60 വയസ് കഴിഞ്ഞവർക്ക് വരുമാനം കണ്ടെത്താൻ എസ്ബിഐയുടെ റിവേഴ്സ് മോർട്ട്​ഗേജ് പദ്ധതി; വിശദാംശങ്ങളറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിക്കാലത്ത് സമ്പാദിച്ചില്ലെങ്കില്‍ വിരമിക്കല്‍ കാലത്ത് ആവശ്യങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയാകും. ജോലിയില്‍ നിന്നുള്ള വരുമാനം നിലയ്ക്കുന്ന കാലമായതിനാല്‍ നിക്ഷേപമായോ മറ്റു സ്രോതസില്‍ നിന്നോ വരുമാനം കണ്ടെത്തേണ്ടതുണ്ട്. രാജ്യത്ത് മുതിര്‍ന്ന പൗരന്മാരില്‍ 17 ശതമാനത്തിനും ആവശ്യത്തിനുള്ള സമ്പാദ്യമില്ലാത്തവരാണ്. ഇവരില്‍ ഭൂരിഭാഗവും കുടുംബാംഗങ്ങളുടെ സമ്പാദ്യത്തിലാണ് ജീവിക്കുന്നത്. ഇത്തരക്കാര്‍ക്ക് സഹായകമാകുന്ന പദ്ധതിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിവേഴ്‌സ് മോര്‍ട്ടഗേജ് ലോണ്‍ സ്‌കീം. വിരമിക്കല്‍ കാലത്ത് സ്വന്തമായി വരുമാനമില്ലാത്തവര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന പദ്ധതിയാണിത്. വിശദാംശങ്ങള്‍ നോക്കാം. 

 

എന്താണ് റിവേഴ്സ് മോർട്ട​ഗേജ്

എന്താണ് റിവേഴ്സ് മോർട്ട​ഗേജ്

60 വയസ് കഴിഞ്ഞവര്‍ക്ക് വരുമാനമാര്‍ഗമായി 2007-08 വര്‍ഷത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ റിവേഴ്‌സ് മോര്‍ട്ടഗേജ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം വീടിന്റെ മൂല്യമനുസരിച്ച് ബാങ്കില്‍ നിന്നും പ്രതിമാസ വരുമാനം മുതിര്‍ന്നവര്‍ക്ക് ലഭക്കും. ബാങ്കിന് വീട് ഈട് നല്‍കിയാണ് മാസ വരുമാനം നേടുന്നത്. പദ്ധതി പ്രകാരം. റിവേഴ്‌സ് മോര്‍ട്ടഗേജ് വഴി ലഭിക്കുന്ന തുക പൂര്‍ണമായും നികുതി മുക്തമാണ്. വീടിന്റെ ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ടുതന്നെ മുതിർന്ന പൗരന്മാർക്ക് വരുമാനം നേടാമെന്നതാണ് ഇതിന്റെ പ്രത്യേകത. 

Also Read: പലിശ നിരക്കുകള്‍ പുതിയ തലത്തില്‍; പൊതുമേഖലാ ബാങ്കുകളുടെ ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപങ്ങൾ നോക്കാംAlso Read: പലിശ നിരക്കുകള്‍ പുതിയ തലത്തില്‍; പൊതുമേഖലാ ബാങ്കുകളുടെ ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപങ്ങൾ നോക്കാം

യോ​ഗ്യത

യോ​ഗ്യത

റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് പദ്ധതി പ്രകാരം മാസ വരുമാനം ലഭിക്കേണ്ടൊരാള്‍ക്ക് പരമാവധി 60 വയസ് കഴിയണം, പിന്തുടര്‍ച്ചവകാശം വഴിയോ സമ്മാനമായോ ലഭിച്ച വീടുകള്‍ ബാങ്കില്‍ ഈട് നല്‍കാന്‍ സാധിക്കില്ല. പൂര്‍ണ ഉടമസ്ഥാവകാശമുള്ള വീടുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. പണയപ്പെടുത്തുന്ന വീടിന് കുറഞ്ഞത് 20 വര്‍ഷം പഴക്കമുണ്ടായിരിക്കണം.

വാടകയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതി ലഭ്യമല്ല. വാണിജ്യ സ്ഥാപനങ്ങൾക്ക് റിവേഴ്‌സ് മോര്‍ട്ടഗേജില്‍ ഈട് നൽകാൻ സാധിക്കില്ല. 1 കോടി രൂപ വരെയാണ് പരമാവധി അനുവദിക്കുന്നത്. 

