കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭവന വായ്പയെടുത്തവര്‍ക്ക് സന്തോഷത്തിന്റെ നാളുകളായിരുന്നു. 20 വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയ ഭവന വായ്പ പലിശ നിരക്കിന്റെ ആനുകൂല്യം പലരും അനുഭവിച്ചു. എന്നാല്‍ അക്കാലത്തെ കുറഞ്ഞ ഇഎംഐയില്‍ നിന്ന് ഇന്ന് പലിശ നിരക്കിനൊപ്പം ഇഎംഐയും വര്‍ധിച്ചു വരികയാണ്. റിസർവ് ബാങ്ക് പണ നയത്തിന്റെ ഭാഗമായി വലിയ തോതിൽ ബാങ്കുകൾ വായ്പ പലിശ നിരക്കുകൾ ഉയർന്നിട്ടുണ്ട്.
2022 മേയ് മുതൽ 1.50 ശതമാനത്തിന്റെ വർധനവാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ ഉണ്ടായിട്ടുള്ളത്. ഐസിആര്‍എയുടെ വിലയിരുത്തൽ പ്രകാരം 150-250 അടിസ്ഥാന നിരക്ക് (100 അടിസ്ഥാന നിരക്ക് 1%) പലിശ നിരക്ക് കൂടിയിൽ ഇഎഐയിൽ 12-21 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാകുന്നത്. പലിശ നിരക്കിൽ ബുദ്ധിമുട്ടുന്നവർക്ക് പ്രയോഗിക്കാനുള്ള 5 വഴികളാണ് ചുവടെ ചേർക്കുന്നത്.
പ്രീ ഇഎംഐയിൽ ചാടാതിരിക്കുക
നിര്‍മാണം നടക്കുന്ന ഘട്ടത്തില്‍ വായ്പ തിരിച്ചടവിന് പ്രീ ഇഎംഐ സൗകര്യം ബാങ്കുകള്‍ നല്‍കുന്നുണ്ട്. യഥാര്‍ഥ ഇഎംഐയേക്കാള്‍ കുറഞ്ഞ തുകയായിരിക്കുമിത്. മുതല്‍ തിരിച്ചടയ്ക്കാതെ വായ്പയുടെ പലിശ മാത്രമാണ് തിരിച്ചടയ്ക്കുന്നത്. നിര്‍മാണം ദീര്‍ഘനാള്‍ നീളുകയാണെങ്കില്‍ മുതലിന്റെ തിരിച്ചടവ് വലിയ തുക ബാധ്യതയായി തുടരും. ഇത് വായ്പക്കാരനെ സംബന്ധിച്ച് മികച്ച് ഓപ്ഷനല്ല.
ഇതിനാല്‍ തന്നെ ഭവന വായ്പ ആരംഭിച്ചാല്‍ തന്നെ മുതല്‍ തിരിച്ചടയ്ക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തേണ്ടത്. ഇതുവഴി മാത്രമാണ് പലിശ അടവ് കുറയ്ക്കാന്‍ സാധിക്കുന്നത്. ഇതിനാല്‍ പ്രീ ഇഎംഐ അവസാനിപ്പിച്ച് സാധാരണ ഇഎംഐ തുടങ്ങണം.
മൂന്ന് മാസം തോറും പരിശോധന
വായ്പകളുടെ പലിശ നിരക്ക് ഒരിക്കലും സ്ഥിരമായി തുടരുന്നില്ല. റിസര്‍വ് ബാങ്കിന്റെ പണ നയത്തിന് അനുസരിച്ച് ഇത് മാറികൊണ്ടിരിക്കും. ഇതിനാല്‍ വര്‍ഷത്തില്‍ നിരവധി തവണ ബാങ്ക് വായ്പ പലിശ നിരക്ക് മാറ്റി കൊണ്ടിരിക്കും. ഇതിന്റെ ഭാഗമായി ബാങ്ക് ഇഎംഐ ഉയര്‍ത്തുകയോ വായ്പ കാലാവധി ഉയര്‍ത്തുകയോ ചെയ്യാം.
ഇതിനാല്‍ തന്നെ എല്ലാ മൂന്ന് മാസത്തിലും വായ്പ സ്റ്റേറ്റ്‌മെന്റ് പരിശോധിക്കണം. ഇഎംഐ മാറ്റം വന്നിട്ടുണ്ടോയെന്നും പലിശ നിരക്കിലോ വായ്പ കാലാവധിയിലോ മാറ്റം വന്നിട്ടുണ്ടോയെന്നും പരിശോധിക്കണം.
പ്രീ പെയ്മെന്റ് ഉപയോഗിക്കുക
ഭവന വായ്പയെടുക്കുമ്പോള്‍ സാധാരണയായി കുടുംബ ബജറ്റിലെ പല ഘടകങ്ങളെയും മാറ്റിവെയ്ക്കുന്ന പതിവുണ്ട്. എന്നാല്‍ ശമ്പള വര്‍ധനവ്, ബോണസ്, മറ്റു ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ വായ്പ പ്രീപെയ്‌മെന്റ് ചെയ്യാനുള്ള ശ്രമങ്ങളുണ്ടാകണം. പ്രീ പെയ്‌മെന്റിന് അനുസരിച്ച് വായ്പയുടെ കാലാവധി കുറഞ്ഞു വരും. പ്രീ പെയ്‌മെന്റ് സമയത്ത് ഇഎംഐ കുറയ്ക്കാന്‍ ആവശ്യപ്പെടരുത്. കാലാവധി കുറയുന്നതിന് അനുസരിച്ച് പലിശ ഭാരം കുറയ്ക്കുന്നതാണ് നല്ലത്. കാലാവധി കൂട്ടി ഇഎംഐ കുറയ്ക്കുമ്പോള്‍ കൂടുതല്‍ പലിശ അടയ്‌ക്കേണ്ടി വരും.
നിരക്കുയരുമ്പോൾ ഇഎംഐ ഉയർത്തുക
ചെലവ് താങ്ങാതിരിക്കുമ്പോള്‍ കാലാവധി കൂട്ടി ഇഎംഐ കുറയ്ക്കാനാണ് പൊതുവെയുള്ള നിര്‍ദ്ദേശം. എന്നാൽ സാമ്പത്തികമായി താങ്ങുമ്പോൾ ഉയരുന്ന ഇഎംഐ തിരഞ്ഞെടുക്കാം. ഇത് പലിശ ഭാരം കുറയ്ക്കും. ഉദാഹരണം നോക്കാം. 1 കോടി രൂപ ബാക്കിയുള്ള വായ്പയുടെ നിലവിലെ പലിശ നിരക്ക് 6.7 ശതമാനം ആണ്. ഇഎംഐ 88,214രൂപയാണ്.
180 മാസമാണ് അടവ് ബാക്കിയുള്ളത്. ഇതേ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ 58.75 ലക്ഷം രൂപ പലിശ അടയ്ക്കണം. പെട്ടന്നുണ്ടായ പലിശ നിരക്കിലെ വർധനവ് പലിശ 8.6 ശതമാനത്തിലെത്തിച്ചു. 54 മാസം കാലാവധി ഉയർത്തിയതോടെ ആകെ കാലാവധി 234 മാസമായി വർധിച്ചു. ഇതോടെ ആകെ പലിശ അടവ് 1.06 കോടി രൂപയായി ഉയർന്നു. 47.94 ലക്ഷത്തിന്റെ അധിക ബാധ്യതയാണ് ഉണ്ടായത്.
പെട്ടന്ന് അടച്ച് തീർക്കേണ്ട
വായ്പ കാലാവധി എത്താനാകുമ്പോള്‍ പെട്ടന്ന് അടച്ചു തീര്‍ക്കാനുള്ള ത്വര ഉണ്ടാകും. ഇത്തരത്തിൽ അവസാന കാലത്ത് വായ്പ പ്രീപെയ്മെന്റ് അനാവശ്യമാണ്. അവസാന സമത്ത് ഇഎംഐയില്‍ വലിയ ഭാഗം മുതലായിരിക്കും. പലിശ കുറഞ്ഞ ഭാഗം മാത്രമെ ഉണ്ടാവുകയുള്ളൂ. അടച്ച് തീര്‍ക്കാന്‍ കണ്ടെത്തുന്ന പണം നിക്ഷേപത്തിലേക്ക് മാറ്റുന്നതാകും ഉചിതം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications