ഇന്ത്യയിൽ സ്വർണം വാങ്ങാൻ നാല് വഴികളുണ്ട്. ആഭരണങ്ങൾ അല്ലെങ്കിൽ നാണയങ്ങൾ വഴി ഫിസിക്കൽ ഗോൾഡ്, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ ഇടിഎഫുകൾ, ഡിജിറ്റൽ ഗോൾഡ്, സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി). ഇങ്ങനെ വാങ്ങുന്ന സ്വർണം വിൽക്കുമ്പോൾ നിങ്ങളിൽ നിന്ന് നികുതി ഈടാക്കുകയും നികുതി നിരക്ക് ഓരോ രീതിയെ ആശ്രയിച്ച് വ്യത്യാസപ്പെടുകയും ചെയ്യും.
ആഭരണങ്ങളും നാണയങ്ങളും
സ്വർണം വാങ്ങുന്നതിനുള്ള ഏറ്റവും സാധാരണ മാർഗം ആഭരണങ്ങളുടെയും നാണയങ്ങളുടെയും രൂപത്തിലാണ്. ഈ സ്വർണ്ണത്തിനായുള്ള നികുതി നിങ്ങൾ എത്ര കാലം സ്വർണ്ണാഭരണങ്ങളോ നാണയങ്ങളോ കൈവശം വച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വാങ്ങിയ തീയതി മുതൽ മൂന്ന് വർഷത്തിനുള്ളിൽ സ്വർണം വിൽക്കുകയാണെങ്കിൽ ഹ്രസ്വകാല നികുതിയാണ് ബാധകമാകുന്നത്. ഹ്രസ്വകാല മൂലധന നേട്ടങ്ങൾ നിങ്ങളുടെ വരുമാനത്തിലേക്ക് ചേർക്കുകയും നിങ്ങളുടെ ബാധകമായ ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും. മൂന്ന് വർഷത്തിന് ശേഷം വിൽക്കുന്ന സ്വർണ്ണത്തെ ദീർഘകാലമായി കണക്കാക്കുന്നു. ദീർഘകാല മൂലധന നേട്ടത്തിന് 20% നികുതി ചുമത്തും.
ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ, ഗോൾഡ് ഇടിഎഫുകൾ
സ്വർണ്ണ ഇടിഎഫ് ഭൗതിക സ്വർണ്ണത്തിൽ തന്നെ നിക്ഷേപം നടത്തുന്ന രീതിയാണ്. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ സ്വർണ്ണ ഇടിഎഫുകളിൽ നിക്ഷേപിക്കുന്നു. സ്വർണ്ണ ഇടിഎഫുകളിൽ നിന്നും സ്വർണ്ണ മ്യൂച്വൽ ഫണ്ടുകളിൽ നിന്നുമുള്ള നേട്ടങ്ങൾക്ക് ഭൗതിക സ്വർണത്തിലേതു പോലെ തന്നെയാണ് നികുതി ചുമത്തുന്നത്.
ഡിജിറ്റൽ സ്വർണ്ണം
ഡിജിറ്റൽ സ്വർണം, സ്വർണം വാങ്ങുന്നതിനും ശേഖരിക്കുന്നതിനുമുള്ള പുതിയ മാർഗമാണ്. പല ബാങ്കുകളും മൊബൈൽ വാലറ്റുകളും ബ്രോക്കറേജ് കമ്പനികളും അവരുടെ ആപ്ലിക്കേഷനുകളിലൂടെ സ്വർണം വിൽക്കാൻ എംഎംടിസി-പാംപ് അല്ലെങ്കിൽ സേഫ്ഗോൾഡുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. ഫിസിക്കൽ ഗോൾഡ് അല്ലെങ്കിൽ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ ഗോൾഡ് ഇടിഎഫുകൾ പോലെ ഡിജിറ്റൽ സ്വർണ്ണത്തിൽ നിന്നുള്ള നേട്ടങ്ങൾക്കും നികുതി ചുമത്തും.
സോവറിൻ ഗോൾഡ് ബോണ്ട്
ഭൗതിക സ്വർണ്ണം കൈവശം വയ്ക്കുന്നതിനുള്ള ഒരു മാർഗമാണിത്. ഈ ബോണ്ടുകൾ ഇന്ത്യാ സർക്കാരിനുവേണ്ടി ആർബിഐ ആണ് നൽകുന്നത്. എട്ടുവർഷത്തെ കാലാവധിയാണ് ഗോൾഡ് ബോണ്ടുകൾക്കുള്ളത്. അഞ്ചാം വർഷം മുതൽ എക്സിറ്റ് ഓപ്ഷനുമുണ്ട്. വീണ്ടെടുക്കൽ സമയത്ത് ഉണ്ടാകുന്ന മൂലധന നേട്ടങ്ങൾ പൂർണ്ണമായും നികുതി രഹിതമായിരിക്കും. എന്നാൽ 5 വർഷത്തിനുശേഷം പിൻവലിക്കുകയാണെങ്കിൽ ഭൗതിക സ്വർണ്ണത്തിനോ സ്വർണ്ണ മ്യൂച്വൽ ഫണ്ടുകൾക്കോ സ്വർണ്ണ ഇടിഎഫുകൾക്കോ ബാധകമാകുന്നതിന് സമാനമായി മൂലധന നേട്ട നികുതി ബാധകമാകും. ഗോൾഡ് ബോണ്ടുകൾക്ക് പ്രതിവർഷം 2.50% നിരക്കിൽ പലിശ ബാധകമാണ്. നിങ്ങളുടെ ടാക്സ് സ്ലാബ് അനുസരിച്ച് ഈ പലിശയ്ക്ക് പൂർണമായും നികുതി നൽകേണ്ടതാണ്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications