ട്രേഡിം​ഗ് പിഴച്ചു; ബിസിനസിൽ തോറ്റു; ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങി വിജയിച്ച വിജയ് കേദിയ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണി തുടക്കകാരിൽ പലരെയും നഷ്ടത്തിലേക്ക് ചെന്നെത്തിക്കുന്നത് തെറ്റിദ്ധാരണകളാണ്. കമ്പനികളെ പറ്റിയുള്ള കൃത്യമായ ധാരണകളും വിപണിയുടെ ചലനങ്ങളും അറിഞ്ഞ് കൃത്യമായി വിശകലനങ്ങൾ നടത്തിയവണം ഓരോ നിക്ഷേപങ്ങളും. ഇന്ന് ഓഹരി വിപണിയിലെ രാജാക്കന്മാരായ പലരുടെയും തുടക്കം നഷ്ടത്തിൽ നിന്നാണ്.

മാര്‍ക്കറ്റ് മാസ്റ്റര്‍ എന്നറിയപ്പെടുന്ന വിജയ് കേദിയ മുൻകാലത്ത് നഷ്ടത്തെ തുടർന്ന് ഓഹരി വിപണി ഉപേക്ഷിച്ചയാളായിരുന്നു. ഇവിടെ നിന്നും വിജയ വഴിയിലേക്ക് തിരിച്ചെത്തിയ വിജയ് കേദിയയുടെ ഇന്നത്തെ ആസ്തി 800 കോടിയോളമാണ്. കേദിയ സെക്യൂരിറ്റിസ് എന്ന പേരില് നികേഷപ സ്ഥാപനവും അദ്ദേഹം നടത്തുന്നുണ്ട്. 

തുടക്കം

തുടക്കം

കൊൽക്കത്തയിൽ സ്റ്റോക്ക് മാർക്കറ്റിം​ഗ് ബ്രോക്കറിം​ഗ് ബിസിനസ് നടത്തിയിരുന്ന കുടുംബത്തിലാണ് വിജയ് കേദിയ ജനിക്കുന്നത്. മുത്തച്ഛനൊപ്പം 14ാം വയസില്‍ ഓഹരി വിപണിയിയുടെ ബാല്യ പാഠങ്ങൾ വിജയ് കേദിയ രുചിച്ചു. പിതാവിന്റെ മരണ ശേഷം ബിസിനസ് ചെയ്യാന്‍ ആ​ഗ്രഹിച്ചെങ്കിലും പണമില്ലാത്തതിനാല്‍ കുടുംബത്തിന്റെ സ്റ്റോക്ക് ബ്രോക്കിംഗ് ബിസിനസിലേക്ക് എത്തി. ഇതിൽ നിന്ന് 19ാം വയസില്‍ വിജയ് കേദിയ ട്രേഡിം​ഗിലേക്ക് എത്തുന്നത്. 

Also Read: ഓഹരി വിപണിയില്‍ ജയിച്ച് ഡിമാര്‍ട്ടില്‍ മുന്നേറുന്ന ആർകെ ദമാനി; നിക്ഷേപകര്‍ക്ക് പിന്തുടരാം ഈ തന്ത്രങ്ങൾAlso Read: ഓഹരി വിപണിയില്‍ ജയിച്ച് ഡിമാര്‍ട്ടില്‍ മുന്നേറുന്ന ആർകെ ദമാനി; നിക്ഷേപകര്‍ക്ക് പിന്തുടരാം ഈ തന്ത്രങ്ങൾ

തുടക്കം നഷ്ടത്തിലേക്ക്

തുടക്കം നഷ്ടത്തിലേക്ക്

ചെറിയ തുകകള്‍ ഉപയോഗിച്ച് ട്രേഡിംഗ് ചെയ്തായിരുന്നു വിജയ് കേദിയ ഓഹരി വിപണിയില്‍ തുടക്കം കുറിക്കുന്നത്. ചെറിയ ലാഭം കിട്ടി തുടങ്ങിയതോടെ വലിയ തുക ഉപയോഗിച്ച് ട്രേഡിംഗ് ആരംഭിച്ചു. രണ്ട് ദിവസം കൊണ്ട് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സില്‍ 70,000 രൂപയാണ് വിജയ് കേദിയയ്ക്ക് നഷ്ടമായത്.

നഷ്ടം നികത്താന്‍ അമ്മ സ്വര്‍ണം നല്‍കിയെങ്കിലും അത് ഉപയോഗിക്കാതെ തന്നെ നഷ്ടം തിരികെ പിടിക്കാന്‍ അദ്ദേഹത്തിനായി. ഈ സംഭവം വലിയ തോതില്‍ നിരാശനാക്കിയതോടെ വിജയ് കേദിയ ട്രേഡിംഗ് ഉപേക്ഷിച്ചു. 

