വസ്തു ജാമ്യത്തില്‍ വായ്പ; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

വസ്തു ജാമ്യത്തില്‍ വായ്പ, അറിയേണ്ടതെല്ലാം
പെട്ടെന്നുള്ള സാമ്പത്തികാവശ്യത്തിന് പലപ്പോഴും പേഴ്‌സണല്‍ ലോണുകളെയാണ് ഒട്ടുമിക്കവരും ആശ്രയിക്കുന്നത്. നല്ലൊരു ജോലിയുള്ള ഏതൊരാള്‍ക്കും അധികം ആയാസപ്പെടാതെ ഏത് ബാങ്കില്‍ നിന്നും വായ്പ കരസ്ഥമാക്കാം. 16 മുതല്‍ 30 ശതമാനം വരെയാണ് പല സ്ഥാപനങ്ങളും പലിശയായി ഈടാക്കുന്നത്. ഉയര്‍ന്ന പലിശയും കുറഞ്ഞ കാലയളവും(പരമാവധി അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കണം) കൊണ്ട് ലോണെടുത്ത ഭൂരിഭാഗം പേരും വെട്ടിലാവാറും ഉണ്ട്.

കുറഞ്ഞ പലിശയില്‍ ചെറിയ മാസതവണകളായി തുക അടച്ചുതീര്‍ക്കാനുള്ള സൗകര്യം കിട്ടിയിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന് പലരും ആലോചിക്കുന്നത് അപ്പോഴാണ്. ഇത്തരക്കാര്‍ക്ക് യോജിച്ച ലോണാണ് ലാപ്( loan against property). രാജ്യത്തെ ഒട്ടുമിക്ക പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഈ സേവനം നല്‍കുന്നുണ്ട്.

എന്താണ് ലാപ്( ലോണ്‍ എഗെയിന്‍സ്റ്റ് പ്രോപ്പര്‍ട്ടി)?

ഒരു വ്യക്തിഗത വായ്പ പോലെ തന്നെയാണ് വസ്തുജാമ്യത്തിലുള്ള വായ്പകളും പ്രവര്‍ത്തിക്കുന്നത്. വ്യക്തിഗതവായ്പയ്ക്ക് പ്രത്യേകിച്ച് യാതൊരു സെക്യൂരിറ്റിയില്‍ നല്‍കേണ്ടതില്ല. പക്ഷേ, ലാപ് രീതിയില്‍ വായ്പയെടുക്കുമ്പോള്‍ സ്വന്തം പേരിലോ മറ്റാരുടെയെങ്കിലും പേരിലോ ഉള്ള വസ്തു ജാമ്യമായി നല്‍കേണ്ടി വരും. തിരിച്ചടവില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ മുതലും പലിശയും ഈടാക്കുന്നതിനുവേണ്ടിയാണ് ഈട് വാങ്ങുന്നത്.

പ്രധാന പ്രത്യേകതകള്‍

1രണ്ടു ലക്ഷം രൂപ മുതലാണ് ലാപ് ആരംഭിക്കുന്നത്. വസ്തുവിന്റെ വിലയ്ക്കും വായ്പയെടുക്കുന്ന വ്യക്തിയുടെ വരുമാനത്തിനും ആനുപാതികമായി എത്രവേണമെങ്കിലും ലോണ്‍ ലഭിക്കും.

2ഫ്‌ളോട്ടിങ്, ഫിക്‌സഡ് പലിശനിരക്കുകളില്‍ ലഭ്യമാണ്.

3 തിരിച്ചടയ്ക്കാന്‍ ഏറെ സമയം ലഭിക്കും

4 താരതമ്യേന കുറഞ്ഞ പലിശനിരക്ക്

5 വസ്തുവിന്റെ വിലയുടെ 70 ശതമാനം വരെ വായ്പ

6 കുറഞ്ഞ പേപ്പര്‍വര്‍ക്കുകള്‍

എന്തുകൊണ്ട് ലാപ് തിരഞ്ഞെടുക്കണം?

പലിശനിരക്ക് തന്നെയാണ് ഏറ്റവും ആകര്‍ഷണീയമായ സംഗതി. വ്യക്തിഗത വായ്പയേക്കാള്‍ നാലു മുതല്‍ അഞ്ചു ശതമാനം കുറവാണ്. 11നും 14നും ഇടയിലുള്ള പലിശയാണ് ലാപിന് ഈടാക്കുന്നത്.

വ്യക്തിഗത വായ്പകള്‍ അഞ്ചുവര്‍ഷം കൊണ്ട് അടച്ചുതീര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പ്രതിമാസം നല്ലൊരു സംഖ്യ തിരിച്ചടവ് വരും. ലാപ്പില്‍ 15 വര്‍ഷത്തേക്കാണ് ലോണ്‍ ലഭിക്കുന്നത്.

വെറുതെ കിടക്കുന്ന ഭൂമിയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു. ഭൂമിയുടെ അവകാശം നഷ്ടപ്പെടാതെ തന്നെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്നു. ലോണ്‍ തിരിച്ചടവ് പൂര്‍ത്തിയാകുമ്പോള്‍ ഭൂമിയുടെ വിലയിലും കാര്യമായ വര്‍ധനവുണ്ടാകുമെന്നതിനാല്‍ കണക്കുകൂട്ടുമ്പോള്‍ നഷ്ടമുണ്ടാകില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1 തിരിച്ചടവില്‍ വീഴ്ചവരുത്തിയാല്‍ ഭൂമിയുള്ള അവകാശം നഷ്ടപ്പെടും.
2 ലോണ്‍ നേരത്തെ അടച്ചുതീര്‍ക്കാന്‍ അനുവദിക്കുന്നുവെന്ന് ഉറപ്പാക്കണം. അല്ലെങ്കില്‍ നല്ലൊരു സംഖ്യ പിഴയായി നല്‍കേണ്ടി വരും.
3 ആവശ്യമുള്ള തുക മാത്രം വായ്പയായെടുക്കുക. അധിക തുക തിരിച്ചടവ് ബുദ്ധിമുട്ടിലാക്കും.

English summary

What's, Loan Against Property, ബാങ്ക്, വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ

LAP is pretty similar to personal loan; the only difference being you put a property owned by you as collateral against the loan.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X