ഓരോ 2 വർഷത്തിലും നിക്ഷേപം ഇരട്ടിയാക്കുന്നു; അടുത്ത കാലത്തായി മിന്നുന്ന പ്രകടനം; 2022 ൽ നോക്കാം ഈ ഫണ്ടുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വൽ ഫണ്ടിലേക്ക് പുതിയ നിക്ഷേപകരുടെ എണ്ണത്തിൽ ഓരോ മാസത്തിലും വർധനവ് ഉണ്ടായി കൊണ്ടിരിക്കുകയാണ്. ഇതിൽ കൂടുതൽ നിക്ഷേപകരും തിരഞ്ഞെടുക്കുന്നത് നല്ല ആദായം ഉണ്ടാക്കാൻ സാധിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ്. ഇക്വിറ്റിയിൽ നേരിട്ട് നിക്ഷേപിക്കുന്നതിനേക്കാളും റിസ്ക് കുറവുള്ളതിനാൽ മ്യൂച്വൽ ഫണ്ടുകളാണ് സാധാരണ നിക്ഷേപകർക്ക് അനുയോജ്യം. നഷ്ട സാധ്യതയ്ക്കൊപ്പം മുൻകാല പ്രകടനം, ചെലവ് അനുപാതം എന്നിവ കൂടി മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുന്നൊരാൾ പരി​ഗണിക്കേണ്ടതുണ്ട്. 

മ്യൂച്വല്‍ ഫണ്ടുകള്‍

ലക്ഷ്യവെയ്ക്കുന്ന തുകയും കാലായളവും റിസ്കും അടിസ്ഥാനമാക്കിയുള്ള ഫണ്ട് തിരഞ്ഞെടുക്കുന്നതാകും നിക്ഷേപകർക്ക് ഭാവയിൽ നേട്ടമുണ്ടാക്കാൻ ഉത്തമം. പൊതുവേ ദീർഘകാലത്തേക്ക് ഇക്വിറ്റി ഫണ്ടുകൾ നല്ല ആദായം നൽകുന്നവയാണ്. ചില ഘട്ടങ്ങളിൽ ഹ്രസ്വകാലത്തും ഫണ്ടുകൾ തിളങ്ങാം. ഓരോ രണ്ട് വർഷത്തിലും നിക്ഷേപം ഇരട്ടിപ്പിച്ച മ്യൂച്വൽ നിക്ഷേപകർ അറിയേണ്ടതുണ്ട്, ഇതുവഴി അഞ്ച് വര്‍ഷം കൊണ്ട് 14 ലക്ഷത്തിലധികം നേട്ടം തന്ന 2 മ്യൂച്വല്‍ ഫണ്ടുകളാണ് ചുവടെ വിശദമാക്കുന്നത്.

ക്വാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്- ഗ്രോത്ത്

ക്വാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്- ഗ്രോത്ത്

2013 ജനുവരി ഒന്നിന് ആരംഭിച്ച ഫണ്ടാണ് ക്വാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്- ഗ്രോത്ത്. വാല്യു റിസര്‍ച്ച് 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ ഫണ്ടിന്റെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (2022 ജൂണ്‍ 30 പ്രകാരം) 666.65 കോടി രൂപയാണ്. സെപ്റ്റംബര്‍ 21നുള്ള നെറ്റ് അസറ്റ് വാല്യു 25.16 രൂപയാണ്. .64 ശതമാനമാണ് ചെലവ് അനുപാതം. ഈ വിഭാ​ഗത്തിലെ കുറഞ്ഞ ചെലവ് അനുപാത നിരക്കാണിത്.

അദാനി എന്റർപ്രൈസ്, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അംബുജ സിമിന്റ്, അദാനി പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ എന്നിവയാണ് നിക്ഷേപമുള്ള പ്രധാന കമ്പനികൾ. 

Also Read: 'പണം നിങ്ങൾക്കായി പണമുണ്ടാക്കുന്നൊരു കാലം വരും'; ജോലിയിൽ നിന്ന് നേരത്തെ സ്വാതന്ത്ര്യം നേടാം; വഴികളറിയാംAlso Read: 'പണം നിങ്ങൾക്കായി പണമുണ്ടാക്കുന്നൊരു കാലം വരും'; ജോലിയിൽ നിന്ന് നേരത്തെ സ്വാതന്ത്ര്യം നേടാം; വഴികളറിയാം

ആദായം

ആദായം

കഴിഞ്ഞ 1 വര്‍ഷത്തിനിടെ നല്‍കിയ ആദായം 30.38 ശതമാനമാണ്. ഫണ്ട് ആരംഭിച്ചത് മുതലുള്ള ശരാശരി വാര്‍ഷിക ആദായം 17.46 ശതമാനമാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 36.26 ശതമാനം ആദായം നല്‍കി. 10,000 രൂപയുടെ മാസ എസ്ഐപി നിക്ഷേപം വഴി 14.52 ലക്ഷം രൂപ കാലാവധിയിൽ ലഭിച്ചു.

