അക്കൌണ്ട് ക്ലോസ് ചെയ്യുന്നതിനും സർവ്വീസ് ചാർജ്; എസ്ബിഐയുടെ നിങ്ങൾക്ക് അറിയാത്ത ചാർജുകൾ

എസ്ബിഐയുടെ നിങ്ങൾക്ക് അറിയാത്ത ചില സർവ്വീസ് ചാർജുകൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ എസ്ബിഐയുടെ എല്ലാ സർവ്വീസ് ചാർജുകളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങൾക്കറിയാത്ത പുതുക്കിയ ചില സർവ്വീസ് ചാർജുകൾ ഇതാ...

 

അക്കൌണ്ട് ക്ലോസ് ചെയ്യാൻ

അക്കൌണ്ട് ക്ലോസ് ചെയ്യാൻ

നിങ്ങളുടെ എസ്ബിഐ അക്കൌണ്ട് ക്ലോസ് ചെയ്യുന്നതിനും നിങ്ങൾ സർവ്വീസ് ചാർജ് നൽകണം. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറന്ന് 14 ദിവസത്തിനും ഒരു വർഷത്തിനുമിടയിൽ ക്ലോസ് ചെയ്യണമെങ്കിൽ 500 രൂപയും ജിഎസ്ടിയുമാണ് സർവ്വീസ് ചാർജ് ഈടാക്കുന്നത്. എന്നാൽ ഒരു വർഷത്തിന് ശേഷമാണ് അക്കൌണ്ട് ക്ലോസ് ചെയ്യുന്നതെങ്കിൽ ചാർജ് ഈടാക്കുന്നതല്ല. എന്നാൽ മുമ്പ് ഇതിനും 500 രൂപയും ജിഎസ്ടിയും ഈടാക്കിയിരുന്നു.

മിനിമം ബാലൻസ്

മിനിമം ബാലൻസ്

എസ്ബിഐ സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകളിലെ പ്രതിമാസ ശരാശരി ബാലൻസ് നിലനിർത്താതിനുള്ള സർവ്വീസ് ചാർജുകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റങ്ങൾ വരുത്തിയിരുന്നു. മെട്രോ, നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കളിൽ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ പരമാവധി 15 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്. നേരത്തേ ഇത് മാസം പരമാവധി 50 രൂപയും ജിഎസ്ടിയുമാണ് ഈടാക്കിയിരുന്നത്.

ഗ്രാമപ്രദേശങ്ങളിൽ

ഗ്രാമപ്രദേശങ്ങളിൽ

സെമി അർബൻ, ഗ്രാമപ്രദേശങ്ങൾ എന്നിവിടങ്ങളിൽ മിനിമം ബാലൻസ് ഇല്ലാത്ത ഉപഭോക്താക്കളിൽ നിന്ന് യഥാക്രമം പരമാവധി 12 രൂപ + ജിഎസ്ടി, 10 രൂപ + ജിഎസ്ടി എന്നിങ്ങനെയാണ് ഈടാക്കുന്നത്. മുമ്പ് പരമാവധി 40 രൂപ + ജിഎസ്ടിയാണ് ഈടാക്കിയിരുന്നത്.

എടിഎം ഉപയോഗം

എടിഎം ഉപയോഗം

സേവിംഗ്സ് അക്കൌണ്ടിൽ 25,000 രൂപയിൽ കൂടുതൽ പ്രതിമാസ ബാലൻസ് നിലനിർത്തുന്നവർക്ക് എസ്ബിഐയുടെ എടിഎമ്മുകളിൽ നിന്ന് സർവ്വീസ് ചാർജില്ലാതെ പരിധിയില്ലാത്ത ഇടപാടുകൾ നടത്താം.

ഇൻസ്റ്റാ സേവിംഗ്സ് അക്കൗണ്ട്

ഇൻസ്റ്റാ സേവിംഗ്സ് അക്കൗണ്ട്

എസ്ബിഐ ഉപഭോക്താക്കൾക്കായി കൊണ്ടു വന്ന ഏറ്റവും പുതിയ ഓഫറാണ് ഇൻസ്റ്റാ സേവിംഗ്സ് അക്കൗണ്ട്. ഇതു പ്രകാരം 2018 ഓഗസ്റ്റ് വരെ പുതിയ അക്കൌണ്ടുകൾ തുടങ്ങുന്നതിന് മിനിമം ബാലൻസ് ആവശ്യമില്ലെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റാ സേവിംഗ്സ് അക്കൗണ്ട് എന്ന ഈ അക്കൌണ്ട് തുടങ്ങാൻ ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ല. യോനോ ആപ്പ് വഴി ഈ അക്കൌണ്ട് തുറക്കാം.

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

ഉപഭോക്താക്കൾക്ക് അക്കൌണ്ട് തുടങ്ങാൻ രേഖകളും മറ്റും സമർപ്പിക്കേണ്ട ആവശ്യമില്ല. എന്നാൽ ആധാർ, പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ് വിശദാംശങ്ങൾ കൈയിൽ കരുതണം. കൂടാതെ ഈ അക്കൗണ്ട് തുറക്കുന്നവർക്ക് റുപെ ഡെബിറ്റ് കാർഡും ലഭിക്കുന്നതാണ്.

malayalam.goodreturns.in

English summary

SBI Charges: Here is what you pay to your bank for various services

If you are an SBI customer, then it is in your own interest to be aware of the various charges imposed by your bank so that you don't have to pay anything extra while doing any transaction.
Story first published: Tuesday, June 19, 2018, 12:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X