കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പില്‍ പുതിയ നിര്‍ണ്ണായക മാറ്റം വരുന്നു

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പില്‍ പുതിയ നിര്‍ണ്ണായക മാറ്റം വരുന്നു. ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച് മൊബൈല്‍ ആപ്പ് ഇല്ലാത്തവര്‍ക്ക് പോലും പണം അയയ്ക്കാന്‍ കഴിയുന്ന തരത്തിലേക്കാണ് ആപ്പിന്റെ പുതിയ പതിപ്പ് സജ്ജീകരിക്കപ്പെടുന്നതെന്ന് യൂനീക് ഐഡറ്റിഫിക്കേഷന്‍ അതോരിറ്റി അറിയിച്ചു. 12 അക്ക ആധാര്‍ നമ്പര്‍ ഏതെങ്കിലും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും.

 

വിരലടയാളം പോലുള്ള എന്തെങ്കിലും ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനമോ രജിസ്‌ട്രേഷനോ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. രാജ്യത്തെ മൂന്നിലൊന്ന് പൗരന്മാര്‍ക്കും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ട ആധാര്‍ നമ്പറുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകള്‍ പറയുന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷനുമായി ചേര്‍ന്ന് ഭീം ആപ്പില്‍ 'ആധാര്‍ പണവിനിമയ സംവിധാനം' വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സജ്ജീകരിക്കാനാണ് പദ്ധതി.
കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമ്പോഴും നിലവിലെ കാര്‍ഡ്, നെറ്റ് ബാങ്കിങ് സംവിധാനങ്ങള്‍ സങ്കീര്‍ണ്ണമാണെന്നതാണ് ഇവയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നത്. ബാങ്കുകള്‍ ഉള്‍പ്പെടയുള്ളവ നല്‍കുന്ന വാലറ്റുകള്‍ക്ക് പണം സ്വീകരിക്കുന്നയാളിനും അയക്കുന്ന ആളിനും ആപ്പ് നിര്‍ബന്ധമാണ്.

ആധാര്‍ അടിസ്ഥാനപ്പെടുത്തി ഭിം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ആധാര്‍ അടിസ്ഥാനപ്പെടുത്തി ഭിം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ആധാര്‍ നമ്പര്‍ അടിസ്ഥാനപ്പെടുത്തി പണമിടപാട് നടക്കുമ്പോള്‍ പണം സ്വീകരിക്കുന്ന ആള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമില്ല. ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നേരിട്ട് നിക്ഷേപിക്കപ്പെടുന്നത്. പണം മറ്റൊരാള്‍ക്ക് കൈമാറാനും ബാങ്ക് അക്കൗണ്ടിലെ പണം വാലറ്റിലേക്ക് മാറ്റേണ്ടതുമില്ല. 38 കോടിയോളം ആധാര്‍ നമ്പറുകള്‍ നിലവില്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഭീം ആപ്പില്‍ ലഭ്യമായിട്ടുള്ള അഞ്ച് പേ്‌മെന്റ് ഓപ്ഷനുകള്‍ക്ക് പുറമേ ആറാമത്തെ ഓപ്ഷനായി ആധാറിലേക്ക് പണം അയയ്ക്കല്‍ കൂടി ഉള്‍പ്പെടും. സാധാരണക്കാര്‍ക്ക് വരെ പണം കൈമാറാന്‍ ഇതോടെ ഭീം ആപ്പ് ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയാണ് സര്‍ക്കാറിനുള്ളത്.

ആധാര്‍ നമ്പര്‍ എങ്ങനെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാം

നിലവില്‍ ഭിം ആപ്പിലെ സേവനങ്ങള്‍

നിലവില്‍ ഭിം ആപ്പിലെ സേവനങ്ങള്‍

 • പണം അയയ്ക്കാം
 • പണം സ്വീകരിക്കാം
 • ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു പണമിടപാടുകള്‍ നടത്താം
 • എത്ര പണം കൈമാറാം?

  എത്ര പണം കൈമാറാം?

  ഭിം ആപ്പില്‍ ഒരു രൂപ മുതല്‍ 20,000 രൂപ വരെ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും. ഒറ്റത്തവണ പരമാവധി 10,000 രൂപയാണ് കൈമാറ്റം നടത്താന്‍ കഴിയുന്നത്. ഒരുദിവസം പരമാവധി 20000 രൂപ വരെ കൈമാറാം. ഭിം ആപ്പ് ഒരു 24*7 സേവനമാണ്.

  യുപിഐ പ്രവര്‍ത്തിക്കുന്നത്‌ െഐഎംപിഎസ് വഴി (ഇമ്മിഡിയറ്റ് പേയ്മെന്റ് സര്‍വീസ്) ആയതിനാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍

  പണം കൈമാറിക്കഴിയും.

English summary

Integrating aadhar with BHIM app

Integrating aadhar with BHIM app
Story first published: Wednesday, January 18, 2017, 11:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X