പിഎഫ് ഇനി ഒരിയ്ക്കലും നിങ്ങൾക്ക് ഇങ്ങനെ പിൻവലിക്കാൻ കഴിയില്ല, അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് സ്കീം സാധാരണയായി ഇപിഎഫ് അല്ലെങ്കിൽ പിഎഫ് എന്നാണ് അറിയപ്പെടുന്നത്. ഒരു ദീർഘകാല സേവിംഗ്സ് സ്കീമാണ് പിഎഫ്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം എല്ലാ മാസവും പിഎഫിലേയ്ക്ക് സംഭാവന ചെയ്യപ്പെടുന്നു. ഇതിനോട് അടുത്ത തുക തൊഴിലുടമയും സംഭാവന ചെയ്യുന്നു. ഇങ്ങനെ ഒരുമിച്ച് ലഭിക്കുന്ന തുക ജീവനക്കാരന്റെ വിരമിക്കൽ സമയത്ത് ജീവനക്കാരന് കൈമാറുകയും ചെയ്യും.

 

ഭാ​ഗികമായി പിൻവലിക്കൽ

ഭാ​ഗികമായി പിൻവലിക്കൽ

ജീവനക്കാർക്ക് തൊഴിൽ ചെയ്യുന്ന സമയത്ത് തന്നെ പിഎഫ് തുക ഭാഗികമായി പിൻവലിക്കാവുന്നതാണ്. നിയമപ്രകാരം, ഒരു ജീവനക്കാരൻ വിരമിക്കുമ്പോഴോ ഒരു വ്യക്തി 2 മാസമോ അതിൽ കൂടുതലോ ജോലിയില്ലാതെ ഇരിക്കുമ്പോഴോ ആണ് പിഎഫിൽ നിന്ന് ഭാ​ഗികമായി തുക പിൻവലിക്കാൻ കഴിയുക. വിവാഹം (സ്വന്തം, മകൻ / മകൾ, സഹോദരൻ / സഹോദരി), വിദ്യാഭ്യാസം (സ്വയം, കുട്ടികൾ), ഭൂമി വാങ്ങൽ അല്ലെങ്കിൽ വീടിന്റെ നിർമ്മാണം, ഭവനവായ്പ തിരിച്ചടവ്, വീടിന്റെ നവീകരണം തുടങ്ങിയ ആവശ്യങ്ങൾക്ക് പിഎഫ് തുക ഭാ​ഗികമായി പിൻവലിക്കാം.

ഓഫ്‍ലൈൻ പിൻവലിക്കൽ

ഓഫ്‍ലൈൻ പിൻവലിക്കൽ

നിങ്ങളുടെ ആധാർ നമ്പർ ഇപിഎഫ്ഒയുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി (യുഎഎൻ) ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ പിഎഫ് തുക ഓഫ്‍ലൈനായി പിൻവലിക്കാൻ കഴിയില്ല. യുഎഎനുമായി ആധാർ ബന്ധപ്പിച്ചിട്ടുള്ള ആളുകളുടെ ഓഫ്‌ലൈൻ ക്ലെയിം അംഗീകരിക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) വിസമ്മതിക്കുന്നതായാണ് വിവരം. ഓഫ്‌ലൈൻ ക്ലെയിമുകളുമായി ബന്ധപ്പെട്ട കേസുകൾ വർദ്ധിക്കുന്നതിനാലാണ് ഇപിഎഫ്ഒ ഈ തീരുമാനം എടുത്തതെന്ന് റീജിയണൽ കമ്മീഷണർ എൻ.കെ സിംഗ് അറിയിച്ചു. ജോലി നഷ്ട്ടപ്പെടുകയോ രാജി വയ്ക്കുകയോ ചെയ്താൽ പിഎഫ് അക്കൗണ്ടിന് എന്ത് സംഭവിക്കും? പലിശ ലഭിക്കുമോ?

പുതിയ സർക്കുലർ

പുതിയ സർക്കുലർ

യുഎഎനുമായി ആധാർ ബന്ധിപ്പിച്ചിരിക്കുന്ന അംഗങ്ങളിൽ നിന്ന് പല കമ്പനികൾക്കും ബൾക്ക് ഓഫ്‌ലൈൻ ക്ലെയിമുകൾ ലഭിക്കുന്നതിനാൽ ഇപിഎഫ്ഒ ഇത് സംബന്ധിച്ച് ഒരു സർക്കുലർ പുറത്തിറക്കിയതായാണ് റിപ്പോർട്ട്. ഓഫ്‍ലൈൻ അപേക്ഷകൾ ഫീൽഡ് ഓഫീസിനെ ബാധിക്കുന്നതിനാലും ക്ലെയിം തീർപ്പാക്കുന്നതിന് കാലതാമസമുണ്ടാകുന്നതിനാലും ഓഫ്‌ലൈൻ ക്ലെയിമുകൾ സ്വീകരിക്കരുതെന്നാണ് സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്. നിങ്ങളുടെ പിഎഫ് പിൻവലിക്കാൻ ഓഫീസുകൾ കയറി ഇറങ്ങേണ്ട, വീട്ടിലിരുന്ന് ഓൺലൈനായി പണം പിൻവലിക്കാം

ഓൺലൈൻ ക്ലെയിം

ഓൺലൈൻ ക്ലെയിം

ഓൺലൈൻ ക്ലെയിം സേവന പ്ലാറ്റ്ഫോം ഉപയോഗിക്കാനാണ് കമ്പനികൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ഒരു അംഗം ഓൺ‌ലൈനിലും ഓഫ്‌ലൈനിലും ഒരു ക്ലെയിം ഫയൽ ചെയ്യുകയാണെങ്കിൽ, ഓൺലൈൻ ക്ലെയിം മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും ഇപിഎഫ്ഒ ​​സർക്കുലറിൽ വ്യക്തമാക്കുന്നു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട രീതി താഴെ പറയുന്നു. ശമ്പളക്കാർക്ക് പിഎഫിനേക്കാൾ നേട്ടമുണ്ടാക്കാം വിപിഎഫിലൂടെ; നിക്ഷേപം നടത്തേണ്ടത് എങ്ങനെ?

ഓൺലൈൻ അപേക്ഷ

ഓൺലൈൻ അപേക്ഷ

  • ഇപിഎഫ്ഒയുടെ ഏകീകൃത പോർട്ടൽ സന്ദർശിക്കുക
  • യു‌എ‌എൻ‌, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോ​ഗിൻ ചെയ്യുക
  • ക്യാപ്‌ച കോഡ് നൽകി സൈൻ ഇൻ ചെയ്യുക
  • 'Manage' ടാബ് കണ്ടെത്തി ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'KYC' ക്ലിക്കുചെയ്യുക
  • കെ‌വൈ‌സി പൂർത്തിയായിട്ടുണ്ടോയെന്ന് പരിശോധിക്കുക
  • 'Online Services' ടാബ് കണ്ടെത്തി ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'ക്ലെയിം [ഫോം -31,19 & 10 സി]' ക്ലിക്കുചെയ്യുക
  • 'Verify' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • ക്ലെയിം ഫോമിൽ ബാങ്ക് അക്കൗണ്ടിന്റെ അവസാന നാല് അക്കങ്ങൾ നൽകുക
  • 'Proceed for online claim'ൽ ക്ലിക്കു ചെയ്ത് ഫോം സമർപ്പിക്കുക

malayalam.goodreturns.in

Read more about: pf epf പിഎഫ്
English summary

പിഎഫ് ഇനി ഒരിയ്ക്കലും നിങ്ങൾക്ക് ഇങ്ങനെ പിൻവലിക്കാൻ കഴിയില്ല

The Employee Provident Fund Scheme is commonly known as EPF or PF. PF is a long-term savings scheme. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X