മൂന്ന് വര്‍ഷം കൊണ്ട് 54.79 ശതമാനം ആദായമാണ് നല്‍കിയത്. 10,000 രൂപയുടെ മാസ എസ്ഐപി മൂന്ന് വർഷം കൊണ്ട് 7.57 ലക്ഷം രൂപയായി. എല്ലാ രണ്ട് വര്‍ഷത്തിലും നിക്ഷേപകന്റെ പണം ഇരട്ടിച്ചതായി കാണാം. 

Also Read: 12,000 രൂപയെ 71 ലക്ഷമാക്കാം! മാജിക്കല്ല; ഇത് നിക്ഷേപവും ക്ഷമയും കൂട്ടുപലിശയും ചേരുന്ന വിജയകൂട്ട്Also Read: 12,000 രൂപയെ 71 ലക്ഷമാക്കാം! മാജിക്കല്ല; ഇത് നിക്ഷേപവും ക്ഷമയും കൂട്ടുപലിശയും ചേരുന്ന വിജയകൂട്ട്

ക്വാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ട് ഡയറക്ട് പ്ലാന്‍- ഗ്രോത്ത്

ക്വാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ട് ഡയറക്ട് പ്ലാന്‍- ഗ്രോത്ത്

ക്വാന്‍ഡ് കുടുംബത്തില്‍ നിന്നുള്ള മറ്റൊരു ഫണ്ടാണ് ക്വാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ട് ഡയറക്ട് പ്ലാന്‍- ഗ്രോത്ത്. 2013 ജനുവരി ഒന്നാണ് അവതരിപ്പിച്ചത്. 2022 ജൂൺ 30നുള്ള ഫണ്ടിന്റെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 2,079 കോടി രൂപയാണ്. സെപ്റ്റംബർ 21നുള്ള നെറ്റ് അസറ്റ് വാല്യു 144.75 രൂപയാണ്. 0.62 ശതമാനമാണ് ചെലവ് അനുപാതം.

ഐടിസി ലിമിറ്റഡ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പേഴ്‌സ് ലിമിറ്റഡ്, അംബുജ സിമന്റ്‌സ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്, ഹിമാചല്‍ ഫ്യൂച്ചറിസ്റ്റിക് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്നിവയാണ് ഫണ്ടിന്റെ പ്രധാന  നിക്ഷേപങ്ങൾ.

Also Read: 'സേവിം​ഗ്സ് അക്കൗണ്ടിൽ സൂക്ഷിച്ച 5 ലക്ഷം'; വലിയ നിക്ഷേപങ്ങൾക്ക് ആദായ നികുതിയായി ബാങ്ക് എത്ര രൂപ പിടിക്കും?Also Read: 'സേവിം​ഗ്സ് അക്കൗണ്ടിൽ സൂക്ഷിച്ച 5 ലക്ഷം'; വലിയ നിക്ഷേപങ്ങൾക്ക് ആദായ നികുതിയായി ബാങ്ക് എത്ര രൂപ പിടിക്കും?

എസ്‌ഐപി

കഴിഞ്ഞ 5 വര്‍ഷത്തിനിടെ ക്വാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ട് ഡയറക്ട് പ്ലാന്‍- ഗ്രോത്ത് 36.93 ശതമാനം ആദായം തിരികെ നല്‍കി. 10,000 രൂപയുടെ മാസ എസ്‌ഐപി 5 വർഷം കൊണ്ട് 14.75 ലക്ഷം രൂപയായി. മൂന്ന് വര്‍ഷം 56.63 ശതമാനം ആദായം ഫണ്ട് നൽകി. മൂന്ന് വർഷം മുൻപ് ആരംഭിച്ച 10,000 രൂപയുടെ മാസ എസ്ഐപി 7.74 ലക്ഷം രൂപയായി വളർന്നു. 

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: investment mutual fund
English summary

These Are The Top Performed Equity Mutual Funds That Doubles Investors Money In Every 2 Years

These Are The Top Performed Equity Mutual Funds That Doubles Investors Money In Every 2 Years
Story first published: Saturday, September 24, 2022, 17:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X