പിഎഫിനെക്കുറിച്ച് നിങ്ങൾക്ക് അറിയാത്ത 10 കാര്യങ്ങൾ

Posted By:
Subscribe to GoodReturns Malayalam

പിഎഫ് അഥവാ ഇപിഎഫിനെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം? നിങ്ങളുടെ ശമ്പളത്തിന്റെ ഒരു ചെറിയ ഭാഗം എല്ലാം മാസവും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേയ്ക്ക് പിടിക്കുന്നുണ്ട്. നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണിത്. ഇതിനൊപ്പം ഓരോ മാസവും നിങ്ങളുടെ തൊഴിൽദാതാവും തുല്യമായ തുക ഈ അക്കൌണ്ടിലേയ്ക്ക് നിക്ഷേപിക്കുന്നുണ്ട്. ഇതാണ് 95 ശതമാനം ആളുകൾക്കും അറിയാവുന്ന കാര്യം. എന്നാൽ നിങ്ങൾക്കറിയാത്ത മറ്റ് ചില കാര്യങ്ങൾ ഇതാ...

നാമനിർദ്ദേശം

നിങ്ങളുടെ ഇപിഎഫ് തുക കൈപ്പറ്റാൻ നിങ്ങൾക്ക് ആരെയെങ്കിലും നാമനിർദ്ദേശം ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വ്യക്തിയുടെ മരണ ശേഷം പിഎഫ് തുക ഈ നോമിനിക്ക് അവകാശപ്പെട്ടതാണ്. ഫോം 2 എന്ന് വിളിക്കുന്ന ഒരു ഫോമാണ് ഇതിനായി പൂരിപ്പിച്ച് നൽകേണ്ടത്. പിഎഫിൽ ധൈര്യമായി നിക്ഷേപിച്ചോളൂ... റിട്ടേൺ തുക കൂട്ടാൻ സാധ്യത

പിഎഫിൽ നിന്ന് പെൻഷൻ

പ്രൊവിഡന്റ് ഫണ്ടിലെ ഇപിഎസ് (എംപ്ലോയീസ് പെൻഷൻ സ്കീം) എന്ന പദ്ധതിയെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? ഇതുവഴി നിങ്ങൾക്ക് പെൻഷനും നേടാവുന്നതാണ്. നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം പൂർണമായും ഇപപിഎഫിലേയ്ക്കാണ് പോകുന്നത്. എന്നാൽ തൊഴിൽദാതാവിന്റെ വിഹിതമായ 12 ശതമാനത്തിൽ 8 ശതമാനം ഇപിഎസിലേയ്ക്കാണ് നൽകുന്നത്. ഈ തുക നിങ്ങൾക്ക് പെൻഷൻ ആയി നേടാവുന്നതാണ്. പിഎഫ് നിക്ഷേപമാണ് ബാങ്ക് ഡിപ്പോസിറ്റിനേക്കാള്‍ നല്ലത്. എന്തുകൊണ്ട്? ആറു കാരണങ്ങള്‍

പെൻഷൻ ലഭിക്കാൻ പാലിക്കേണ്ട നിബന്ധനകൾ

  • 58 വയസ്സ് പൂർത്തിയായാൽ മാത്രമേ പെൻഷൻ ലഭിക്കൂ
  • 10 വർഷത്തെ പ്രവർത്തി പരിചയം
  • പ്രതിമാസം പെൻഷൻ കുറഞ്ഞത് 1000 രൂപയും പരമാവധി തുക 3,250 രൂപയുമാണ്. 

പിഎഫ് തുക പിൻവലിക്കാൻ ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ട; ഓൺലൈനായി പണം പിൻവലിക്കാം...

ഇപിഎസിന് പലിശയില്ല

നിങ്ങൾ നിക്ഷേപിക്കുന്ന ഇപിഎഫ് ഭാഗത്തിന് മാത്രമേ പലിശ ലഭിക്കൂ. ഇപിഎസിന് പലിശ ലഭിക്കില്ല. തൊഴിൽദാതാവ് നൽകുന്ന 12 ശതമാനത്തിൽ 8 ശതമാനത്തിന് പലിശ ലഭിക്കില്ല എന്നർത്ഥം. ശമ്പളത്തില്‍ നിന്ന് നികുതി ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?

തിരികെ ലഭിക്കുന്നത്

പിഎഫിൽ നിക്ഷേപിച്ച മുഴുവൻ തുകയും നിങ്ങൾക്ക് തിരികെ ലഭിക്കില്ല. നിങ്ങളുടെ ശമ്പളം മാസം 30,000 രൂപയാണെങ്കിൽ നിങ്ങൾക്ക് 15,000 * 6.40 = 96,000 രൂപയായിരിക്കും തിരികെ ലഭിക്കുക. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് എങ്ങനെ, എപ്പോള്‍ പിന്‍ലിക്കാം?

എന്താണ് വിപിഎഫ്?

പിഎഫിലേയ്ക്ക് നിങ്ങളുടെ ശമ്പളത്തിന്റെ 12 ശതമാനത്തിൽ കൂടുതൽ നിക്ഷേപിക്കാനും സാധിക്കും. ഇതിന് വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് അഥവാ വിപിഎഫ് എന്നാണ് വിളിക്കുന്നത്. എന്നാൽ തൊഴിൽദാതാവിന്റെ ഭാഗത്തു നിന്നുള്ള നിക്ഷേപം 12 ശതമാനം തന്നെയായിരിക്കും. എന്താണ് എംപ്ലോയീസ് പെൻഷൻ സ്കീം? നിങ്ങൾ ഇതിന് അ‍ർഹരാണോ??

ജോലി മാറുമ്പോൾ എന്ത് ചെയ്യും?

ജോലി സ്ഥലം മാറുന്നതിനനുസരിച്ച് ഇപിഎഫ് തുക പിൻവലിക്കുന്നത് നിയമവിരുദ്ധമാണ്. നിങ്ങൾക്ക് ജോലി ഇല്ലാതെ ഇരിക്കുന്ന സമയത്താണ് പണം പിൻവലിക്കുന്നതെങ്കിൽ പ്രശ്നമില്ല. നിങ്ങളുടെ പിഎഫ് ബാലൻസ് അറിയണോ??? ഒരു എസ്എംഎസ് മാത്രം മതി!!!

ഇപിഎഫ് നിർബന്ധമല്ല

പ്രതിമാസം ഒരു വ്യക്തിയുടെ അടിസ്ഥാന ശമ്പളം 15,000 രൂപയിലധികം ആണെങ്കിൽ, പിഎഫ് ഒഴിവാക്കാനുള്ള ഓപ്ഷൻ ഉണ്ട്. അങ്ങനെയാണെങ്കിൽ അയാൾക്ക് മുഴുവൻ ശമ്പളവും ലഭിക്കുന്നതാണ്. നിങ്ങളുടെ പിഎഫ് തുക എങ്ങനെ വെറും അഞ്ച് ദിവസത്തിനുള്ളിൽ നേടാം???

ഇപിഎഫ് എപ്പോൾ പിൻവലിക്കാം?

നിങ്ങൾ ജോലി ചെയ്യുന്ന സമയത്തു തന്നെ നിങ്ങൾക്ക് ഇപിഎഫ് പിൻവലിക്കാൻ സാധിക്കും. എന്നാൽ പൂർണമായും പിൻവലിക്കാൻ സാധിക്കില്ല. ചില പ്രത്യേക ആവശ്യങ്ങൾക്ക് മാത്രമാണ് ഇത് അനുവദനീയമാകുന്നത്. നിങ്ങളുടെ ഇപിഎഫ് ബാലൻസ് അറിയണോ??? ഒരു മിസ്ഡ് കോൾ മാത്രം മതി!!!

ഇപിഎഫ് പിൻവലിക്കാവുന്ന സാഹചര്യങ്ങൾ

  • കുട്ടികളുടെയോ സഹോദരങ്ങളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക്
  • ജീവിതപങ്കാളിയുടെയോ കുട്ടികളുടെയോ മാതാപിതാക്കളുടെയോ ചികിത്സാ ആവശ്യങ്ങൾക്ക്
  • നിങ്ങളുടെയോ ഭാര്യയുടെയോ പേരിലുള്ള ഭവന വായ്പ തിരിച്ചടയ്ക്കുന്നതിന് 
  • വീടിന്റെ അറ്റകുറ്റ പണികൾക്ക്
  • വീട്, ഫ്ലാറ്റ് തുടങ്ങിയവ വാങ്ങുന്നതിനും പണിയുന്നതിനും

ഇപിഎഫും, പിപിഎഫും എന്താണെന്ന് അറിയാമോ?ഇത് തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

malayalam.goodreturns.in

English summary

10 hidden epf rules which will blow your mind

We will discuss few EPF rules today. A small part of your salary (12% of your basic salary) is invested in something called EPF or Employee Provident Fund and an equal amount is matched by your employer each month.This is what 95% people know, but there are many things which a lot of people don’t know and this article is going to open some not known secrets about EPF rules. So let’s take them one by one in point’s format.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns