60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈയിടെ പലരുടെയും മൊബൈലിലേക്ക് എത്തിയ സന്ദേശങ്ങളിലൊന്നാണ് കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നറിയിച്ചുള്ള തട്ടിപ്പ്. കെവൈസി വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുമെന്നുള്ള സന്ദേശത്തിൽ പരിഭ്രാന്തരമായി വിവരങ്ങൾ കൈമാറിയവർക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടെന്നാണ് വാർത്തകൾ. പ്രായമായവരെ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ ഇത്തരത്തിൽ സജീവമായിട്ടുണ്ട്.

ഇത്തരത്തിലുള്ള നിരവധി സാമ്പത്തിക വെല്ലുവിളികൾ പ്രായമായവർ നേരിടുന്നുണ്ട്. സാങ്കേതിക വിദ്യയുമായി പരിചയമില്ലാത്ത മുതിർന്ന പൗരന്മാരുടെ സാമ്പത്തിക ഇടപാടുകളെ മു മക്കളോ അടുപ്പക്കാരോ പിന്തുടരുന്നില്ലെങ്കിൽ നഷ്ട സാധ്യതയുണ്ട്. ഇതിനൊപ്പം വിരമിക്കൽ കാല സമ്പാദ്യം, ആരോ​ഗ്യ ചെലവുകൾ തുടങ്ങിയ വെല്ലുവിളികളും മുതിർന്ന പൗരന്മാർ നേരിടുന്നു. എങ്ങനെ ഇവയെ നേരിടാമെന്ന് നോക്കാം.

60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കാം

വിരമിക്കൽ കാല സമ്പാദ്യം

വിരമിക്കൽ കാല സമ്പാദ്യത്തിനായി നിക്ഷേപിക്കുന്നവർ ജീവിതകാലം മുഴുവൻ വരുമാനം നേടാൻ എങ്ങനെ എവിടെ നിക്ഷേപിക്കണമെന്ന് ആശയകുഴപ്പത്തിലാകാറുണ്ട്. ഇതിനായി 60-ാം വയസിൽ ആരെ വിരമിക്കൽ കാല ഫണ്ടിന്റെ 30 ശതമനം ഇക്വിറ്റിയിൽ നിക്ഷേപിക്കാം. ഇത് പണപ്പെരുപ്പത്തെ മറികടക്കുന്നതിനൊപ്പം സമ്പത്ത് വർധിപ്പിക്കും ചെയ്യും. ഇതിനായി ലാർജ് കാപ് ഫണ്ടുകൾ, ബാലൻഡ് ഫണ്ടുകൾ എന്നിവ തിരഞ്ഞെടുക്കാം.

ബാക്കി ഭാ​ഗം സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (8% പലിശ), പ്രധാനമന്ത്രി വയ വന്ദന യോജന (7.4% പലിശ), പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (7.1% പലിശ) എന്നിവയിൽ നിക്ഷേപിക്കാം. ഇതോടൊപ്പം എമർജൻസി ഫണ്ടായി അത്യാവശ്യത്തിനുള്ള തുക സേവിം​ഗ്സ് അക്കൗണ്ടുകളിലോ ലിക്വിഡ് ഫണ്ടുകളിലോ കരുതണം.

Also Read:  വിരമിച്ച ശേഷം മാസം 20,000 രൂപ മാസ വരുമാനം നേടാം; അറിഞ്ഞിരിക്കാം സർക്കാർ ​ഗ്യാരണ്ടിയുള്ള ഈ പദ്ധതിAlso Read:  വിരമിച്ച ശേഷം മാസം 20,000 രൂപ മാസ വരുമാനം നേടാം; അറിഞ്ഞിരിക്കാം സർക്കാർ ​ഗ്യാരണ്ടിയുള്ള ഈ പദ്ധതി

ആരോ​ഗ്യ ചെലവുകൾ

ആരോ​ഗ്യത്തെ കാക്കുന്നതിനൊപ്പം വളരുന്ന ആരോ​ഗ്യ ചെലവുകളെ കൂടി പരി​ഗണിക്കണം. 14-15 ശതമാനം പണപ്പെരുപ്പമാണ് ആരോ​ഗ്യ മേഖലയിലുള്ളത്. ഇതിനായി 40 കളുടെ അവസാനത്തിലോ 50 കളുടെ തുടക്കത്തിലോ 20-25 ലക്ഷം രൂപയുടെ സമ​ഗ്ര ആരോ​ഗ്യ പ്ലാൻ വാങ്ങേണ്ടതുണ്ട്. 60-ാം വയസിൽ ഇൻഡംനിറ്റി പ്ലാനുകളും തിരഞ്ഞെടുക്കാം.

ഇത്തരത്തിലുള്ളൊരു പ്ലാനിന് വാർഷിക പ്രീമിയംമായി 25,000 രൂപ മുതൽ 40,000 രൂപ വരെ നൽകേണ്ടതായി വരും. ആരോ​ഗ്യ ഇൻഷൂറൻസ് തിരഞ്ഞെടുക്കുമ്പോൾ ദീർഘകാലത്തേക്ക് നീട്ടാൻ സാധിക്കുന്നവയും നിലവിലുള്ള രോ​ഗങ്ങൾക്ക് ആനുകൂല്യം ലഭിക്കാൻ കുറഞ്ഞ കാത്തിരിപ്പ് കാലയളവും, പ്രാ.ത്തിന് അനുസരിച്ച് ഇൻഷൂറൻസ് തുക വർധിപ്പിക്കാൻ സാധിക്കുന്നവയും തിരഞ്ഞെടുക്കണം. 

Also Read: പഴയതോ പുതിയതോ; ഇനി ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതാണ് ലാഭകരം; എന്തുകൊണ്ട്Also Read: പഴയതോ പുതിയതോ; ഇനി ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതാണ് ലാഭകരം; എന്തുകൊണ്ട്

സൈബർ തട്ടിപ്പുകൾ

പ്രായമായവരിൽ സാങ്കേതിക അറിവ് അധികമില്ലാത്തവർ സൈബർ രം​ഗത്തെ സാമ്പത്തിക തട്ടിപ്പിന് ഇരയാകാനുള്ല സാധ്യത കൂടുതലാണ്. സൈബർ സെക്യൂരിറ്റി കമ്പനി സാരോയുടെ സർവെ പ്രകാരം മുതിർന്ന പൗരന്മാരിൽ പകുതിയോളം പേരും സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നുണ്ട്. 

60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കാം

ഇതിനായി രക്ഷിതാക്കളുടെ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ, ബാങ്ക് ആപ്പുകൾ, ഓൺലൈൻ ഇടപാടുകൾ എന്നിവയിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും മക്കൾ കൃത്യമായി രേഖപ്പെടുത്തി നൽകണം. ഇതോടൊപ്പം ആവശ്യമില്ലാത്ത നിക്ഷേപങ്ങളിലേക്ക് ചേരുകയാണ് മറ്റൊരു പ്രശ്നം. ഓൺലൈനായുള്ള ക്യാൻവാസിം​ഗ് വഴി ഇത്തരം പ്രസ്നങ്ങളിൽ വീഴുന്നവരുണ്ട്.

ചെയ്യാൻ പാടില്ലാത്തവ

* എസ്എംഎസുകളോട് പ്രതികരിക്കരുത്- ക്രെഡിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവ ബ്ലോക്കായി കെവൈസി നടപടിക്കായി വിവിരങ്ങൾ നൽകണം തുടങ്ങിയ എസ്എംഎസ് വാട്സാപ്പ് സന്ദേശങ്ങളോട് പ്രതികരിക്കരുത്. സംശയ നിവാരണത്തിന് വിശ്വസ്തരായ വ്യക്തികളോടെ ബാങ്കുമായി നേരിട്ടോ ബന്ധപ്പെടുക. 

Also Read: കേരള ബജറ്റ് 2023; നികുതി നിരക്കുകള്‍ ഉയര്‍ത്തി; മദ്യത്തിനും ഇന്ധനത്തിനും വില കൂടും; ജീവിത ചെലവുയരുംAlso Read: കേരള ബജറ്റ് 2023; നികുതി നിരക്കുകള്‍ ഉയര്‍ത്തി; മദ്യത്തിനും ഇന്ധനത്തിനും വില കൂടും; ജീവിത ചെലവുയരും

* നിർണായക വിവരങ്ങൾ കൈമാറരുത്- ബാങ്ക്, ഇൻഷൂറൻസ് തുടങ്ങിയവയുടെ പേരിൽ വരുന്ന ഫോൺ കോളുകളിലോ സന്ദേശങ്ങളിലോ അക്കൗണ്ട് നമ്പർ, പിൻ, പാസ്‍വേഡ് എന്നിവ വെളിപ്പെടുത്തരുത്.

* പണം അയക്കരുത്- ഫെയ്സ്ബുക്ക് വഴി സുഹൃത്തുക്കളുടെ വ്യാജ പ്രൊഫൈൽ നിർമിച്ച് പണം ആവശ്യപ്പെട്ടുള്ള തട്ടിപ്പ് സജീവമാണ്. ഇത്തരത്തിൽ പണം അയക്കരുത്.

English summary

Senior Citizens Face Many Financial Challenges After Retirement; Here's How To Manage Them

Senior Citizens Face Many Financial Challenges After Retirement; Here's How To Manage Them, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X