സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതൊക്കെ കൊള്ളാം; പക്ഷേ, ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്നു മാത്രം

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണം എന്നു കേട്ടാല്‍ കണ്ണുകള്‍ വിടരാത്തവരായി അധികം പേര്‍ ഉണ്ടാവില്ല; പ്രത്യേകിച്ചും മലയാളികള്‍. നമുക്ക് എന്തിനും ഏതിനും സ്വര്‍ണം വേണം. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷച്ചങ്ങളായാലും ആരാധനാ ചടങ്ങുകളായാലും സ്വര്‍ണമാണ് പ്രധാന ഘടകം. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞു നടക്കാന്‍ ഇഷ്ടപ്പെടാത്ത ആരാണ് നാട്ടിലുണ്ടാവുക!

 

എയര്‍ലൈനുകള്‍ തമ്മില്‍ മല്‍സരം മുറുകുന്നു; 1,099 രൂപ മുതല്‍ ടിക്കറ്റ് നിരക്കുമായി ഗോ എയര്‍എയര്‍ലൈനുകള്‍ തമ്മില്‍ മല്‍സരം മുറുകുന്നു; 1,099 രൂപ മുതല്‍ ടിക്കറ്റ് നിരക്കുമായി ഗോ എയര്‍

എന്നാല്‍ സുരക്ഷിതമായ നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിനുള്ള വലിയ പ്രാധാന്യം അടുത്ത കാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ എത്രമാത്രം ലാഭകരമാണ് സ്വര്‍ണത്തിലെ നിക്ഷേപങ്ങള്‍? ഇതേക്കുറിച്ച് വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കാതെ എടുത്തു ചാടുന്നതും അത്ര പന്തിയല്ല. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിനു മുമ്പ് ഏതാനും ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.


1. വിവിധ രൂപങ്ങളില്‍ സ്വര്‍ണം വാങ്ങാം

1. വിവിധ രൂപങ്ങളില്‍ സ്വര്‍ണം വാങ്ങാം

നിക്ഷേപകനെന്ന നിലയില്‍ നാം ആദ്യം മനസ്സിലാക്കേണ്ട കാര്യം സ്വര്‍ണം വാങ്ങുന്നതിന്റെ വ്യത്യസ്ത രീതികളാണ്. പൊതുവെ ആഭരണത്തിന്റെ രൂപത്തിലാണ് നമ്മുടെ നാട്ടില്‍ സ്വര്‍ണത്തിന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ളത്. എന്നാല്‍ അതിനു പുറമെ, സ്വര്‍ണ നാണയങ്ങളായും സ്വര്‍ണക്കട്ടികളായും അവ ലഭിക്കും.

ആഭരണങ്ങളുടെ രീതിയിലാണ് സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് അത്ര നല്ല രീതിയല്ല. കാരണം ആഭരണങ്ങളില്‍ സ്വര്‍ണത്തിനു പുറമെ സ്റ്റോണുകള്‍ ഉള്‍പ്പെടെ മറ്റു പലതും കാണും. നിക്ഷേപമെന്ന നിലയില്‍ നമുക്ക് ആവശ്യമില്ലാത്ത സാധനങ്ങളാണിവ. ഇവയ്ക്കാവട്ടെ റീസെയില്‍ വാല്യുവും ലഭിക്കില്ല. ആഭരണം വില്‍ക്കുമ്പോള്‍ പണിക്കൂലി, പണിക്കുറവ് ഇനത്തില്‍ വലിയ തുക തന്നെ നമുക്ക് നഷ്ടമാവുകയും ചെയ്യും. മാത്രമല്ല ഇവയുടെ പരിശുദ്ധിയെക്കുറിച്ച് നമുക്ക് ഉറപ്പുമുണ്ടാവില്ല.

സ്വര്‍ണാഭരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വര്‍ണ നാണയങ്ങളും സ്വര്‍ണക്കട്ടികളും പരിശുദ്ധിയുടെ കാര്യത്തില്‍ വലിയ സംശയങ്ങള്‍ക്ക് ഇടം നല്‍കാത്തവയാണ്. 99.99 ശതമാനം ശുദ്ധമാണിവ എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നിക്ഷേപമെന്ന നിലയ്ക്ക് ഇവയ്ക്കുള്ള പ്രശ്‌നം ബാങ്കുകള്‍ കൂടുതല്‍ പ്രീമിയം തുക ഈടാക്കും എന്നതാണ്. മാത്രമല്ല, ബാങ്കുകള്‍ വില്‍പ്പന നടത്തിയ നാണയങ്ങള്‍ അവ തിരികെ വാങ്ങുകയുമില്ല.

 

2. ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സ് (ഇടിഎഫ്)

2. ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സ് (ഇടിഎഫ്)

ഭൗതികസ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതിനെക്കാള്‍, സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഗോള്‍ഡ് ഇടിഎഫ്. സുരക്ഷിതവും ചെലവു കുറവുമാണിതിന്. ഗോള്‍ഡ് ഇടിഎഫ് എന്നത് എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടാണ്. പേപ്പര്‍ രൂപത്തിലോ ഡീമാറ്റായോ ആണ് ഇവിടെ സ്വര്‍ണം വാങ്ങുന്നത്. ഒരു ഗ്രാം സ്വര്‍ണം എന്നത് ഇടിഎഫില്‍ ഒരു യൂണിറ്റ് സ്വര്‍ണമാണ്. ആഭ്യന്തര മാര്‍ക്കറ്റിലെ സ്വര്‍ണവിലയ്ക്കനുസരിച്ചാണ് ഇടിഎഫിലെയും വില. നാഷണല്‍ സ്റ്റോക്ക് എക്‌സചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്‌സചേഞ്ചിലും ലിസ്റ്റ് ചെയ്തിരിക്കുന്ന ഗോള്‍ഡ് ഇടിഎഫുകളാണ് ഉപഭോക്താവ് വാങ്ങിക്കുന്നത്. ഓഹരി വിപണിയില്‍ നിന്ന് ഏതെങ്കിലും ഒരു കമ്പനിയുടെ ഓഹരി വാങ്ങുന്നതുപോലെ ഗോള്‍ഡ് ഇടിഎഫും വാങ്ങിക്കാം. ഓഹരികള്‍ വില്‍ക്കുന്നതുപോലെ വില്‍ക്കുകയും ചെയ്യാം. ഇടിഎഫ് പിന്‍വലിക്കുമ്പോള്‍ സ്വര്‍ണമല്ല പകരം പണമാണ് ലഭിക്കുക. ബ്രോക്കറേജ് ഫീസും ഫണ്ട് മാനേജ്‌മെന്റ് ചാര്‍ജുമായി കുറഞ്ഞ തുകയേ ചെലവ് വരികയുള്ളു. സെബിയുടെ നിരീക്ഷണത്തിലാണ് ഈ വ്യാപാരം നടക്കുന്നത് എന്നതിനാല്‍ ഇടപാടുകള്‍ സുരക്ഷിതവുമാണ്.

3. സോവറിന്‍ ഗോള്‍ഡ് ബോണ്ട്

3. സോവറിന്‍ ഗോള്‍ഡ് ബോണ്ട്

സ്വര്‍ണം വാങ്ങി വെറുതെ വീട്ടില്‍ വയ്ക്കുന്നതിനു പകരം നിക്ഷേപം നടത്തുവാന്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് സ്വര്‍ണബോണ്ട് പദ്ധതി. ഡിമാറ്റ് അക്കൗണ്ടിലാണ് ഇവ സൂക്ഷിക്കുക. നിക്ഷേപത്തിനു പലിശയും ലഭിക്കും. സ്വര്‍ണം സൂക്ഷിക്കാന്‍ ചെലവില്ലെന്നതാണ് ഇതിന്റെ സവിശേഷത. വിപണിയിലെ സ്വര്‍ണ വിലയ്ക്കനുസരിച്ചാണ് ബോണ്ടിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. ബോണ്ടിലെ കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വര്‍ണമാണ്. കൂടിയ നിക്ഷേപം 500 ഗ്രാമും. ഗവണ്‍മെന്റ് ഇടയ്ക്കിടെ സ്വര്‍ണ ബോണ്ട് വിപണിയിലിറക്കും. അപ്പോള്‍ നിക്ഷേപകര്‍ക്കു വാങ്ങാം. കൂടാതെ ഇത് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്യും. അവിടെനിന്നും നിക്ഷേപകര്‍ക്ക് ഇതു വാങ്ങുവാന്‍ സാധിക്കും. ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, തെരഞ്ഞെടുത്ത പോസ്റ്റോഫീസുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവ വഴിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വില്‍ക്കുന്നത്.

