നിക്ഷേപമായി നല്ലൊരു തുക ബാങ്കിലുണ്ട്. എന്നാല്‍ അത്യാവശ്യത്തിന് എടുത്ത് ഉപയോഗിക്കാന്‍ സേവിംഗ്സ് അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലാത്ത അവസ്ഥ. പലരും അനുഭവിച്ച സാഹചര്യമായിരിക്കും ഇത്. ഇവിടെ സ്ഥിര നിക്ഷേപം പിഴയോടെ പിന്‍വലിച്ച് ആവശ്യം നടത്തുക എന്നത് മാത്രമാണ് ചെയ്യാനാവുക. സാധാരണ ബാങ്ക് അക്കൗണ്ടില്‍ മികച്ച പലിശ പ്രതീക്ഷിച്ചാണ് എല്ലാവരും നിക്ഷേപിക്കുന്നത്. പലിശ നിരക്ക് മികച്ചതാണെങ്കിലും ലിക്വിഡിറ്റിയില്ലെന്നതാണ് സ്ഥിര നിക്ഷേപത്തിന്റെ പോരായ്മ.
ബാങ്കുകളിലെ സ്വീപ് ഇന്‍ സ്ഥിര നിക്ഷേപം ഉപയോഗിക്കുന്നൊരാള്ക്ക് ആവശ്യ സമയത്ത് സേവിംഗ്സ് അക്കൗണ്ട് പോലെ പണം പിന്‍വലിക്കാനും ബാക്കി തുകയ്ക്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ ലഭിക്കുകയും ചെയ്യും. ഇതുപോലെ സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് സ്ഥിര നിക്ഷേപത്തിന്റെ പലിശ ലഭിക്കും. ഈ തരത്തിലുള്ള പദ്ധതികൾ എസ്ബിഐയില്‍ ലഭിക്കും. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.
എസ്ബിഐ മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് സ്കീം
ടേം ഡെപ്പോസിറ്റ് സേവിംഗ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്ന അക്കൗണ്ടുകളാണ് എസ്ബിഐ മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് സ്കീം. സാധാരണ ടേം ഡെപ്പോസിറ്റില്‍ നിന്ന് മാറി ഏത് സമയത്തും പണം പിന്‍വലിക്കാന്‍ സാധിക്കുന്നൊരു ടേം ഡെപ്പോസിറ്റ് സൗകര്യമാണ് എസ്ബിഐ മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് സ്കീമിലുള്ളത്.
1,000 രൂപയുടെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും എസ്ബിഐ മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് സ്കീം വഴി പിന്‍വലിക്കാം. അക്കൗണ്ടില്‍ ബാക്കിയുള്ള തുകയ്ക്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് ലഭിക്കും. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയാണ് എസ്ബിഐ മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് സ്കീമിന്റെ കാലാവധി.
സേവിംഗ്സ് അക്കൗണ്ടിന് സ്ഥിര നിക്ഷേപത്തിന്റെ പലിശ
അത്യാവശ്യത്തിനായി ഉപയോഗിക്കേണ്ട തുക കുറഞ്ഞ പലിശയ്ക്ക് സേവിംഗ്സ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നവരാണ് പലരും. ഇതിന് വളരെ കുറഞ്ഞ പലിശയാണ് ലഭിക്കുന്നത്. ഇതിന് പകരം സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് സ്ഥിര നിക്ഷേപത്തിന്റെ പലിശ ലഭിക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം.
സ്വീപ് ഇന്‍ ഫിക്സഡ് ഡെപ്പോസിറ്റ് ഡെപ്പോസിറ്റ് എന്ന പേരിലറിയപ്പെടുന്ന നിക്ഷേപം വഴി അധികം വരുന്ന തുക സ്ഥിര നിക്ഷേപമാക്കി മാറ്റാം. ഓരോ ബാങ്കിലും ഈ പദ്ധതി ഓരോ പേരിലായിരിക്കും അറിയപ്പെടുന്നത്.
എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ട്
സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് ലഭിക്കാൻ എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ട് ആരംഭിക്കുകയാണ് വേണ്ടത്. സേവിംഗ്സ് അക്കൗണ്ടില്‍ വരുന്ന നിശ്ചിത പരിധി കഴിഞ്ഞുള്ള തുക ഓട്ടോമാറ്റിക്കലി ടേം ഡെപ്പോസിറ്റിലേക്ക് മാറ്റും. 1000 രൂപയുടെ ഗുണിതങ്ങളായാണ് ടേം ഡെപ്പോസിറ്റായി മാറ്റുന്നത്. ഈ അക്കൗണ്ട് എസ്ബിഐ മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് സ്കീമുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
1 വർഷം മുതൽ 5 വര്‍ഷമാണ് സേവിംഗ്സ് പ്ലസ് അക്കൗണ്ടിന്റെ കാലാവധി. ഈ അക്കൗണ്ടില്‍ മന്ത്ലി ആവറേജ് ബാലന്‍സ് സൂക്ഷിക്കേണ്ടതില്ല. മള്‍ട്ടിപ്പിള്‍ ഓപ്ഷന് ഡെപ്പോസിറ്റ് സ്കീലേക്ക് ചുരുങ്ങിയത് 10,000 രൂപയാണ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുക.
കാൽക്കുലേറ്റർ
സ്വീപ് ഇന്‍ എഫ്ഡി സൗകര്യം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ഉദാഹരണ സഹിതം നോക്കാം. എസ്ബിഐയിൽ സേവിംഗ്സ് പ്ലസ് അക്കൗണ്ട് ആരംഭിച്ച സ്നേഹ അക്കൗണ്ടിലെ സ്വീപ് ഇന്‍ പരിധി 30,000 രൂപയായാണ് നിശ്ചയിച്ചത്. അക്കൗണ്ടിൽ 25,000 രൂപ ബാലൻസ് ഉള്ളപ്പോൾ സുഹൃത്തായി പ്രതീഷ് നൽകിയ 40,000 രൂപ സ്നേഹയുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് എത്തിയാൽ 65,000 രൂപ അക്കൗണ്ടിലുണ്ടാകും. നിശ്ചയിച്ച തുകയേക്കാൾ 35,000 രൂപ കൂടുതലായതിനാൽ ഈ തുക സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റും.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications