''എനിക്ക് മാത്രമെന്താ ഇങ്ങനെ''; മ്യൂച്വൽ ഫണ്ടിൽ ഇപ്പോഴും നഷ്ട തീരത്തോണോ? തിരുത്തേണ്ട കാര്യങ്ങൾ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധിക വരുമാനം, പരമാവധി നേട്ടം എന്നിവയാണ് ഓരോ നിക്ഷേപകരും ആഗ്രഹിക്കുന്നത്. പരമാവധി നേട്ടത്തിന് ഇക്വിറ്റി നിക്ഷേപങ്ങൾ ആവശ്യമാണ്. ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കുക എന്നത് തുടക്കകാരനായൊരാളെ സംബന്ധിച്ച് വലിയ വലിയ റിസ്കുള്ള നിക്ഷേപമാണ്. ഇതിനാൽ തുടക്കകാർക്ക് മ്യൂച്വൽ ഫണ്ടുകളാണ് ​ഗുണകരമാവുക.

ഇതിൽ തന്നെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ദീർഘകാലത്തേക്ക് തിരഞ്ഞെടുക്കാം പ്രൊഫഷണലുകളായ ഫണ്ട് മാനേജർമാർ കൈകാര്യം ചെയ്യുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. ഇതിനാൽ നഷ്ട സാധ്യത ഡയറക്ട് ഇക്വിറ്റിയേക്കാൾ എപ്പോഴും കുറഞ്ഞ് നിൽക്കും.  

മ്യൂച്വല്‍ ഫണ്ട്

എന്നാല്‍ പല നിക്ഷേപകരും ചൂണ്ടിക്കാട്ടുന്നത് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്ന് വേണ്ടത്ര ലാഭം ലഭിക്കുന്നില്ലെന്ന പരാതിയാണ്. മുൻകാലപ്രകടനങ്ങൾ നോക്കുമ്പോൾ മികച്ച ആദായം നൽകിയ ഫണ്ടുകൾ എന്തുകൊണ്ടാണ് നിങ്ങൾക്ക് വേണ്ടത്ര ലാഭം തരാത്തത്. നിക്ഷേപ രീതിയിലും തിരഞ്ഞെടുക്കുന്ന സ്‌കീമിലെ അപാകത ഒരു ഘടകമാകാം. നിക്ഷേപം തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

Also Read: സൗജന്യ ഓഹരി വേണോ? ഈയാഴ്ച ബോണസ് ഷെയര്‍ നല്‍കുന്ന 4 കമ്പനികള്‍ ഇതാAlso Read: സൗജന്യ ഓഹരി വേണോ? ഈയാഴ്ച ബോണസ് ഷെയര്‍ നല്‍കുന്ന 4 കമ്പനികള്‍ ഇതാ

നിക്ഷേപത്തിന് സമയം നല്‍കുക

നിക്ഷേപത്തിന് സമയം നല്‍കുക

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന ഒരു നല്ല ഫണ്ട് ഏതാണെന്നതാണ് നിക്ഷേപകരുടെ സാധാരണമായ ചോദ്യം. ഈ കോമ്പിനേഷൻ ഒരിക്കലു നടക്കാത്തതാണെന്ന് നിക്ഷേപകർ ആദ്യം മനസിലാക്കണം. ഹ്രസ്വകാലത്തേക്ക് വലിയ തുക ഉണ്ടാക്കിയെടുക്കുക എന്നത് സാധിക്കുന്ന കാര്യമില്ല. ഇതോടൊപ്പം റിസ്‌ക് കുറഞ്ഞ ഫണ്ടുകളില്‍ നിന്ന് വലിയ ആദായം പ്രതീക്ഷിക്കുന്നതിലും അര്‍ഥമില്ല. 

ഇതിനാല്‍ തന്നെ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതിലൂടെ മാത്രമെ വലിയൊരു ആദായം നേടാന്‍ സാധിക്കുകയുള്ളൂ. ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നൊരാൾ 5-7 വർഷ കാലത്തേക്ക് നിക്ഷേപം തുടരണം. ഇക്വിറ്റി മാർക്കറ്റിൽ ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഓരോ ഇടിവും അവസരമാക്കണം. ഒപ്പം നേരത്തെ നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് കോമ്പൗണ്ടിം​ഗിന്റെ ​ഗുണവും ലഭിക്കും. 

Also Read: ശ്രദ്ധ തെറ്റിയാൽ ഉപഹാരങ്ങൾ ഉപകാരമാകില്ല; സുഹൃത്തിൽ നിന്നുള്ള സമ്മാനങ്ങൾക്ക് നികുതി! എപ്പോൾ, എങ്ങനെ?Also Read: ശ്രദ്ധ തെറ്റിയാൽ ഉപഹാരങ്ങൾ ഉപകാരമാകില്ല; സുഹൃത്തിൽ നിന്നുള്ള സമ്മാനങ്ങൾക്ക് നികുതി! എപ്പോൾ, എങ്ങനെ?

നേരത്തെ പിൻവലിക്കുക

നേരത്തെ പിൻവലിക്കുക

നിക്ഷേപ കാലയളവിൽ വിപണി ഇടിയുന്ന സാഹചര്യമുണ്ടാകും. ഇത് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ ബാധിക്കും. ഫണ്ടുകൾ നഷ്ടത്തിലേക്ക് പോകുന്നത് കണ്ട് പരിഭ്രാന്തരാകുന്നതിൽ അർഥമില്ല. പോര്‍ട്ട്‌ഫോളിയോ ചുവന്നിരിക്കുമ്പോള്‍ നിക്ഷേപം പിന്‍വലിക്കുന്നത് രക്ഷപ്പെടലാണെന്ന തോന്നലിൽ നിക്ഷേപം പിൻവലിക്കുന്നത് നഷ്ടം വരുത്തി വെയ്ക്കും.

എസ്ഐപി നിക്ഷേപകരാണെങ്കിൽ ഈ സമയത്ത് നിക്ഷേപം തുടരണം. ദീർഘകാലം നിക്ഷേപിക്കുന്നൊരാൾക്ക് വിപണി ഇടിയുന്ന സമയത്ത് വാങ്ങിയ വില ശരാശരി (കോസ്റ്റ് ആവറേജിം​ഗ്) ചെയ്യാൻ സാധിക്കും. എസ്‌ഐപി നിക്ഷേപരാണെങ്കില്‍ മാര്‍ക്കറ്റിന്റെ അവസ്ഥ പരിഗണിക്കാതെ നിക്ഷേപം മുന്നോട്ട് കൊണ്ടു പോകണം.

അടിയന്തര ചെലവുകൾക്കൊരു തുക

അടിയന്തര ചെലവുകൾക്കൊരു തുക

നിക്ഷേപം പാതിയിൽ വച്ച് പിൻവലിക്കേണ്ടി വരുന്നതിനുള്ള മറ്റൊരു കാരണമാണ് അടിയന്തര ചെലവുകൾ. അപ്രതീക്ഷിതമായ ചെലവുകൾക്ക് ഫണ്ട് കരുതാത്തവർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കേണ്ടി വന്നാകാം. വിപണി ഇടിഞ്ഞ സമയത്താണെങ്കിൽ നഷ്ടത്തിൽ നിക്ഷേപം പിൻവലിക്കേണ്ടി വന്നേക്കാം. ഇത് ദീർഘകാല ലക്ഷ്യങ്ങളെ ബ്രേക്ക് ചെയ്യുകയും ചെയ്യുന്നു.

ഇതിനാൽ പൂർണമായും ദീർഘകാല ലക്ഷ്യത്തിനുള്ള മൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് പകരം എളുപ്പത്തിൽ പണ ലഭ്യതയുള്ളയിടങ്ങളിലും നിക്ഷേപിക്കാൻ ശ്രമിക്കുക. എമർജൻസി ഫണ്ടുകൾക്ക് സേവിം​ഗ്സ് അക്കൗണ്ടുകളോ ഡെബ്റ്റ് ഫണ്ടുകളോ തിരഞ്ഞെടുക്കാം. 

Also Read: ഓരോ 2 വർഷത്തിലും നിക്ഷേപം ഇരട്ടിയാക്കുന്നു; അടുത്ത കാലത്തായി മിന്നുന്ന പ്രകടനം; 2022 ൽ നോക്കാം ഈ ഫണ്ടുകൾAlso Read: ഓരോ 2 വർഷത്തിലും നിക്ഷേപം ഇരട്ടിയാക്കുന്നു; അടുത്ത കാലത്തായി മിന്നുന്ന പ്രകടനം; 2022 ൽ നോക്കാം ഈ ഫണ്ടുകൾ

ചെലവ് അനുപാതം

ചെലവ് അനുപാതം

മ്യൂച്വല്‍ ഫണ്ട് ഹൗസുകൾ നിക്ഷേപകനിൽ നിന്ന് ഈടാക്കുന്ന ചാർജ് ആണ് ചെലവ് അനുപാതം. ഫണ്ടുമായി ബന്ധപ്പെട്ട മൊത്ത ചെലവുകളാണ് ഇത്. ഓരോ ഫണ്ടുകള്‍ക്കും ചെലവ് അനുപാതം വ്യത്യസ്തമായിരിക്കും. ഡയറക്ട് പ്ലാനില്‍ ചെലവ് അനുപാതം കുറവായിരിക്കും റെഗുലര്‍ പ്ലാനിലാണ് ചെലവ് അനുപാതം കൂടുതലാകുന്നത്. . ചെലവ് ഉയർന്ന ഫണ്ട് ആണെങ്കിൽ വരുമാനത്തെ ഇത് ബാധിക്കും.

14 ശതമാനം ആദായമുള്ള രണ്ട് ഫണ്ടുകളിൽ 1,2 ശതമാനം വീതം ചെലവ് അനുപാതം വന്നാൽ ആദായത്തിൽ വലിയ കുറവ് വരുന്നത് കാണാം. 1 ശതമാനം ചെലവ് വരുന്ന ഫണ്ടിൽ നിന്ന് 13 ശതമാനം റിട്ടേൺ ലഭിക്കുമ്പോൾ 2 ശതമാനം ചെലവുള്ള ഫണ്ടിൽ നിന്ന് 12 ശതമാനമായി റിട്ടേൺ കുറയും.

Read more about: investment mutual fund
English summary

Why Investor Will Face Loss In Mutual Funds That Gave Better Returns In Previous Years; Details

Why Investor Will Face Loss In Mutual Funds That Gave Better Returns In Previous Years; Details
Story first published: Sunday, September 25, 2022, 12:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X