മേയ്, ജൂണ്‍ മാസങ്ങളിലായി രണ്ടു തവണയായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയത് ഭവന വായ്പയെടുത്തവരെ വല്ലാതെ ബാധിച്ചിരുന്നു. രണ്ടു തവണകളായി 90 അടിസ്ഥാന നിരക്ക് ഉയര്‍ത്തിയതോടെ റിപ്പോ നിരക്ക് 4.9 ശതമാനത്തിലെത്തിയിരുന്നു. ഇതോടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ബാങ്കുകളുടെ ഫ്ളോട്ടിംഗ് ഭവന വായ്പകള്‍ ചെലവേറിയതായി. ആഗസ്റ്റ് 5നുള്ള റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗത്തിലും സമാന നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
ഇതോടെ വായ്പകൾക്ക് വീണ്ടും പലിശ ഉയരും. കഴിഞ്ഞ മാസത്തിൽ തന്നെ പല ബാങ്കുകളും പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഇവ ഓഗസ്റ്റിൽ നിലവിൽ വരും. ഈ സാഹചര്യത്തില്‍ 20 വര്‍ഷ കാലാവധിയുള്ള 75 ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് 7.5 ശതമാനത്തിൽ താഴെ പലിശ നിരക്ക് ഈടാക്കുന്ന 8 പൊതുമേഖലാ ബാങ്കുകളെയാണ് ചുവടെ വിശദീകരിക്കുന്നത്. 2022 ജൂലായ് 28 പ്രകാരമുള്ള പലിശ നിരക്കാണിത്.
ഇന്ത്യൻ ഓവർസീസ് ബാങ്ക്
പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 7.15 ശതമാനമാണ് 75 ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്. 20 വര്‍ഷത്തേക്കാണ് ഈ പലിശ ഈടാക്കുക. ഒറ്റത്തവണയായി 0.50 ശതമാനം പ്രൊസസിംഗ് ഫീ ഈടാക്കും. നേരത്തെ വായ്പ അടച്ചു തീര്‍ക്കുന്നതിന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്് ചാര്‍ജ് ഈടാക്കുന്നില്ല.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
20 വര്‍ഷത്തേക്ക് 75 ലക്ഷം രൂപയുടെ ഭവന വായ്പ ആവശ്യമുള്ളവര്‍ക്ക് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 7.2 ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്നുണ്ട്. ഇഎംഐ 59.051 രൂപയായിരിക്കും. 1 ശതമാനം പ്രോസസിംഗ ഫീ, പരമാവധി 10,000 രൂപ വരെ ബാങ്ക് ഈടാക്കും. ഇതേ പലിശ നിരക്കില്‍ ബാങ്കിതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിന്‍സെര്‍വും ഭവന വായപ നല്‍കുന്നുണ്ട്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര
ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 7.3 ശതമാനം പലിശ നിരക്കിലാണ് 20 വര്‍ഷത്തേക്ക് 75 ലക്ഷം രൂപ ഭവന വായ്പ അനുവദിക്കുന്നത്. തിരിച്ചടവ് മാസത്തില്‍ 59,506 രൂപയാണ് ആവശ്യമായി വരുന്നത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്കും സൈനികര്‍ക്കും ഭവന വായ്പയില്‍ 0.05 ശതമാനം ഇളവ് ലഭിക്കും. മുടക്കമില്ലാതെ ഇഎംഐ അടയ്ക്കുന്നവര്‍ക്ക് മൂന്ന് അടവ് വരെ ഇളവുണ്ട്. പ്രൊസസിംഗ് ഫീ ഇല്ലാ എന്നതും പ്രത്യേകതയാണ്.
7.4 ശതമാനം
75 ലക്ഷം രൂപയുടെ ഭവന വായ്പ 20 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കുന്നൊരാള്ക്ക് 7.4 ശതമാനം പലിശ നിരക്കില്‍ മാസം 59,962 രൂപ കാണേണ്ടി വരും. ഈ നിരക്കില്‍ ഒന്നിലധികം ബാങ്കുകള്‍ വായ്പ നല്‍കുന്നുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയില്‍ 7.4 ലക്ഷമാണ് പലിശ നിരക്ക്.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡയില്‍ 7.45 ശതമാനമാണ് പലിശ നിരക്ക് മാസത്തില്‍ 60.190 രൂപ തിരിച്ചടവിനായി കാണണം. 0.25 ശതമാനം മുതല്‍ 0.50 ശതമാനം വരെ പ്രൊസസിംഗ് ചാര്‍ജ് ഈടാക്കും. 25,000 രൂപ വരെ പ്രൊസസിംഗ് ചാർജ് ഈടാക്കും. ടോപ്പ് അപ്പ് ലോൺ ബാങ്ക് ഓഫ് ബറോഡയിൽ ലഭിക്കും.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications