വിരമിച്ചതിന് ശേഷവും സ്ഥിര വരുമാനം നേടിത്തരുന്ന സർക്കാർ പദ്ധതി; പലിശ ബാങ്കിനെക്കാൾ ഉയരത്തിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കൽ കാലത്തിന് ശേഷം ആനുകൂല്യങ്ങളായി നല്ലൊരു തുക കയ്യിൽ ലഭിക്കുന്ന അവസരത്തിൽ പലരും ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലേക്ക് തിരിയും. പലിശ വാങ്ങിച്ച് സ്ഥിര വരുമാനം നേടാം എന്നതായിരിക്കും ഇവരുടെ ലക്ഷ്യം. എന്നാൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ആകർഷകമല്ലാത്ത സമയത്ത് മറ്റു വഴികൾ നോക്കണം. 60 വയസ് കഴിഞ്ഞവരിൽ ഭൂരിഭാ​ഗവും ഓഹരി വിപണിയുടെ റിസ്കെടുക്കാൻ തയ്യാറാകില്ല. ഇത്തരക്കാർക്ക് അനുയോജ്യമായ, സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപമാണ് സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീം.

 

സീനിയർ സിറ്റസൺ സേവിം​ഗ്സ് സ്കീം

സീനിയർ സിറ്റസൺ സേവിം​ഗ്സ് സ്കീം

ജോലിയില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സുരക്ഷിത നിക്ഷേപമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. 2004ലാണ് പദ്ധതി ആരംഭിക്കുന്നത്. അഞ്ച് വര്‍ഷം കാലാവധിയുള്ള ഈ ലഘു സമ്പാദ്യ പദ്ധതിയിലെ നിക്ഷേപത്തിന് ത്രൈമാസത്തില്‍ പലിശ ലഭിക്കും. ഇതോടൊപ്പം പദ്ധതിക്ക് ആദായ നികുതി ഇളവുകളും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് എല്ലാ ആനുകൂല്യങ്ങളും ഒന്നിച്ച് നേടാൻ സാധിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. 

Also Read: അടവ് ഒറ്റത്തവണ, നേടാം ആജീവനാന്ത മാസ പെന്‍ഷൻ; വിട്ടുകളയരുത് ഈ സർക്കാർ പദ്ധതി

ആര്‍ക്കൊക്കെ ചേരാം

ആര്‍ക്കൊക്കെ ചേരാം

പേരു‌പോലെ മുതിർന്ന പൗരന്മാർക്കാണ് പദ്ധതിയിൽ ചേരാനാവുക. 60 വയസ് കഴിഞ്ഞവര്‍ക്കാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം നിക്ഷേപം നടത്താന്‍ സാധിക്കുക. ബാങ്കിലോ പോസ്റ്റ് ഓഫീസുകളിലോ അക്കൗണ്ട് ആരംഭിക്കാം. വ്യക്തിഗത അക്കൗണ്ടോ പങ്കാളിയുടെ പേരില്‍ ജോയിന്റ് അക്കൗണ്ടോ ആരംഭിക്കാം. സൈന്യത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് 50 വയസ് പൂര്‍ത്തിയായാല്‍ പദ്ധതിയിയില്‍ ചേരാം. 

Also Read: സ്ഥിര നിക്ഷേപത്തിന് എവിടെ കിട്ടും ഉയർന്ന പലിശ; നോക്കിവെയ്ക്കാം ഈ 15 ബാങ്കുകൾ

പലിശ നിരക്ക്

പലിശ നിരക്ക്

2004 ല്‍ പദ്ധതി ആരംഭിക്കുമ്പോള്‍ 9 ശതമാനമായിരുന്നു പലിശ നിരക്ക്. 2013 സാമ്പത്തിക വര്‍ഷത്തിൽ 9.30 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇപ്പോള്‍ 7.4 ശതമാനം പലിശയാണ് സീനിയർ സിറ്റസൺ സേവിം​ഗ്സ് സ്കീം നല്‍കുന്നത്.

ഇത് നിലവിലെ പണപ്പെരുപ്പ നിരക്കായ 7.04 ശതമാനത്തെ മറികടക്കുന്നതാണ്. ഇതോടൊപ്പം ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയർന്ന നിരക്കുമാണിത്. ത്രൈമാസത്തില്‍ പലിശ അനുവദിക്കും. ഇത് ക്ലെയിം ചെയ്തില്ലെങ്കില്‍ നിക്ഷേപത്തോടൊപ്പം ചേർത്ത് അധിക പലിശ ലഭിക്കില്ല.

ബാങ്ക്  പലിശ നിരക്ക്

പഞ്ചാബ് നാഷണല്‍ ബാങ്ക് മുതിര്‍ന്ന പൗരന്മാരുടെ സ്ഥി നിക്ഷേപത്തിന് നല്‍കുന്ന പലിശ നിരക്ക് 3.50 മുതല്‍ 5.75 ശതമാനം വരെയാണ്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 4.00 ശതമാനം മുതല്‍ 6.50 ശതമാനം വരെ മുതിർന്ന പൗരന്മാർക്ക് പലിശ നല്‍കും.

ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് 3.00 ശതമാനം മുതല്‍ 6.50 ശതമാനം വരെയാണ് മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ നിരക്ക്. ഇതിനെക്കാൾ ഉയർന്ന ആദായം സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീമിൽ നിന്ന് ലഭിക്കും.

ആദായ നികുതി

ആദായ നികുതി

സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീമിൽ എത്ര രൂപ ആദായ നികുതിയിളവ് ലഭിക്കു‌മെന്ന് നോക്കാം. നിക്ഷേപത്തിന് ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപയുടെ നികുതിയളവുണ്ട്. സാമ്പത്തി‌ക വർഷത്തിൽ പലിശ വരുമാനം 50,000 രൂപയിൽ താഴെ ആണെങ്കിൽ നികുതി അടയ്ക്കേണ്ട. പലിശ 50,000 രൂപയിൽ കൂടിയാൽ 10 ശതമാനം ടിഡിഎസ് ഈടാക്കും. 

Also Read: ദിവസം 50 രൂപ നീക്കിവെയ്ക്കാൻ തയ്യാറല്ലേ, സാധാരണക്കാരനും സമ്പന്നനാകാം; പറ്റിയ നിക്ഷേപമിതാ

നിക്ഷേപിക്കാനുള്ള പരിധി

നിക്ഷേപിക്കാനുള്ള പരിധി

നിക്ഷേപിക്കാനുള്ള കുറഞ്ഞ തുക 1,000 രൂപയാണ്. 15 ലക്ഷം രൂപ വരെ പരമാവധി നിക്ഷേപിക്കാന്‍ സാധിക്കും. അഞ്ച് വര്‍ഷമാണ് കാലാവധി ഇത് മൂന്ന് വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാം. ജോയിന്റ് അക്കൗണ്ടിലെ നിക്ഷേപത്തിന് ആദ്യ അക്കൗണ്ട് ഹോള്‍ഡര്‍ക്കാണ് നിക്ഷേപത്തിൽ അവകാശമുണ്ടായിരിക്കുക.

Read more about: investment scss
English summary

SCSS Provides Fixed Income After Retirement With High Interest Than Bank Fd

SCSS Provides Fixed Income After Retirement With High Interest Than Bank Fd
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X