചില്ലെങ്കിൽ

രേഖകൾ സമർപ്പിച്ചില്ലെങ്കിൽ

നിക്ഷേപ സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ സാധിക്കാത്തവരാണെങ്കിൽ ഇത്തരക്കാർക്ക് ശമ്പളം നൽകുമ്പോൾ കമ്പനി അധിക ടിഡിഎസ് കുറയ്ക്കും. അധിക നികുതി ഈടാക്കുന്ന സാഹചര്യത്തിൽ ഇഴ ഫോം16 ൽ പ്രതിഫലിക്കും. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത് നികുതി റീഫണ്ടിന് ക്ലെയിം ചെയ്യാം. 

Also Read: 10 ലക്ഷം സമ്പാദിക്കാന്‍ ദിവസം കരുതേണ്ടത് വെറും 150 രൂപ! നിക്ഷേപിക്കാനുള്ള വഴി എല്‍ഐസിയില്‍Also Read: 10 ലക്ഷം സമ്പാദിക്കാന്‍ ദിവസം കരുതേണ്ടത് വെറും 150 രൂപ! നിക്ഷേപിക്കാനുള്ള വഴി എല്‍ഐസിയില്‍

എങ്ങനെ ഇളവും കിഴിവും നേടാം

എങ്ങനെ ഇളവും കിഴിവും നേടാം

പഴയ നികുതി വ്യവസ്ഥ തുടരുന്ന ശമ്പളക്കാരയ നികുതിദായകർക്ക് സാധാരണയായി ഉപയോ​ഗിക്കുന്ന നികുതി കിഴിവുകളും ഇളവുകളും ക്ലെയിം ചെയ്യാവുന്നതാണ്. ഈ രേഖകളാണ് കമ്പനിയിൽ നൽകേണ്ടത്. ഇവയിൽ ചിലത് പരിശോധിക്കാം.

നിക്ഷേപങ്ങൾ-80സി

ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി കിഴിവ് ലഭിക്കുന്ന നിക്ഷേപങ്ങൾ നിരവധിയുണ്ട്. മ്യൂച്വൽ ഫണ്ടായ ഇക്വിറ്റി ലിങ്ക്ഡ് സേവിം​ഗ്സ് സ്കീം, ലൈഫ് ഇൻഷൂറൻസ് പ്രീമിയം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, യൂണിറ്റ് ലിങ്ക്ഡ് ഇൻഷൂറൻസ് പ്ലാൻ എന്നിവ 80സി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപങ്ങളാണ്. സാമ്പത്തിക വർഷത്തിൽ മക്കളുടെ ട്യൂഷൻ ഫീസിനും ഇതേ സെക്ഷൻ പ്രകാരം കിഴിവ് ക്ലെയിം ചെയ്യാം.

ഹോം റെന്റ് അലവൻസ്

ഹോം റെന്റ് അലവൻസ്

ജോലി ചെയ്യുന്ന സ്ഥലത്ത് സ്വന്തമായി താമസസൗകര്യമില്ലാത്ത വ്യക്തി വാടകയ്ക്ക് താമസിക്കുന്ന നികുതിദായകനായ ശമ്പളക്കാരന് ഹോം റെന്റ് അലവൻസിൽ നികുതി ഇളവിനുള്ള അർ​ഹതയുണ്ട്. എച്ചആർഎ ഇളവിന് ഭൂ ഉടമയുടെ പാൻ കാർഡ് ആവശ്യമാണ്. പ്രതിവർഷം 1 ലക്ഷം രൂപയിൽ താഴെ വാടകയായി അടയ്ക്കുന്നവർക്കാണ് ( മാസത്തിൽ 8,333 രൂപ) പാൻകാർഡ് നിർബന്ധമാക്കുന്നത്. വാടക കരാറിന്റെ പകർപ്പോ തൊഴിലുടമയുടെ ഡിക്ലറേഷൻ ഫോമോ ആവശ്യമായിട്ടുണ്ട്.

മറ്റുള്ള കിഴിവുകൾ

എൻപിഎസ് പെൻഷൻ സ്കീമിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് 2 ലക്ഷം രൂപ വരെയും ഭവന വായ്പ തിരിച്ചടവിൽ പലിശയ്ക്കും മുതലിവും ആദായ നികുതി കിഴിവ് ലഭിക്കും. രക്ഷിതാക്കളുടെയും പങ്കാളി, മക്കൾ എന്നിവരുടെയും മെഡിക്കൽ ഇൻഷൂറൻസ് പ്രീമിയം എന്നിവയ്ക്കും കിഴിവുണ്ട്.

Read more about: income tax salary budget 2024
English summary

Salaried Individual Should Submit Investment Proof To Employer To Avoid Higher TDS; Details

Salaried Individual Should Submit Investment Proof To Employer To Avoid Higher TDS; Details, Read In Malayalam
Story first published: Sunday, January 29, 2023, 9:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X