4. ഇ ഗോള്‍ഡ്

4. ഇ ഗോള്‍ഡ്

നാഷനല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് നല്‍കുന്ന മികച്ച നിക്ഷേപ രീതിയാണ് ഇ ഗോള്‍ഡ്. ചെന്നൈയിലെ സ്വര്‍ണ വിലയ്ക്കനുസരിച്ചാണ് ഇതില്‍ നിക്ഷേപത്തിന്റെ വില നിശ്ചയിക്കുക. ഒന്നോ രണ്ടോ ഗ്രാമുകളായി വാങ്ങാനും വില്‍ക്കാനും നിക്ഷേപകനു കഴിയും. ഓരോ വ്യാപാരവും നിക്ഷേപകന്റെ ഡിമാറ്റ് അക്കൗണ്ടില്‍ പ്രതിഫലിക്കും. സ്റ്റോറേജിനും ഇന്‍ഷൂറന്‍സിനും പ്രത്യേകം ചെലവുകളൊന്നുമില്ല എന്നതാണ് ഈ രീതിയുടെ മറ്റൊരു സവിശേഷത. സുതാര്യമായ വിലനിര്‍ണയം, തടസ്സമില്ലാത്ത വ്യാപാരമെന്നിവയാണ് ഇതിന്റെ സവിശേഷത.

രൂപയുടെ മൂല്യശോഷണവും പണപ്പെരുപ്പവും സ്വര്‍ണ നിക്ഷേപത്തെ ബാധിക്കില്ലെന്നത് ഒരു പ്രധാന കാര്യമാണ്. എന്നാല്‍ സ്വര്‍ണ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം വച്ചുനോക്കുമ്പോള്‍ അത് അത്ര ആശാവഹമല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓഹരികളും റിയല്‍ എസ്‌റ്റേറ്റുമാണ് സ്വര്‍ണത്തേക്കാള്‍ നല്ല നിക്ഷേപ രീതികളായി അനുഭവപ്പെടാറ്. ഏതായാലും പണപ്പെരുപ്പം ഏറ്റവും കൂടിയ സമയമാണ് സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനുള്ള മികച്ച സമയം.

6. എളുപ്പത്തില്‍ കാശാക്കി മാറ്റാം

6. എളുപ്പത്തില്‍ കാശാക്കി മാറ്റാം

സ്വര്‍ണ നിക്ഷേപത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിനെ എളുപ്പത്തില്‍ വിറ്റ് പണമാക്കി മാറ്റാം എന്നുള്ളതാണ്. നാം ആഭരണങ്ങള്‍ വാങ്ങിയ ജ്വല്ലറികളില്‍ തന്നെ അവ തിരികെ നല്‍കി പണം വാങ്ങുകയുമാവാം. സ്വര്‍ണം പണയം വച്ചാല്‍ പണം നല്‍കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിരവധിയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ബാങ്കുകളില്‍ നിന്ന് വാങ്ങിയ സ്വര്‍ണ നാണയങ്ങള്‍ അവ തിരിച്ചെടുക്കില്ല എന്നതാണ്. അത് പണയം വച്ച് ലോണ്‍ എടുക്കാനുമാവില്ല. അതേസമയം, ഗോള്‍ഡ് ബോണ്ടുകള്‍ വച്ച് ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാം.

7. നികുതി നല്‍കേണ്ടിവരും

7. നികുതി നല്‍കേണ്ടിവരും

സ്വര്‍ണം വെറുതെ കൈയില്‍ വച്ചാലും അതിന് നികുതി നല്‍കേണ്ടിവരുമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കാപിറ്റല്‍ ഗെയിന്‍സ് ഇനത്തിലാണ് സ്വര്‍ണത്തിന് ആദായനികുതി നല്‍കേണ്ടത്. സ്വര്‍ണം വാങ്ങി മൂന്ന് വര്‍ഷത്തിന് ശേഷം വില്‍പ്പന നടത്തിയാല്‍ ഹ്രസ്വകാല മൂലധനമായി പരിഗണിച്ച് മൊത്തം വരുമാനത്തിന്റെ കൂടെ പരിഗണിക്കപ്പെടും. എന്നാല്‍ മൂന്ന് വര്‍ഷത്തിലധികം കൈവശം വയ്ക്കുന്നുവെങ്കില്‍ ദീര്‍ഘകാല മൂലധനമായി കണ്ട് 20 ശതമാനം നികുതിയും നിശ്ചിത സര്‍ചാര്‍ജ്ജും വിദ്യാഭ്യാസ സെസ്സും ഈടാക്കും.

English summary

gold as investment

gold as investment
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X