നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടം വാങ്ങി എന്തും ചെയ്യുക എന്നത് ഇന്നൊരു സാധാരണക്കാര്യം മാത്രമാണ്. എല്ലാവരും കടം വാങ്ങാന്‍ തുടങ്ങിയതോടെ കടം വാങ്ങുന്നതില്‍ നാണക്കേട് തോന്നേണ്ടതില്ലെന്ന വിചാരവുമായിരിക്കുന്നു. അപ്പോള്‍ പിന്നെ എളുപ്പത്തില്‍ കടം കിട്ടുന്നത് എവിടെ നിന്ന് എന്ന അന്വേഷണം പലരേയും കൊണ്ടെത്തിക്കുന്നത് ക്രെഡിറ്റ് കാര്‍ഡ് എന്ന സാധ്യതയിലാണ്.

 

വായ്പകളില്‍ ഏറ്റവും ചെലവേറിയ വായ്പയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ലഭിക്കുന്നത്. കൃത്യസമയത്ത് തിരിച്ചടച്ചില്ലെങ്കില്‍ ഇത് പോക്കറ്റ് കാലിയാക്കും. എന്നു മാത്രമല്ല കിടപ്പാടം പണയം വെച്ച് ചൂതുകളിക്കുന്നതുപോലെതന്നെ ഒരപകടം പിടിച്ചകാര്യവുമാണ് അശ്രദ്ധമായുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും. അതേസമയം ജീവിതത്തില്‍ ഉണ്ടാക്കുന്ന അത്യാവശ്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗപ്പെടുത്തുകയും ചെയ്യാം. അങ്ങനെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ

വ്യവസ്ഥകളും ഉപാധികളും

വ്യവസ്ഥകളും ഉപാധികളും

ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കും മുമ്പ് ഏത് ബാങ്കിന്റെ കാര്‍ഡാണോ എടുക്കുന്നത് ആ ബാങ്കിന്റെ വ്യവസ്ഥകളും ഉപാധികളും ശരിയായി വായിക്കുകയും മനസിലാക്കുകയും ചെയ്യുക.

പ്രലോഭനം

പ്രലോഭനം

എളുപ്പത്തില്‍ പണം കിട്ടും എന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ ഏറ്റവും വലിയ പ്രലോഭനം. ഇത് കൂടുതല്‍ പണം ചെലവഴിക്കാനുള്ള പ്രേരണകൂടിയാണ്. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങും മുമ്പ് ചെലവിന് ഒരു പരിധി വെക്കുകയും അത് കണിശമായി പാലിക്കുകയും വേണം.

കടം വീട്ടാനുള്ള വഴി

കടം വീട്ടാനുള്ള വഴി

കടം വാങ്ങിയാല്‍ തീര്‍ച്ചായും അത് തിരിച്ച് കൊടുക്കേണ്ടി വരും. അതിനാല്‍ കടം വീട്ടാന്‍ ഒരു വഴി ഉറപ്പാക്കിയതിന് ശേഷം മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക. ക്രെഡിറ്റ് പരിധി ഉയര്‍ത്തരുത്: ക്രെഡിറ്റ് കാര്‍ഡിലൂടെ കടം വാങ്ങാവുന്നതിന് ബാങ്ക് നിങ്ങള്‍ക്കൊരു പരിധി നിശ്ചയിക്കും. അത് നിങ്ങളുടെ വരുമാനവും തിരിച്ചടവു ശേഷിയും മറ്റും പരിഗണിച്ചാണ് നിശ്ചയിക്കുന്നത്. വരുമാനത്തില്‍ കാര്യമായ വര്‍ധന വരാതെ ഈ പരിധി ഉയര്‍ത്താതിരിക്കുന്നതാണ് നല്ലത്.

ക്യാഷ് അഡ്വാന്‍സ് ഒഴിവാക്കുക

ക്യാഷ് അഡ്വാന്‍സ് ഒഴിവാക്കുക

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ പിന്‍വലിക്കുന്ന പണത്തിന് മറ്റ് ഇടപാടുകള്‍ക്ക് ഉള്ളതിനേക്കാള്‍ വളരെ ഉയര്‍ന്ന പലിശ കൊടുക്കേണ്ടി വരും.

ബില്ലിംഗ് തിയതി

ബില്ലിംഗ് തിയതി

ഓരോ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയും വിവിധ തിയതിയിലായേക്കാം ഉപയോക്താവിന്റെ ബില്‍ തയാറാക്കുന്നത്. ബില്ലിംഗ് തിയതിക്ക് തൊട്ടുമുമ്പ് ക്രെഡിറ്റ് ഉപയോഗിച്ചാല്‍ ഉടനേ പണം തിരിച്ചടയ്‌ക്കേണ്ടിവരും.

ചെക്കുകള്‍ നേരത്തേ കൊടുക്കുക

ചെക്കുകള്‍ നേരത്തേ കൊടുക്കുക

ക്രെഡിറ്റ് കാര്‍ഡ് വായ്പയുടെ തിരിച്ചടവ് നിശ്ചിത തിയതിയേക്കാള്‍ രണ്ടു ദിവസം മുമ്പേ ആകുന്നതാണ് കൂടുതല്‍ സുരക്ഷിതം. തിരിച്ചടവിന് ചെക്ക് കൊടുക്കുന്നവര്‍ അതിന്റെ ക്ലിയറന്‍സിന് വേണ്ടി വരുന്ന സമയം കൂടി കണക്കിലെടുക്കണം.

നിങ്ങള്‍ നിരീക്ഷണത്തിലാണ്

നിങ്ങള്‍ നിരീക്ഷണത്തിലാണ്

നിങ്ങളുടെ ഓരോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും വരുമാന നികുതി വകുപ്പ് സൂക്ഷ്മമായി ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം അറിയുക. പ്രഖ്ര്യാപിത വരുമാനവും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും തമ്മില്‍പൊരുത്തക്കേടുണ്ടെങ്കില്‍ വന്‍ തുക നികുതി കൊടുക്കേണ്ടി വരും.

English summary

Tips for Using a Credit Card

Tips for Using a Credit Card for Everyday Purchases. When used responsibly, a credit card can be a beneficial financial tool. Making regular credit card
English summary

Tips for Using a Credit Card

Tips for Using a Credit Card for Everyday Purchases. When used responsibly, a credit card can be a beneficial financial tool. Making regular credit card
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X