'ബംബര്‍ ലോട്ടറിയായി' ടാറ്റ ഗ്രൂപ്പ് കമ്പനികള്‍; ഈ വര്‍ഷം 2,000% വരെ ലാഭം നല്‍കിയ 5 ടാറ്റ ഓഹരികള്‍!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 -ന് തിരശ്ശീല വീഴുകയാണ്. തിരിഞ്ഞുനോക്കുമ്പോള്‍, കോവിഡ് ഭീതി ആഞ്ഞടിച്ചിട്ടും ശക്തമായ തിരിച്ചുവരവ് നടത്തിയ ചരിത്രമാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് പറയാനുള്ളത്. നടപ്പു വര്‍ഷം സെന്‍സെക്‌സ് 62,245.43 പോയിന്റ് വരെയ്ക്കും നിഫ്റ്റി 18,197.80 പോയിന്റ് വരെയ്ക്കും കുതിച്ചുകയറി.

ഈ വര്‍ഷം എല്ലാ വ്യവസായ മേഖലകളിലെ കമ്പനികളും മാര്‍ക്കറ്റ് റാലിയില്‍ കാര്യമായി പങ്കെടുത്തത് കാണാം. ഒട്ടുമിക്ക ഓഹരികളും നിക്ഷേപകര്‍ക്ക് പതിന്മടങ് ലാഭം സമ്മാനിക്കുകയും ചെയ്തു.

ടാറ്റ സ്റ്റോക്കുകൾ

2021 -ല്‍ നിരവധി സ്റ്റോക്കുകള്‍ മള്‍ട്ടിബാഗര്‍ കിരീടം ചൂടിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒരുപിടി ടാറ്റ ഗ്രൂപ്പ് കമ്പനികളുമുണ്ട്. ഈ അവസരത്തില്‍ ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) 2,000 ശതമാനം വരെ ഉയര്‍ന്ന അഞ്ച് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം.

Also Read: കാലാവസ്ഥാ വ്യതിയാനം അവസരമാക്കാം; ഈ 4 റിന്യൂവബിള്‍ എനര്‍ജി സ്‌റ്റോക്ക് നോക്കിവച്ചോളൂAlso Read: കാലാവസ്ഥാ വ്യതിയാനം അവസരമാക്കാം; ഈ 4 റിന്യൂവബിള്‍ എനര്‍ജി സ്‌റ്റോക്ക് നോക്കിവച്ചോളൂ

 
ടാറ്റ പവർ

ടാറ്റ പവര്‍

നടപ്പു വര്‍ഷം നിക്ഷേപകര്‍ക്ക് വന്‍ലാഭം സമര്‍പ്പിച്ച ടാറ്റ സ്‌റ്റോക്കുകളില്‍ ഒന്നാണ് ടാറ്റ പവര്‍. ജനുവരിയില്‍ 77 രൂപയുണ്ടായിരുന്ന ടാറ്റ പവറിന്റെ ഇപ്പോഴത്തെ ഓഹരി വില 219 രൂപയാണ്. അതായത്, ഒരു വര്‍ഷം കൊണ്ട് 183.65 ശതമാനം ഉയര്‍ച്ച സ്റ്റോക്ക് കയ്യടക്കി. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 267.85 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 74.45 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ടാറ്റ പവര്‍ സാക്ഷിയാണ്.

Also Read: പുതുവര്‍ഷത്തില്‍ അധിക വരുമാനം വേണോ? അടിസ്ഥാനപരമായി മികച്ച 3 ഡിവിഡന്റ് സ്റ്റോക്കുകള്‍ ഇതാAlso Read: പുതുവര്‍ഷത്തില്‍ അധിക വരുമാനം വേണോ? അടിസ്ഥാനപരമായി മികച്ച 3 ഡിവിഡന്റ് സ്റ്റോക്കുകള്‍ ഇതാ

 
ക്ലോസിങ്

ഒക്ടോബര്‍ 18 -ന് 257.30 രൂപയെന്ന റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്ത ഈ സ്‌റ്റോക്ക് തുടര്‍ന്നിങ്ങോട്ട് ശക്തമായ ലാഭമെടുപ്പ് സമ്മര്‍ദം നേരിടുന്നുണ്ട്. കഴിഞ്ഞ ആറു മാസം കൊണ്ട് മാത്രം 75 ശതമാനം നേട്ടമാണ് ഈ വൈദ്യുത കമ്പനി ഓഹരിയുടമകള്‍ക്ക് തിരിച്ചുനല്‍കിയത്. പിഇ അനുപാതം 45.94. ഡിവിഡന്റ് യീല്‍ഡ് 0.71 ശതമാനം.

Also Read: ആര്‍മിക്ക് വേണ്ടി മിസൈല്‍ വാഹനം നിര്‍മിക്കുന്ന ഈ ഓട്ടോ സ്‌റ്റോക്ക് 32% ലാഭം തരും; വാങ്ങുന്നോ?Also Read: ആര്‍മിക്ക് വേണ്ടി മിസൈല്‍ വാഹനം നിര്‍മിക്കുന്ന ഈ ഓട്ടോ സ്‌റ്റോക്ക് 32% ലാഭം തരും; വാങ്ങുന്നോ?

 
ടാറ്റ മോട്ടോര്‍സ്

ടാറ്റ മോട്ടോര്‍സ്

കോവിഡിന് ശേഷം സംഭവബഹുലമാണ് ടാറ്റ മോട്ടോര്‍സിന്റെ യാത്ര. ജനുവരിയില്‍ 186 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ഫെബ്രുവരിയില്‍ 300-330 രൂപ നിലവാരത്തിലേക്ക് കാലെടുത്തുവെച്ച ടാറ്റ മോട്ടോര്‍സ് ഒക്ടോബര്‍ വരെയ്ക്കും ഈ താളം തുടര്‍ന്നു. ഒക്ടോബറില്‍ 500 രൂപ തൊട്ട ടാറ്റ മോട്ടോര്‍സ് നവംബറില്‍ 530.15 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന ക്ലോസിങ് കയ്യടക്കി.

Also Read: ചന്ദ്രബാബു നായിഡുവിന്റെ ഈ കമ്പനി 50% ലാഭം നല്‍കും; നോക്കുന്നോ?Also Read: ചന്ദ്രബാബു നായിഡുവിന്റെ ഈ കമ്പനി 50% ലാഭം നല്‍കും; നോക്കുന്നോ?

 
ട്രേഡിങ്

ശേഷം സൈഡ്‌വേയ്‌സ് ട്രേഡിങ്ങാണ് സ്‌റ്റോക്ക് നടത്തുന്നത്. നിലവില്‍ 474 രൂപയാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ ഓഹരി വിലയും. നടപ്പു വര്‍ഷം 154.56 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമര്‍പ്പിക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 536.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 180.40 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ടാറ്റ മോട്ടോര്‍സ് സാക്ഷിയാണ്.

Also Read: വരുന്ന വര്‍ഷത്തേക്കുള്ള 5 ബാങ്ക് ഓഹരികള്‍ ഇതാ; 64% ലാഭം നേടാംAlso Read: വരുന്ന വര്‍ഷത്തേക്കുള്ള 5 ബാങ്ക് ഓഹരികള്‍ ഇതാ; 64% ലാഭം നേടാം

 
ടാറ്റ എലക്‌സി

ടാറ്റ എലക്‌സി

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ എലക്‌സി, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയാണ്. നടപ്പു വര്‍ഷം 207.72 ശതമാനം ഉയര്‍ച്ച ദേശീയ സ്‌റ്റോക്ക് എക്‌സേചഞ്ചില്‍ ടാറ്റ എലക്‌സി രേഖപ്പെടുത്തുന്നുണ്ട്. ജനുവരിയില്‍ 1,867 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില 5,748 രൂപയാണ്.

കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 6,730 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,802.75 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. നവംബര്‍ 17 -ന് 6,595.10 രൂപയെന്ന റെക്കോര്‍ഡ് ക്ലോസിങ് കണ്ടെത്തിയതിന് ശേഷം വില്‍പ്പന സമ്മര്‍ദം ടാറ്റ എലക്‌സി നേരിടുന്നുണ്ട്. 77.97 ആണ് കമ്പനിയുടെ പിഇ അനുപാതം. ഡിവിഡന്റ് യീല്‍ഡ് 0.42 ശതമാനം.

നെല്‍കോ

നെല്‍കോ

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള നെല്‍കോ, 1940 -ല്‍ ഇലക്ട്രോണിക്‌സ് കമ്പനിയായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് പ്രതിരോധ, സിവില്‍ ആവശ്യങ്ങള്‍ക്കായുള്ള സുരക്ഷ, നിരീക്ഷണ ഉപകരണങ്ങളും ലോക്കോമോട്ടീവുകള്‍ക്ക് വേണ്ടിയുള്ള ഇലക്ട്രോണിക്‌സ് സംവിധാനങ്ങളും നെല്‍കോ നിര്‍മിക്കുന്നുണ്ട്. നടപ്പു വര്‍ഷം ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം നടത്തിയ ടാറ്റ സ്റ്റോക്കുകളില്‍ ഒന്നാണ് ഈ കമ്പനി.

ഓഹരി വില

ജനുവരിയില്‍ 198 രൂപയുണ്ടായിരുന്ന നെല്‍കോയുടെ ഇപ്പോഴത്തെ ഓഹരി വില 716 രൂപയാണ്. അതായത്, ഈ വര്‍ഷം മാത്രം 258.13 ശതമാനം ലാഭം കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കി. ആറു മാസം മുന്‍പ് നിക്ഷേപിച്ചവര്‍ക്കും 120 ശതമാനം നേട്ടം സ്‌റ്റോക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

ഇതേസമയം, ഒക്ടോബര്‍ 19 -ന് 960.10 രൂപയെന്ന റെക്കോര്‍ഡ് ക്ലോസിങ് കയ്യടക്കിയതിന് ശേഷം താഴോട്ടാണ് കമ്പനിയുടെ പ്രയാണം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 971.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 179 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 108.74. ഡിവിഡന്റ് യീല്‍ഡ് 0.17 ശതമാനം.

ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര) ലിമിറ്റഡ്

ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര) ലിമിറ്റഡ്

ഈ വര്‍ഷം നിക്ഷേപകര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന നേട്ടം സമ്മാനിച്ച ടാറ്റ സ്റ്റോക്കാണ് ടാറ്റ ടെലിസര്‍വീസസ്. ജനുവരിയില്‍ 7 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില 196 രൂപയാണ്. അതായത്, ഒരു വര്‍ഷം കൊണ്ട് സ്റ്റോക്ക് ഉയര്‍ന്നത് 2,403.82 ശതമാനം! ഡിസംബര്‍ 17 -നാണ് ടാറ്റ ടെലിസര്‍വീസസ് ഏറ്റവും ഉയര്‍ന്ന ക്ലോസിങ് കണ്ടെത്തിയത്. ഈ ദിവസം 189.10 രൂപയില്‍ കമ്പനി വ്യാപാരം അവസാനിപ്പിച്ചു.

കഴിഞ്ഞ ഏതാനും നാളുകളായി കമ്പനി തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 196.55 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 7.60 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

English summary

Tata Power To Tata Teleservices; These 5 Tata Stocks Delivered Up To 2,000 Per Cent Returns In 2021

Tata Power To Tata Teleservices; These 5 Tata Stocks Delivered Up To 2,000 Per Cent Returns In 2021. Read in Malayalam.
Story first published: Thursday, December 30, 2021, 10:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X