സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ എന്തൊക്കെ ഘടകങ്ങള്‍ ശ്രദ്ധിക്കണം

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മാത്രമല്ല ആളുകള്‍ സ്വര്‍ണ്ണം വാങ്ങുന്നത്. ആഡംബരത്തിന്റേയും ആഘോഷത്തിന്റേയും ഭാഗമായും ഇന്ന് പലരും സ്വര്‍ണ്ണമെന്ന ലോഹത്തെ കാണുന്നു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മാത്രമല്ല ആളുകള്‍ സ്വര്‍ണ്ണം വാങ്ങുന്നത്. ആഡംബരത്തിന്റേയും ആഘോഷത്തിന്റേയും ഭാഗമായും ഇന്ന് പലരും സ്വര്‍ണ്ണമെന്ന ലോഹത്തെ കാണുന്നു, പ്രത്യേകിച്ച് മലയാളികള്‍. ഇന്ത്യയില്‍ തന്നെ സ്വര്‍ണ്ണത്തിനോട് ഏറ്റവും ഭ്രമമുള്ളത് കേരളീയര്‍ക്കാണ്. ഇങ്ങനെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ പറ്റിക്കപ്പെടാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങമ്പോള്‍ ഉപഭോക്താക്കള്‍ പരിശോധിക്കേണ്ട ചില ഘടകങ്ങളുണ്ട്.

സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി

സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി

24 കാരറ്റ് ആണ് സ്വര്‍ണത്തിന്റെ ഏറ്റവും മികച്ച പരിശുദ്ധി. മറ്റു ലോഹങ്ങളൊന്നും ചേരാത്ത 99.99 ശതമാനം ശുദ്ധസ്വര്‍ണമാണ് 24 കാരറ്റ് സ്വര്‍ണം. പക്ഷെ പെട്ടെന്ന് പൊട്ടിപ്പോകാന്‍ സാധ്യതയുളളതുകൊണ്ട് 24 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണങ്ങള്‍ ഉണ്ടാക്കാറില്ല. ചേര്‍ക്കുന്ന ലോഹങ്ങളുടെ അളവിനനുസരിച്ച് 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെയുളള സ്വര്‍ണമാണ് ഇന്ത്യയില്‍ കിട്ടുന്നത്. 22 കാരറ്റ് സ്വര്‍ണ്ണമാണ് സാധാരണയായി നമ്മള്‍ വാങ്ങുന്നത്. ഏത് കാരറ്റ് സ്വര്‍ണ്ണമാണെന്നുള്ളത് വാങ്ങുന്ന ആഭരണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇത് ശ്രദ്ധിക്കണം.

 

 

ഹാള്‍മാര്‍ക്ക് മുദ്ര ഉണ്ടോയെന്ന് നോക്കണം

ഹാള്‍മാര്‍ക്ക് മുദ്ര ഉണ്ടോയെന്ന് നോക്കണം

ബിഐഎസ്(bis) ഹാള്‍മാര്‍ക്ക് ഉള്ള ആഭരണങ്ങള്‍ വേണം എപ്പോഴും തിരഞ്ഞെടുക്കാന്‍. ഹാള്‍മാര്‍ക്ക് ചെയ്യാന്‍ അധികാരമുള്ള ഏക അംഗീകൃത ഏജന്‍സി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് ആണ്. അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണ വില മാറുന്നത്. പക്ഷേ ഇന്ത്യയിലെ തുടങ്ങി പല നഗരങ്ങളിലും സര്‍ണ്ണവില പലതാണ്. ചെന്നൈയിലെ സ്വര്‍ണവില ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലുള്ളതിനേക്കാള്‍ കൂടുതലാണ്. ഒരുപാട് സ്വര്‍ണം വാങ്ങുന്ന അവസരങ്ങളില്‍ മുംബൈയില്‍ നിന്ന് വാങ്ങുന്നതാവും നല്ലത്.

 

 

ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങാം?

ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങാം?

സ്വര്‍ണ്ണം വാങ്ങാനൊരുങ്ങുമ്പോള്‍ മിക്കവര്‍ക്കുമുള്ള സംശയമാണ് ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങണമെന്നുള്ളത്. കഴിവതും വിശ്വാസ്യതയുള്ള ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങണം. ഹാള്‍മാര്‍ക്ക് ഉള്ള മുന്‍നിര ജ്വല്ലറികളില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പറ്റിക്കപ്പെടാന്‍ സാധ്യത വളരെ കുറവാണ്്. മാത്രമല്ല വില്പനനന്തര സേവനങ്ങളും ലഭ്യമാകും.

സ്വര്‍ണ്ണശേഖരത്തില്‍ കേരളത്തിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങള്‍ വന്‍കിട രാജ്യങ്ങളെ കടത്തിവെട്ടി!!!സ്വര്‍ണ്ണശേഖരത്തില്‍ കേരളത്തിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങള്‍ വന്‍കിട രാജ്യങ്ങളെ കടത്തിവെട്ടി!!!

 

 

 

English summary

Things while remember before buying gold

There are certain important factors that someone would have to keep in mind while buying gold ornaments.
Story first published: Tuesday, January 3, 2017, 13:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X