വ്യാജ ജിഎസ്ടി നമ്പർ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ ഇതാ
അധിക വരുമാനം ഉണ്ടാക്കാൻ വ്യാജ ജിഎസ്ടി നമ്പർ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന കച്ചവടക്കാർ വ്യാപകമാകുന്നു. ജനങ്ങളിൽ നിന്ന് കൂടുതൽ തുക ഈടാക്കുകയും സർക്കാരിന് കൃത്യമായ കണക്കുകൾ നൽകാതെയുമാണ് ഇത്തരക്കാരുടെ തട്ടിപ്പ്. എന്നാൽ വ്യാജ ജിഎസ്ടി നമ്പർ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ ഇതാ..
എന്താണ് ജിഎസ്ടി ഇൻ (GSTIN)?
തട്ടിപ്പുകാരെ കണ്ടെത്തുന്നതിന് ആദ്യം എന്താണ് ജിഎസ്ടി ഇൻ എന്ന് മനസ്സിലാക്കണം. ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ഐഡൻറിഫിക്കേഷൻ നമ്പർ അഥവാ ജിഎസ്ടി ഇൻ ഒരു 15 അക്ക തിരിച്ചറിയൽ കോഡാണ്. ആദ്യ രണ്ട് അക്കങ്ങൾ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക കോഡാണ്. അടുത്ത പത്ത് അക്കങ്ങൾ ബിസിനസ്സ് സ്ഥാപനത്തിന്റെ പാൻ നമ്പർ ആയിരിക്കും. 13-ാമത്തെ അക്കം ബിസിനസ് സ്ഥാപനത്തിന്റെ രജിസ്റ്റർ നമ്പറാണ് ഇത് അക്കമോ അക്ഷരമോ ആകാൻ സാധ്യതയുണ്ട്. 14-ാമത്തെ അക്കം Z എന്നായിരിക്കും. തെറ്റുകൾ കണ്ടുപിടിക്കുന്നതിനുള്ള നമ്പറാണ് 15-ാമത്തേത്. പെട്രോൾ വില 70ൽ നിന്ന് 38 ആയി കുറയും!!! എന്താ വിശ്വാസം വരുന്നില്ലേ???
ജിഎസ്ടി നമ്പർ പരിശോധിക്കേണ്ടത് എങ്ങനെ?
- നിങ്ങളുടെ ബില്ലിൽ ജിഎസ്ടി എന്ന് എഴുതിയതിന് ശേഷം ഒരു തിരിച്ചറിയൽ നമ്പർ കണ്ടെത്താം. ഈ നമ്പർ കുറിച്ചെടുക്കുക.
- അതിനു ശേഷം Https://services.gst.gov.in/services/searchtp എന്ന വെബ്സൈറ്റ് തുറക്കുക.
- തുറന്നു വരുന്ന വെബ്സൈറ്റിലെ ബോക്സിൽ ജിഎസ്ടി നമ്പർ നൽകുക.
- ക്യാപ്ച്ച കൃത്യമായി നൽകിയ ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അപ്പോൾ നിങ്ങൾ സാധനം വാങ്ങിയ കടയുടെ അല്ലെങ്കിൽ ബിസിനസ് സ്ഥാപനത്തിന്റെ പേര് കാണാം. പേര് കാണിക്കുന്നില്ലെങ്കിൽ നിങ്ങൾ നൽകിയ ജിഎസ്ടി നമ്പർ വ്യാഗമായിരിക്കും.
പുതുതായി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ
നിങ്ങൾ പുതുതായി രജിസ്റ്റർ ചെയ്തിട്ടുള്ള ബിസിനസ്സുകളുടെ GSTIN സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ ഒരു താത്ക്കാലിക ID ഉണ്ടായിരിക്കും. നിങ്ങൾക്ക് ആ ഐഡി ഉപയോഗിച്ച് https://services.gst.gov.in/services/track-provisional-id-status എന്ന ലിങ്ക് ഉപയോഗിച്ചും പരിശോധിക്കാം. ഇതിനായി നിങ്ങൾ സംസ്ഥാനം, ഏത് തരം ഐഡിയാണ് തുടങ്ങിയ കാര്യങ്ങൾ പൂരിപ്പിച്ച് സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയാതാൽ മതി. ഈ മാസം നിങ്ങളുടെ കുടുബ ബജറ്റ് തകരും!!! കാരണങ്ങൾ ഇവയാണ്
വ്യാജ ജിസ്ടി നമ്പർ എങ്ങനെ റിപ്പോർട്ട് ചെയ്യാം?
ബിസിനസ്സ് സ്ഥാപനത്തിന്റെ ബില്ലിൽ GSTIN നൽകിയിട്ടില്ലെങ്കിൽ നിങ്ങളിൽ നിന്ന് ജിഎസ്ടി ഈടാക്കാൻ കഴിയില്ല. എന്നിട്ടും ജിഎസ്ടി ഈടാക്കിയാൽ ജിഎസ്ടി കംപ്ലെയ്ന്റ് ഇ-മെയിൽ ഐഡിയിലേയ്ക്ക പരാതി അയയ്ക്കാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയും ചെയ്യാം. ഗൾഫുകാർക്ക് ജനുവരി മുതൽ ചെലവ് കൂടും!! പ്രവാസികൾ നാട്ടിലേയ്ക്ക് മടങ്ങുന്നു
ബന്ധപ്പെടുക
- GST കംപ്ലെയ്ന്റ് ഇ-മെയിൽ ഐഡി: helpdeskgst.gov.in
- ജിഎസ്ടി ഹെൽപ്പ്ലൈൻ നമ്പർ: 0124-4688999, 0120-4888999
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