Also Read: 2 ലക്ഷത്തിന്റെ സൗജന്യ ഇൻഷൂറൻസും മറ്റ് നേട്ടങ്ങളും; 60 കഴി‍ഞ്ഞവർക്ക് കാനറ ബാങ്കിന്റെ ഈ അക്കൗണ്ടെടുക്കാംAlso Read: 2 ലക്ഷത്തിന്റെ സൗജന്യ ഇൻഷൂറൻസും മറ്റ് നേട്ടങ്ങളും; 60 കഴി‍ഞ്ഞവർക്ക് കാനറ ബാങ്കിന്റെ ഈ അക്കൗണ്ടെടുക്കാം

എസ്ബിഐ റിവേഴ്സ് മോർട്ട്​ഗേജ് പദ്ധതി

എസ്ബിഐ റിവേഴ്സ് മോർട്ട്​ഗേജ് പദ്ധതി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിവേഴ്‌സ് മോര്‍ട്ടഗേജ് വാ.യ്പ സ്‌കീം പ്രകാരം വീട് ഈട് നല്‍കിയാണ് വായ്പയെടുക്കുക. 15 വര്‍ഷത്തേക്കാണ് എസ്ബിഐ വായ്പ നല്‍കുക. വായ്പ തുകയുടെ 0.50 ശതമാനം മാത്രമാണ് പ്രൊസസിംഗ് ഫീസായി ഈടാക്കുന്നത്. ചുരുങ്ങിയത് 2,000 രൂപയും പരമാവധി 20,000 രൂപയും ബാങ്ക് പ്രൊസസിംഗ് ഫീസായി ഈടാക്കും.

റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് ലോണ്‍ കാലാവധിക്ക് മുന്‍പ് തിരിച്ചടയക്കണമെന്ന് ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രീ പെയ്‌മെന്റ് പിഴയില്ലാതെ തന്നെ വായ്പ അടയ്ക്കാന്‍ സാധിക്കും.

എസ്ബിഐ റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് ലോണ്‍

ഇന്ത്യക്കാരനായ വ്യക്തികള്‍ക്ക് മാത്രമാണ് എസ്ബിഐ റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് ലോണ്‍ നല്‍കുന്നത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് പദ്ധതി അനുവദിക്കുന്നത്. പങ്കാളികള്‍ ചേര്‍ന്ന് റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് പദ്ധതി തിരഞ്ഞെടുക്കുമ്പോള്‍ പങ്കാളിയുടെ പ്രായം 58 വയസില്‍ കൂടുതലായിരിക്കണം. ചുരുങ്ങിയത് 3 ലക്ഷവും പരമാവധി 1 കോടി രൂപ വരെയുമാണ് റിവേഴ്‌സ് മോര്‍ട്ടഗേജ് വായ്പ വഴി ലഭിക്കുക.

Also Read: 1 ലക്ഷം രൂപയുടെ ഒറ്റതവണ അടവ്; മരണം വരെ മാസ പെന്‍ഷന്‍ നേടാം; വിട്ടുകളയല്ലേ ഈ ഉ​ഗ്രൻ പദ്ധതിAlso Read: 1 ലക്ഷം രൂപയുടെ ഒറ്റതവണ അടവ്; മരണം വരെ മാസ പെന്‍ഷന്‍ നേടാം; വിട്ടുകളയല്ലേ ഈ ഉ​ഗ്രൻ പദ്ധതി

മാസ വരുമാനം

മാസത്തവണയായോ ത്രൈസമാത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ ഒറ്റത്തവണയായോ തുക സ്വീകരിക്കാം. മാസ വരുമാനം നിശ്ചയിച്ചു കഴിഞ്ഞാല്‍ പിന്നീട് മാറ്റാന്‍ സാധിക്കില്ല. തിരിച്ചറിയൽ രേഖകൾ, അഡ്രസ് പ്രൂഫ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഐടി റിട്ടേണുകള്‍, ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് എന്നിവ എസ്ബിഐ റിവേഴ്സ് മോർട്ട്​ഗേജ് പദ്ധതിക്ക് അപേക്ഷിക്കുന്നൊരാൾ ഹാജരാക്കേണ്ടതുണ്ട്.

തിരിച്ചടവ്

തിരിച്ചടവ്

റിവേഴ്സ് മോർട്ട്ഗേജിൽ അവസാനമായി വായ്പകാരന്റെ മരണ ശേഷം മാത്രമാണ് ബാങ്ക് വായ്പ തുക വീണ്ടെടുക്കാനോ വീട് വില്പനയ്ക്കോ ശ്രമിക്കുക. വായ്പയെടുക്കുന്നയാളുടെ അവകാശികൾക്ക് പലിശ സഹിതം അടച്ച് വായ്പ അവസാനിപ്പിച്ച് വീട് തിരികെ എടിക്കാം. അല്ലാത്തപക്ഷം വീട് വില്പന നടത്തി ബാങ്ക് തുക വീണ്ടെടുക്കും. വീട് വിറ്റ് വായ്പ അടച്ചതിന് ശേഷം അധിക തുകയുണ്ടെങ്കിൽ വായ്പക്കാരന്റെ നിയമപരമായ അവകാശിക്ക് നല്‍കും.

Read more about: senior citizen
English summary

Senior Citizen Who Above 60 Years Old Can Use SBI Reverse Mortgage Plan To Get Fixed Income

Senior Citizen Who Above 60 Years Old Can Use SBI Reverse Mortgage Plan To Get Fixed Income, Read In Malayalam
Story first published: Wednesday, November 30, 2022, 18:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X