പല സാമ്പത്തിക ലക്ഷ്യങ്ങളുമായാണ് പലരും ചിട്ടിയിൽ ചേരുന്നത്. ഇതിന് മുൻപുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് ചിട്ടി വിളിച്ചെടുത്താൽ പലരുടെയും സാമ്പത്തിക ആസൂത്രണം തന്നെ തെറ്റും. ഇതിന് ബദലായി ചിട്ടി വിളിച്ചെടുക്കാതെ ചിട്ടിക്ക് മുകളിൽ വായ്പ ലഭിക്കുന്ന പദ്ധതി കെഎസ്എഫ്ഇയിലുണ്ട്. പാസ്ബുക്ക് വായ്പയും ചിട്ടി വായ്പയുമാണ് ഇതിൽ പ്രധാനപ്പെട്ടവ. ഇതിനൊപ്പം വ്യക്തിഗത വായ്പകളും കെഎസ്എഫ്ഇ നൽകുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.
ചിട്ടി പാസ്ബുക്ക് വായ്പ
ചിട്ടി വിളിച്ചെടുക്കാത്തവർക്ക് സാമ്പത്തികമായി ഉപയോഗപ്പെടുത്താവുന്നതാണ് പാസ്ബുക്ക് ലോൺ. ചിട്ടി പാസ്ബുക്കിൽ അടച്ച തുകയ്ക്ക് മുകളിലാണ് വായ്പ അനുവദിക്കുക. ഈ വായ്പയ്ക്ക് ജാമ്യം നൽകേണ്ട ആവശ്യമില്ല. ചിട്ടി മുടക്കമില്ലാതെ അടച്ചവർക്ക് മാത്രമാണ് പാസ്ബുക്ക് വായ്പ ലഭിക്കുകയുള്ളൂ. ഉദാഹരണത്തിന് 10,000 രൂപ മാസ അടവുള്ള 50 മാസം കാലവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടി പരിഗണിക്കാം.
ആദ്യ മാസം 10,000വും ലേല കിഴിവിന് പ്രകാരം രണ്ടാം മാസം മുതൽ 10ാം മാസം വരെ 7,500 രൂപയും 11-15 മാസം വരെ 8,500 രൂപയും 20ാം മാസം വരെ 8,000 രൂപയും അടവ് പ്രതീക്ഷിച്ചാൽ 20ാം മാസം വരെ 1.60 ലക്ഷം രൂപ ചിട്ടിയിൽ അടച്ചിട്ടുണ്ടാകും.
ഈ സമയത്തുണ്ടാകുന്ന 1 ലക്ഷം രൂപയുടെ ആവശ്യത്തിന് ചിട്ടി പാസ്ബുക്കുമായി ശാഖയിലെത്തി വായ്പയെടുക്കാം. അടച്ച തുകയുടെ 65 ശതമാനം വരെ പാസ്ബുക്ക് ലോണിൽ വായ്പ ലഭിക്കും. ഇതുപ്രകാരം. 1.04 ലക്ഷം രൂപ ലഭിക്കും. 10.75 ശതമാനമാണ് വായ്പയടുെ പലിശ നിരക്ക്. മാസത്തവണ ചിട്ടി തുകയ്ക്കണം. ഇതിൽ മുടക്കം വന്നാൽ 13.25 ശതമാനത്തിലേക്ക് പലിശ ഉയരും.
ചിട്ടി ലോണ്‍
ചിട്ടയില്‍ ചേരുന്നവർക്ക് ജാമ്യ്ം നൽകി വായ്പ എടുക്കാൻ സാധിക്കും. ചിട്ടി പിടിക്കാത്ത ചിറ്റാളനാണെങ്കില്‍ ചിട്ടിയുടെ മൊത്തം കാലാവധിയുടെ 10ശതമാനം തവണകള്‍ മുടക്കമില്ലാതെ പൂർത്തിയാക്കിയവർക്ക് ചിട്ടിത്തുകയുടെ 50% വരെ വായ്പ ലഭിക്കും. വിളിച്ചെടുക്കുമ്പോള്‍ നെറ്റ് ചിട്ടിത്തുകയില്‍ നിന്ന് വായ്പ തുക കുറയ്ക്കും. 50 മാസത്തില്‍ കുറവ് കാലാവധിയുള്ള ചിട്ടി തുകയ്ക്ക് 12 ശതമാനവും 50 മാസത്തിന് മുകളിൽ കാലാവധിയുള്ള ചിട്ടികൾക്ക് 11.50 ശതമാനമാണ് പലിശ നിരക്ക്.
സ്കീം പ്രകാരമുള്ള ചിട്ടിയിൽ ചേരുന്നവർക്ക് ചിട്ടിയുടെ 5 ശതമാനം തുക അടച്ചു കഴിഞ്ഞാല്‍ 50 ശതമാനം വായ്പ ലഭിക്കും. നിലവില്‍ സ്മാര്‍ട്ട് ഭദ്രാത ചിട്ടിയിൽ ചേർന്നവർക്ക് ഈ വായ്പ നേടാനാകും. 10,000 രൂപ 50 മാസത്തേക്ക് അടയ്ക്കേണ്ട 5 ലക്ഷത്തിന്റെ ചിട്ടി ഉദാഹരണമായെടുത്താൽ 3 മാസ തവണകളടച്ചാൽ 2.5 ലക്ഷം രൂപ വായ്പ ലഭിക്കും. ഇതിന് ജാമ്യം നൽകണം. 11.50 ശതമാനമാണ് പലിശ നിരക്ക്.
വ്യക്തിഗത വായ്പ
വിശ്വസ്ത ഇടപാടുകാർക്കാണ് കെഎസ്എഫ്ഇ വ്യക്തിഗത വായ്പകൾ നൽകുന്നത്. 25 ലക്ഷം രൂപവരെ വായ്പ ലഭിക്കും. 72 മാസമാണ് പരമാവധി തിരിച്ചടവ് കാലാവധി. കെഎസ്എഫ്ഇയുമായുള്ള ഇടപാടുകൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോകുന്നവർക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. 11.5 ശതമാനമാണ് പലിശ നിരക്ക്. തിരിച്ചടവ് സ്വയം പ്ലാൻ ചെയ്യാം.
1 ലക്ഷം രൂപ വായപയെടുക്കുന്നൊരാള്‍ 1 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കുകയാണെങ്കില്‍ 8,250 രൂപ മാസം അടയ്ക്കണം. 2 വര്‍ഷം കൊണ്ട് വായ്പ തീര്‍ക്കുമെങ്കില്‍ 4,866 രൂപയും മൂന്ന് വര്‍ഷ കാലവധിയില്‍ മാസം 3,410 രൂപയും അടയ്ക്കണം. 4 വര്‍ഷത്തേക്ക് 2,686 രൂപയും 5 വര്‍ഷത്തേക്ക് 2,255 രൂപും 6 വര്‍ഷത്തേക്ക് 1,970 രൂപയും അടയ്ക്കണം. ഓണ്‍ലൈനായി തിരിച്ചടവിന് സൗകര്യമുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications