ആദായ നികുതി ഈടാക്കുന്നൊരു രീതിയാണ് സ്രോതസിൽ നിന്നുള്ള നികുതി അഥവാ ടിഡിഎസ്. വരുമാനം നികുതി കിഴിച്ച് നല്‍കുന്നതിനെയാണ് സ്രോതസില്‍ നിന്നുള്ള നികുതി എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. നികുതി വെട്ടിപ്പ് തടയാനുള്ളഒരു മാര്‍ഗമായി കൂടിയാണ് സര്‍ക്കാര്‍ ടിഡിഎസിനെ ഉപയോഗിക്കുന്നത്. ശമ്പളം, പലിശ, കമ്മീഷന്‍, ലാഭ വിഹിതം തുടങ്ങി നിരവധി സാഹചര്യങ്ങളില്‍ ടിഡിഎസ് ഈടാക്കുന്നുണ്ട്.
എല്ലാ വ്യക്തികള്‍ക്കും എല്ലാ വരുമാനത്തിനും ടിഡിഎസ് ഈടാക്കില്ല. ആദായ നികുതി നിയമത്തില്‍ വ്യത്യസ്ത വിഭാഗത്തിനുള്ള വ്യത്യസ്ത ടിഡിഎസ് നിരക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതൊക്കെ സാഹചര്യത്തിൽ എത്ര ശതമാനം ടിഡിഎസ് നൽകണമെന്നത് വിശദമായി പരിശോധിക്കാം.
സ്രോതസിൽ നിന്നുള്ള നികുതി
നിര്‍ദ്ദിഷ്ട തരത്തിലുള്ള പേയ്മെന്റുകള്‍ നടത്തുന്ന ഓരോ വ്യക്തിയിൽ നിന്നും ആദായനികുതി നിയമത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിരക്കുകൾ പ്രകാരം സ്രോതസ്സില്‍ നിന്ന് നികുതി കുറയ്ക്കുകയും അത് സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്യും എന്ന രീതിക്കാണ് ടിഡിഎസ് പ്രവര്‍ത്തിക്കുന്നത്.
പണമടയ്ക്കുന്ന സ്ഥാപനത്തിന് നികുതി കുറയ്ക്കാനും അത് സര്‍ക്കാരില്‍ നിക്ഷേപിക്കാനും ഉത്തരവാദിത്തമുണ്ട്. 'ഡിഡക്റ്റര്‍' എന്നാണ് ഇവ അറിയപ്പെടുന്നത്. മറുവശത്ത്, നികുതിയിളവിന് ശേഷം പണം സ്വീകരിക്കുന്ന വ്യക്തിയെ 'ഡിഡക്റ്റി' എന്ന് വിളിക്കുന്നു. ഏതൊക്കെ സാഹചര്യത്തിൽ ടിഡിഎസ് ഈടാക്കുമെന്നും എത്ര ശതമാനം നികുതി നൽകണമെന്നും നോക്കാം.
* 2.50 ലക്ഷത്തില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് സെക്ഷന്‍ 192 പ്രകാരം ടിഡിഎസ് ഈടാക്കും. നോര്‍മല്‍ സ്ലാബ് റേറ്റ് അടിസ്ഥാനമാക്കിയാണ് ടിഡിഎസ് ഈടാക്കുക.
* 5 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്ന് 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ സെക്ഷന്‍ 192എ പ്രകാരം 10 ശതമാനം ടിഡിഎസ് ഈടാക്കും.
* കടപ്പത്രങ്ങളില്‍ നിന്ന് 5,000 രൂപയില്‍ കൂടുതല്‍ പലിശ ലഭിച്ചാല്‍ സെക്ഷന്‍ 193 പ്രകാരം 10 ശതമാനം ടിഡിഎസ് ഈടാക്കും.
* കമ്പനികളില്‍ നിന്നുള്ള ലാഭ വിഹിതം (ഡിവഡന്റ്) 5,000 രൂപയില്‍ കൂടുതലാണെങ്കിൽ 10 ശതമാനം ടിഡിഎസ് ഈടാക്കും. സെക്ഷന്‍ 194ലാണ് ഇക്കാര്യം പറയുന്നത്.
* ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവയിലെ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനം 40,000 രൂപയില്‍ കൂടുതലായാല്‍ 10 ശതമാനം ടിഡിഎസ് ഈടാക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപയാണ് പരിധി.
* ലോട്ടറി, മറ്റു വിനോദങ്ങളില്‍ നിന്ന് 10,000 രൂപയില്‍ കൂടുതല്‍ സമ്മാനം നേടിയാല്‍ സെക്ഷന്‍ 194ബി പ്രകാരം 30 ശതമാനം ടിഡിഎസ് ഈടാക്കും.
* സെക്ഷന്‍ 10(10ഡി) പ്രകാരം നികുതി ഇളവില്ലാത്ത ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്ന് 1 ലക്ഷം രൂപയില്‍ കൂടുതല്‍ മെച്യൂരിറ്റി വാല്യു ലഭിച്ചാല്‍ 5 ശതമാനം ടിഡിഎസ് നൽകണം.
* ലോട്ടറിയില്‍ നിന്നുള്ള കമ്മീഷന്‍ 15,000 രൂപയില്‍ കൂടുതലായാല്‍ 5 ശതമാനമാണ് ടിഡിഎസ് നൽകേണ്ടത്.
* മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ഡിവിഡന്റായി 5,000 രൂപയില്‍ കൂടുതൽ ലഭിച്ചാല്‍ സെകഷന്‍ 194കെ പ്രകാരം 10 ശതമാനം ടിഡിഎ്‌സ് ഈടാക്കും.
* ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1 കോടി രൂപയില്‍ കൂടുതല്‍ തുക പിന്‍വലിക്കുമ്പോള്‍ സെക്ഷന്‍ 194എന്‍ പ്രകാരം 2 ശതമാനം ടിഡിഎസ് ഈടാക്കും.
എങ്ങനെ ടിഡിഎസ് ഒഴിവാക്കാം
സാമ്പത്തിക വര്‍ഷത്തിലെ ആകെ വരുമാനം നികുതി ബാധകമായ പരിധിക്ക് താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് 15ജി, 15എച്ച് ഫോം സമര്‍പ്പിച്ച് ടിഡിഎസ് ഈടാക്കുന്നതിൽ നിന്ന് ഒഴിവാക്കാം. മുതിർന്ന പൗരന്മാർക്കുള്ളതാണ് 15എച്ച് ഫോം. സാധാരണക്കാർക്ക് 15ജി സമർപ്പിക്കാം.
ടിഡിഎസ് ഈടാക്കുമ്പോൾ പാൻ നമ്പർ സമർപ്പിച്ചില്ലെങ്കിൽ ഉയർന്ന നിരക്കിലുള്ള ടിഡിഎസ് ഈടാക്കും. സാമ്പത്തിക വര്‍ഷത്തിലെ നികുതി ബാധ്യത ഈടാക്കിയ നികുതിയേക്കാള്‍ കുറവാണെങ്കില്‍ ടിഡിഎസ് റീഫണ്ടിന് ക്ലെയിം ചെയ്യാം. ഇതിനായി ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
