ആരാണ് ചിട്ടിയിൽ ചേരേണ്ടത്? എങ്ങനെ ചിട്ടി നേട്ടമാക്കാം; ഇക്കാര്യങ്ങളറിയൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിട്ടി നാട്ടിൽ സുപരിചിതമാണ്. പ്രാദേശികമായ ചിട്ടികളും കെഎസ്എഫ്ഫിയും സ്വകാര്യ ചിട്ടി കമ്പനികളും മലയാളികൾക്കിടയിൽ ചിട്ടിക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിനാൽ തന്നെ ജോലി ലഭിച്ചാലുടൻ പലരും ചിട്ടിയിൽ നിക്ഷേപമെന്ന നിലയ്ക്ക് ചേരുന്നത് കാണാം. ഒന്നോ രണ്ടോ ചിട്ടികളിൽ കൂടുന്നവരുമുണ്ട്. ഇതേ സമയം ചിട്ടി പിടിച്ച് ഭവന വായ്പ അടച്ചു തീർക്കാനായി ശ്രമിക്കുന്നവരുമുണ്ട്. ശരിക്കും ചിട്ടി നിക്ഷേപമാണോ, വായ്പയാണോ. ചിട്ടിയെ ഏത് രീതിയിൽ ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഇക്കാര്യം വിശദമായി നോക്കാം. 

 

ചിട്ടി നിക്ഷേപമോ വായ്പയോ

ചിട്ടി നിക്ഷേപമോ വായ്പയോ

ചിട്ടി നേരത്തെ പിടിച്ചാൽ കിട്ടുന്ന തുകയെക്കാൾ അധികം അടയ്ക്കേണ്ടി വരും, ഇത് നഷ്ടമല്ലേ എന്നു കരുതി നിക്ഷേപമായി തുടരുന്നവരുണ്ട്. ചിട്ടയുടെ സ്വഭാവം വെച്ച് അതൊരു വായ്പയാണ്. അടയ്ക്കേണ്ട പണം മുൻകൂട്ടി കിട്ടുന്ന എന്നതാണ് ചിട്ടിയുടെ രീതി.

ചിട്ടിയിൽ പലിശ എന്ന വാക്ക് ഇല്ലെങ്കിലും ബാങ്ക് വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ തുകമാത്രമാണ് അധികം അടയ്ക്കേണ്ടി വരുന്നത്. ഇതിനാൽ നിക്ഷേപമെന്ന നിലയ്ക്ക് ചിട്ടി മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ നഷ്ടം വരും. ഇത് ഒരു ഉദാഹരണ സഹിതം വിശദീകരിക്കാം. 

Also Read: സൂക്ഷിക്കുക, നിങ്ങളുടെ ഈ 46 ഇടപാടുകൾ ആദായ നികുതി വകുപ്പ് നിരീക്ഷണത്തിലാണ്Also Read: സൂക്ഷിക്കുക, നിങ്ങളുടെ ഈ 46 ഇടപാടുകൾ ആദായ നികുതി വകുപ്പ് നിരീക്ഷണത്തിലാണ്

നിക്ഷേപിക്കുന്നയാൾക്ക് എത്ര കിട്ടും

നിക്ഷേപിക്കുന്നയാൾക്ക് എത്ര കിട്ടും

60 മാസത്തേക്കുള്ള 6 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേരുന്നൊരാൾക്ക് മാസത്തിൽ 10,000 രൂപ അടയ്ക്കേണ്ടി വരും. ചിട്ടി നടത്തുന്ന കമ്പനിക്ക് നിശ്ചിത ശതമാനം കമ്മീഷൻ നൽകേണ്ടതുണ്ട്. കെഎസ്എഫ്ഇ യിലെ ചിട്ടികൾക്ക് 5 ശതമാനമാണ് കമ്മീഷന്‍. 30,000 രൂപ കമ്മീഷനായി നൽകിയാൽ അവസാനം വരെ ചിട്ടിയിൽ തുടരുന്നവർക്ക് 5.70 ലക്ഷമാണ് ലഭിക്കുക. 6 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്ന് 5.70 ലക്ഷം ലഭിക്കുമ്പോൾ എവിടെയാണ് ലാഭം.

 ലാഭ വിഹിതം

60 പേരുള്ള ചിട്ടിയിൽ ഓരോ മാസവും വിളിച്ചെടുക്കുമ്പോൾ നിശ്ചിത ശതമാനം കുറച്ചാണ് തുക ലഭിക്കുക. സാധാരണ 25 ശതമാനം കുറഞ്ഞാണ് ചിട്ടി വിളി ആരംഭിക്കുന്നത്. ഒന്നിലധികം പേർ ചിട്ടി വിളിക്കാനുണ്ടെങ്കിൽ ലഭിക്കുന്ന തുക 25 ശതമാനത്തിലും കുറയും.

ഉദാഹരണമായി 25 ശതമാനം കുറച്ച് വിളിച്ചൊരാൾക്ക് 4.50 ലക്ഷമാണ് ലഭിക്കുന്നത്. ഇവിടെ കുറവ് വരുന്ന 1.5 ലക്ഷത്തിൽ കമ്മീഷൻ തുകയായ 30,000 കഴിച്ചുള്ള 1.20 ലക്ഷം മറ്റു ചിട്ടിയിലെ മറ്റ് അം​ഗങ്ങൾക്കായി വീതം വെയ്ക്കും. ഇതിനെ ലാഭ വിഹിതം എന്നാണ് പറയുന്നത്.

ലാഭം

ഇത് അനുസരിച്ച് ഓരോരുത്തർക്കും അടവിൽ 2,000 രൂപ കുറയും. ഒരു പരിധി വരെ അടയ്ക്കേണ്ട തുക കുറഞ്ഞു വരും. ഇത് വിളിച്ചെടുക്കുമ്പോൾ വരുന്ന കിഴിവിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത് മുൻകൂട്ടി പറയാൻ സാധിക്കില്ല. മുകളിൽ പറഞ്ഞ ഉദാഹരണം തുടർന്നാൽ, ആകെ അടച്ചത് 5.10 ലക്ഷമാണെങ്കിൽ ലാഭം 60,000 രൂപ മാത്രമാണ്. അഞ്ച് വർഷം അടച്ച ശേഷമാണ് ഈ 60,000 രൂപ എന്നത് ഓർക്കണം.  

Also Read: 16 ദിവസത്തിനിടെ നിരക്കുയർത്തിയത് 2 തവണ; ഉയർന്ന പലിശ നൽകും ഈ 'കോർപ്പറേറ്റ് എഫ്ഡി'Also Read: 16 ദിവസത്തിനിടെ നിരക്കുയർത്തിയത് 2 തവണ; ഉയർന്ന പലിശ നൽകും ഈ 'കോർപ്പറേറ്റ് എഫ്ഡി'

വായ്പ എടുക്കുന്നൊരാൾക്ക് എത്ര തിരിച്ചടവ്

വായ്പ എടുക്കുന്നൊരാൾക്ക് എത്ര തിരിച്ചടവ്

ഓന്നോ രണ്ടോ വർഷത്തിനുള്ളിൽ വിവാഹ ചെലവുകൾ മുന്നിൽ കണ്ടോ, വായ്പ തുക അടച്ചു തീർക്കാനായി ചിട്ടി പിടിക്കാൻ ചിട്ടിയിൽ ചേരുന്നവരോ, മുൻകൂട്ടി പണം ആവശ്യം വരുന്ന ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കോ ഉപകാരപ്രദമാണ് ചിട്ടികൾ. ആവശ്യമുള്ള തുക എളുപ്പത്തിൽ വിളിച്ചെടുക്കാനും ഇത് സമയമെടുത്ത് അടച്ചു തീർത്താൽ മതിയെന്നതുമാണ് ​ഗുണം.

മുകളിലെ ഉദാഹരണം പ്രകാരം 4.50 ലക്ഷം രൂപ ലഭിച്ചൊരാൾക്കും അടയ്ക്കേണ്ടത് 5.10 ലക്ഷം രൂപ മാത്രമാണ്. ഇത്തരത്തിൽ അഞ്ച് വർഷം കൊണ്ട് അധികം അടയ്ക്കേണ്ടി വരുന്ന തുക 60,000 രൂപ മാത്രമാണ്.

നിക്ഷേപിക്കാൻ മറ്റു മാർ‌​ഗങ്ങൾ

നിക്ഷേപിക്കാൻ മറ്റു മാർ‌​ഗങ്ങൾ

ഇത് പലിശ നിരക്കിൽ വളരെ ചെറിയ തുകയാണ്. ഇതേ തുക 5 ശതമാനം പലിശ നിരക്കിൽ ആർ.ഡിയായി നിക്ഷേപിച്ചാൽ 80,000ത്തിനടുത്ത് രൂപ പലിശയായി ലഭിക്കും. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചൊരാൾക്ക് അഞ്ച് വർഷത്തേക്ക് ആകെ അടയ്ക്കേണ്ടത് 6 ലക്ഷം രൂപയാണ്. 10 ശതമാനം വാർഷിക ആദായം പ്രതീഷിച്ചാൽ 7.80 ലക്ഷം നേടാം.

മാസ എസ്ഐപി വഴി 8000 രൂപ അടച്ചാല്‍ 5 വർഷത്തേക്ക് 6.24 ലക്ഷം രൂപ കിട്ടും. പണത്തിന് ബുദ്ധിമുട്ട് വരിയാണെങ്കിൽ നിക്ഷേപം തുടരാൻ സാധിക്കാത്ത അവസ്ഥയിൽ നിക്ഷേപം അവസാനി്പിക്കാമെന്നത് ഇതിൻെറ ​ഗുണമാണ്.

Read more about: chitty investment loan
English summary

Whether Chitty Is An Investment Option Or A Loan Option; How To Get Benefit From This; Details

Whether Chitty Is An Investment Option Or A Loan Option; How To Get Benefit From This; Details
Story first published: Friday, July 1, 2022, 16:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X