എടിഎംം വന്നതോടെ ഇന്ന് എത്ര വലിയ തുകയും കയ്യിൽ കൊണ്ട് നടക്കാൻ ബുദ്ധിമുട്ടില്ലാതായി. ആവശ്യ സമയത്ത് എടിഎം കൗണ്ടറുകളിലെത്തി പണം പിൻവലിക്കാമെന്നത് തന്നെയാണ് ഏറ്റവും വലിയ ഗുണം. എന്നാൽ തോന്നും പോലെ എടിഎം ഉപയോഗിച്ചാൽ അധിക ചാർജുകൾ നൽകേണ്ടി വരും.
മാസത്തിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്തു നോക്കിയാലാണ് അധിക ചാർജായി വലിയ തുക ഈടാക്കിയതായി കാണാം. ഈ തുക ലാഭിക്കാൻ ഓരോ ബാങ്കുകളുടെയും എടിഎം പരിധി കൃത്യമായി അറിയണം. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നീ ബാങ്കുകളുടെ എടിഎം ഇടപാട് പരിധി എത്രയെന്ന് നോക്കാം.
റിസർവ് ബാങ്ക് പറയുന്നത്
സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് മാസത്തില്‍ കുറഞ്ഞത് 5 സൗജന്യ സാമ്പത്തിക, സാമ്പത്തികേതര എടിഎം ഇടപാടുകള്‍ ബാങ്കുകള്‍ നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമുണ്ട്. എടിഎം കൗണ്ടറിന്റെ പ്രദേശം പരിഗണിക്കാതെയാണിത്. മറ്റു ബാങ്ക് അക്കൗണ്ടുകളുടെ മെട്രോ ലേക്കേഷനുകളിലെ എടിഎമ്മില്‍ നിന്ന് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് 3 സൗജന്യ ഇടപാടുകള്‍ നടത്താനാകും.
നോണ്‍- മെട്രോ ലോക്കേഷനുകളില്‍ ഇത് 5 സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ വരെയാണ്. ബാലൻസ് അന്വേഷണങ്ങൾ, ചെക്ക്ബുക്കുകൾക്കായുള്ള അഭ്യർത്ഥനകൾ, ഫണ്ട് ട്രാൻസ്ഫറുകൾ തുടങ്ങിയവയാണ് സാമ്പത്തികേതര ഇടപാടുകളായി കണക്കാക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എടിഎം ഇടപാടുകള്‍ക്ക് രാജ്യത്തെ പ്രധാന ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിക്കുന്ന സൗജന്യ പരിധി എങ്ങനെയെന്ന് നോക്കാം. മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ മാസത്തില്‍ 3 സൗജന്യ ഇടപാടുകളാണ് എസ്ബിഐ അനുവദിക്കുന്നത്. മറ്റു നഗരങ്ങളില്‍ ഇത് 5 എണ്ണമാണ്.
പരിധി കവിഞ്ഞ് ഇടപാട് നടത്തിയാല്‍ എസ്ബിഐ 10 രൂപയും ജിഎസ്ടിയും അടക്കം ചാര്‍ജ് ഈടാക്കും. മറ്റു ബാങ്കുകളിലെ എടിഎം ആണ് ഉപയോഗിച്ചതെങ്കില്‍ ഇടപാടിന് 20 രൂപയും ജിഎസ്ടിയും നല്‍കണം.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ അനുവദിക്കുന്ന സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണം 5 ആണ്. മറ്റു ബാങ്ക് എടിഎം ഉപയോഗിച്ച് 3 സൗജന്യ ഇടപാട് നടത്താനാകും. നോണ്‍ മെട്രോ നഗരങ്ങളില്‍ സൗജന്യ ഇടപാട് പരിധി 5 ആണ്. സൗജന്യ പരിധി കഴിഞ്ഞ് ഇടപാട് നടത്തിയാല്‍ എച്ച്ഡിഎഫ്സി ബാങ്കില്‍ ഒരു ഇടപാടിന് 21 രൂപയും ജിഎസ്ടിയും ഈടാക്കും. സാമ്പത്തികേതര ഇടപാടുകള്‍ക്ക് 8.50 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടത്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കില്‍ സ്വന്തം എടിഎം ഉപയോഗിച്ച് 5 സൗജന്യ ഇടപാടുകള്‍ നടത്താം. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിച്ച് 3 ഇടപാടുകളും നടത്താം. സൗജന്യ പരിധി കഴിഞ്ഞേ പണം പിന്‍വലിച്ചാല്‍ 20 രൂപയാണ് ഐസിഐസിഐ ബാങ്ക് ഈടാക്കുന്ന ചാര്‍ജ്. സാമ്പത്തികേതര ഇടപാടുകള്‍ക്ക് 8.50 രൂപയുമാണ് നല്‍കേണ്ടത്.
ആക്സിസ് ബാങ്ക്
മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്കില്‍ സൗജന്യമായി 5 എടിഎം ഇടപാടുകള്‍ നടത്താം. 3 ഇടപാടുകള്‍ മറ്റു ബാങ്ക് എടിഎമ്മുകളിലും സൗജന്യമായി നടത്താം. ഈ പരിധി കഴിഞ്ഞ് പണം പിന്‍വലിച്ചാല്‍ 21 രൂപയും മറ്റു സാമ്പത്തികേതര സേവനങ്ങള്‍ ഉപയോഗിച്ചാല്‍ 10 രൂപയും ആക്സിസ് ബാങ്ക് നല്‍കണം.
പഞ്ചാബ് നാഷണല്‍ ബാങ്ക്
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്വന്തം എടിഎമ്മില്‍ നിന്ന് 5 ഇടപാടുകള്‍ സൗജന്യമായി നടത്താനാകും. മറ്റു എടിഎമ്മുകളില്‍ നിന്ന് 3 സൗജന്യ ഇടപാടുകളും നടത്താം. സൗജന്യ പരിധി കടന്ന് ഇടപാട് നടത്തിയാല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎമില്‍ നിന്നാണെങ്കില്‍ 10 രൂപ പിഴ ഈടാക്കും. മറ്റ് ബാങ്കുകളില്‍ നിന്ന് നിന്ന് പണം പിന്‍വലിച്ചാല്‍ 20 രൂപയും മറ്റ് സാമ്പത്തികേതര ഇടപാടുകള്‍ക്ക് 9 രൂപയും പിഴ ഈടാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

ബാംഗ്ലൂർ മെട്രോയിൽ സാങ്കേതിക തകരാർ: വൈകുന്നേരത്തെ യാത്രക്കാർക്ക് ബിഎംആർസിഎല്ലിന്റെ മുന്നറിയിപ്പ്

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?



Click it and Unblock the Notifications