Also Read: കണ്ണടച്ച് തുറക്കും വേ​ഗത്തിൽ നിക്ഷേപം വളരും; 700 ദിവസത്തേക്ക് 7.50% പലിശയുമായി മലയാളികളുടെ സ്വന്തം ബാങ്ക്Also Read: കണ്ണടച്ച് തുറക്കും വേ​ഗത്തിൽ നിക്ഷേപം വളരും; 700 ദിവസത്തേക്ക് 7.50% പലിശയുമായി മലയാളികളുടെ സ്വന്തം ബാങ്ക്

ബിസിനസിലും തോൽവി

ബിസിനസിലും തോൽവി

ട്രേഡിം​ഗിന് ശേഷം കൊല്‍ക്കത്തയില്‍ തേയില തോട്ടത്തിലേക്ക് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ബിസിനസിലേക്ക് എത്തിയെങ്കിലും അവിടെയും വിജയ് കേദിയ പരാജയപ്പെട്ടു. പിന്നീട് ഓഹരി വിപണിയില്‍ തിരിച്ചെത്തിയെങ്കിലും ട്രേഡിംഗിലൂടെ ആഗ്രഹിച്ച ലാഭം നേടാന്‍ സാധിച്ചില്ല.

ട്രേഡിം​ഗ് വഴി നഷ്ടം ലാഭവുമില്ലാത്ത തരത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് മനസിലാക്കിയ അദ്ദേഹം 1989 ലാണ് നിക്ഷേപത്തിലേക്ക് നീങ്ങുന്നത്. വിപണിയിൽ പരീക്ഷണങ്ങള്‍ നടത്തി പരീക്ഷണങ്ങളിൽ നിന്നുള്ള പുതിയ പാഠങ്ങള്‍ പഠിക്കുക എന്നതാണ് വിജയ് കേദിയ ആദ്യം സ്വീകരിച്ച രീതി. ഇതോടൊപ്പം വിജയിച്ച നിക്ഷേപകരുടെ പാഠങ്ങളും അദ്ദേഹം പിന്തുടർന്നിരുന്നു. 

വിജയത്തിലേക്ക്

വിജയത്തിലേക്ക്

നിക്ഷേപത്തിലേക്ക് മാറിയതോടെ പത്രങ്ങളും ബിസിനസ് മാഗസീനും പിന്തടരുന്നത് ശീലമാക്കിയ വിജയ് കേദിയ 1989 ല്‍ കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറി. രണ്ട് വര്‍ഷം മുംബൈയില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച് നിക്ഷേപം ആരംഭിച്ചു. ആദ്യ നിക്ഷേപം പഞ്ചാബ് ട്രാക്ടറിലായിരുന്നു. 35,000 രൂപ മുഴുവനായും പഞ്ചാബ് ട്രാക്ടറിൽ നിക്ഷേപിച്ച അദ്ദേഹത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം 4-5 മടങ്ങ് വളർച്ചയാണ് കമ്പനി നൽകിയത്. 

Also Read: സൗജന്യ ഓഹരികള്‍ വേണോ? ഈ കമ്പനികളെ നോക്കിവെയ്ക്കാംAlso Read: സൗജന്യ ഓഹരികള്‍ വേണോ? ഈ കമ്പനികളെ നോക്കിവെയ്ക്കാം

 നിക്ഷേപ തന്ത്രങ്ങൾ

പഞ്ചാബ് ട്രാക്ടറിലെ ലാഭം ഉപയോഗിച്ച് അദ്ദേഹം എസിസി സിമന്റില്‍ നിക്ഷേപിക്കുച്ചു. 300 രൂപയ്ക്ക് വാങ്ങിയ എസിസി സിമന്റ് ഓഹരികൾ അദ്ദേഹം 3,000 രൂപയിക്കാണ് വില്പന നടത്തുന്നത്. ഈ നിക്ഷേപ്തില്‍ നിന്നുള്ള ലാഭത്തിലാണ് അദ്ദേഹം മുംബൈയില്‍ അപ്പാര്‍ട്ടമെന്റ വാങ്ങുന്നത്. പിന്നീട് ഹര്‍ഷദ് മേത്ത കുംഭകോണ സമയത്തെ വിപണി ഇടിവിൽ നല്ലൊരു തുക അദ്ദേഹത്തിന് നഷ്ടമായി.

മനേജ്‌മെന്റിലും ​ഗുണനിലവാരവും ശ്രദ്ധിക്കാതെയുള്ള നിക്ഷേപിച്ചങ്ങളാണ് ഈ നഷ്ടത്തിന് കാരണം. ഇതോടെ നിക്ഷേപ തന്ത്രങ്ങൾ കൂടുതല്‍ ശ്രദ്ധിച്ച വിജയ് കേദിയ എജിസ് ഇന്‍ഡസ്ട്രീസ് 14 രൂപ നിലവാരത്തിലെത്തിയപ്പോഴാണ് നിക്ഷേപിച്ചത്. ലാഭമെടുത്തതാകട്ടെ 500 രൂപയിലും.

അതുൽ ഓട്ടോ

നിക്ഷേപ തന്ത്രം മാറ്റിയത് പ്രകടമായത് അതുല്‍ ഓട്ടോയിലാണ്. 5 രൂപ നിലവാലത്തില്‍ വാങ്ങിയ അതുൽ ഓട്ടോ 4 വര്‍ഷം വലിയ ചലനമുണ്ടാക്കാതിരുന്നിട്ടും അദ്ദേഹം ഒഴിവാക്കിയില്ല. മാനേജ്‌മെന്റിൽ വിശ്വസിച്ച വിജയ് കേദിയക്ക് അതുൽ ഓട്ടോ വലിയ ലാഭം നൽകി. 500 രൂപയ്ക്കാണ് അദ്ദേഹം അതുൽ ഓട്ടോയിൽ നിന്ന് ലാഭമെടുത്തത്.

ഇന്ന് അതുൽ ഓട്ടോ, തേജസ് നെറ്റ്‍വര്ക്ക്, വൈഭവ് ഗ്ലോബല്‍, എല്‌കോണ്‍ എന്‍ജിനിയറിംഗ് കമ്പനി, സുദര്‍ശന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ഹോളിഡേയ്‌സ് ആന്‍ഡ് റീസോര്‍ട്ട് ഇന്ത്യ എന്നീ ഓഹരികളാണ് വിജയ് കേദിയയുടെ പോർട്ട്ഫോളിയോയിൽ ഉള്ളത്.

നിക്ഷേപകർക്കുള്ള പാഠങ്ങൾ

നിക്ഷേപകർക്കുള്ള പാഠങ്ങൾ

* കമ്പനിയുടെ മാനേജ്‌മെന്റിന് പ്രാധാനം നൽകിയാണ് വിജയ് കേദിയ വിജയിച്ച നിക്ഷേപകനാകുന്നത്. കമ്പനിയുട വളര്‍ച്ച ഹൈവേ പലെയാണ്. നിക്ഷേപകർ യാത്രക്കാരും മാനേജ്‌മെന്റ് കാറിന്റെ ഡ്രൈവറും. കാര്‍ ബെന്‍സ് ആയാലും ഓള്‍ട്ടോ ആയാലും ഓടിക്കുന്ന ഡ്രൈവറിന്റെ (മാനേജ്‌മെന്റ് ) കഴിവ് പോലിയിരിക്കും കമ്പിയുടെ വളർച്ച. അതിനാല്‍ മാനേജ്‌മെന്റ് പ്രധാനമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.

* കമ്പനിയുടെ ഭാവി സാധ്യതകള്‍ വിശകലനം ചെയ്യണം. ഭാവി വളര്‍ച്ചയ്ക്ക് മാനേജ്‌മെന്റ് നടത്തുന്ന ശ്രമങ്ങള്‍ ഗുണകരമാണോ എന്ന വിലയിരുത്തൽ വേണം.

* നിക്ഷേപം ആരംഭിക്കുന്നതിനൊപ്പം സ്ഥിര വരുമാനം സ്രോതസുകള്‍ കണ്ടത്തണം. ഇടിവുണ്ടാകന്നതിനാല്‍ ഓഹരി വിപണിയെ എപ്പോഴഉം ആശ്രയിക്കാൻ സാധിക്കില്ല.

* നിക്ഷേപം നടത്തിയ കമ്പനിയേയും വിപണിയെയും കൃത്യമായി പിന്തുടരണം. ഇതു സംബന്ധിച്ച വാർത്തകൾ പിന്തുടരണം, എന്നിവയാണ് അദ്ദേഹത്തിന്റെ നിക്ഷേപ തന്ത്രങ്ങൾ.

ചിത്രത്തിന് കടപ്പാട്- www.finnovationz.com, Wikipedia

Read more about: stock market success story
English summary

Success Story Of Vijay Kedia; Quit Stock Market Trading By Loss And Became Success With Investment | നഷ്ടം വന്ന് ഓഹരി വിപണിയിൽ നിന്ന് പിന്മാറിയ വിജയ് കേദിയ നിക്ഷേപത്തിലൂടെ വിജയിച്ച കഥ

Success Story Of Vijay Kedia; Quit Stock Market Trading By Loss And Became Success With Investment, Read In Malayalam
Story first published: Sunday, October 2, 2022, 15:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X