എന്തുകൊണ്ട് തുടക്കക്കാര്‍ക്ക് സ്വര്‍ണവായ്പ യോജിക്കുന്നു — ആറ് കാരണങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണത്തിലുള്ള നിക്ഷേപം ഇന്ത്യക്കാര്‍ക്ക് പുതുമയുള്ള കാര്യമല്ല. പുരാതനകാലം തൊട്ട് മഞ്ഞലോഹം നമ്മുടെ പ്രധാന സ്വത്തുവകകളിലൊന്നാണ്. കര്‍ഷകര്‍, മറ്റു സാധാരണ ജോലികളിലേര്‍പ്പട്ടവര്‍ തുടങ്ങിയ മിക്കയാളുകളും കാശ് കടം വാങ്ങുന്നതിനായി ആശ്രയിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് സ്വര്‍ണപണയം. സാധാരണ ജോലികളിലേര്‍പ്പെട്ടവര്‍, വീട്ടമ്മമാര്‍ തുടങ്ങിയവരെല്ലാം വാണിജ്യ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ മടിക്കുന്നു. സ്ഥിരമായ വരുമാനമില്ലെന്നതാണ് ഇതിന് കാരണം. ഇതിനാല്‍ തന്നെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവരെല്ലാം സ്വര്‍ണ വായ്പയിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. അടുത്തിടെ കെപിഎംജി പുറത്തിറക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്, 2022 -ഓടെ ഇന്ത്യയിലെ സ്വര്‍ണ വായ്പാ വിപണി 4,617 ബില്യണ്‍ രൂപയുടെ ബിസിനസിലെത്തുമെന്നാണ്.

 

1. ക്രെഡിറ്റ് സ്‌കോര്‍ നേടാന്‍ സഹായിക്കുന്നു

1. ക്രെഡിറ്റ് സ്‌കോര്‍ നേടാന്‍ സഹായിക്കുന്നു

ഒരു സ്വര്‍ണ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ മിക്ക വായ്പാദാതാക്കളും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കണക്കിലെടുക്കാറില്ല. കാരണം നിങ്ങള്‍ നിക്ഷേപിക്കുന്ന ആഭരണങ്ങള്‍/ കോയിനുകള്‍ എന്നിവയില്‍ പൂര്‍ണവിശ്വാസമുണ്ട്. നിങ്ങള്‍ 18 വയസ് പൂര്‍ത്തിയാക്കിയ വ്യക്തിയാണെങ്കില്‍, ഗവണ്‍മെന്റ് പുറത്തിറക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ നിങ്ങള്‍ സ്വര്‍ണ വായ്പയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കും. നിങ്ങള്‍ ആദ്യമായിട്ടാണ് വായ്പയെടുക്കുന്നതെങ്കില്‍, കൃത്യമായി വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സ്വര്‍ണവായ്പയ്ക്കാവും. കൂടാതെ ഭാവിയില്‍ നിങ്ങള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളെടുക്കുകയാണെങ്കില്‍ ഇത് തീര്‍ച്ചയായും ഗുണം ചെയ്യും.

2. ക്രെഡിറ്റ് കാര്‍ഡിന് സമം

2. ക്രെഡിറ്റ് കാര്‍ഡിന് സമം

സ്വയംതൊഴില്‍, ചെറുകിട ബിസിനസ്, കൃഷി എന്നിവയിലേതെങ്കിലുമാണോ നിങ്ങളുടെ ജോലി? അല്ലെങ്കില്‍ വീട്ടമ്മയാണോ? എങ്കില്‍ വാണിജ്യ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. സ്ഥിരവരുമാനത്തിന്റെ രേഖ ഹാജരാക്കണം എന്നുള്ളതിനാലാണിത്. ഈ സാഹചര്യങ്ങളിലാണ് സ്വര്‍ണവായ്പകളുടെ പ്രസക്തി. വളരെ കുറഞ്ഞ നടപടി ക്രമങ്ങളിലൂടെ നിങ്ങള്‍ക്ക് വായ്പ നേടാം. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍, വിവാഹം, ആശുപത്രി സംബന്ധമായ കാര്യങ്ങള്‍ തുടങ്ങിയ അവശ്യ ഘട്ടങ്ങളില്‍ സ്വര്‍ണവായ്പ സഹായകമായേക്കാം.

 

 

3. എളുപ്പത്തില്‍ വായ്പ നേടാം

3. എളുപ്പത്തില്‍ വായ്പ നേടാം

ഇന്റര്‍നെറ്റ്, സ്മാര്‍ട്‌ഫോണ്‍ എന്നിവ സജീവമായ ഇക്കാലത്ത് ഓണ്‍ലൈനിലൂടെയും സ്വര്‍ണവായ്പകള്‍ സ്വന്തമാക്കാം. വളരെ പെട്ടെന്ന് തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന സൗകര്യവും നിലവിലുണ്ട്. അടുത്തുള്ള ബാങ്ക് ബ്രാഞ്ചില്‍ നിങ്ങള്‍ക്ക് സ്വര്‍ണം നിക്ഷേപിക്കാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശേഷം ബാങ്ക് അല്ലെങ്കില്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനം അവരുമായി ലിങ്ക് ചെയ്ത് നിങ്ങളുടെ അക്കൗണ്ടിലേക്ക് വായ്പാ തുക നിക്ഷേപിക്കുന്നതാണ്. പലിശ, മാസതവണ, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ ഓണ്‍ലൈനായി നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് ഒരുങ്ങുകയാണോ? - ശ്രദ്ധിക്കൂ ഈ കാര്യങ്ങള്‍മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് ഒരുങ്ങുകയാണോ? - ശ്രദ്ധിക്കൂ ഈ കാര്യങ്ങള്‍

4. സ്വര്‍ണ വിലയിലെ ഉയര്‍ച്ച

4. സ്വര്‍ണ വിലയിലെ ഉയര്‍ച്ച

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 20 ശതമാനത്തോളം ഉയര്‍ച്ചയാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഇതിനാല്‍ തന്നെ വായ്പക്കായി നിങ്ങള്‍ പണയം വെച്ച സ്വര്‍ണ ആഭരണങ്ങള്‍/ നാണയങ്ങള്‍ എന്നിവയ്ക്കും വില വര്‍ധനവിന്റെ ഗുണം ലഭിക്കുന്നു. ഇവയുടെ വിപണി വിലയിലും വര്‍ധനവുണ്ടാകുന്നു. വായ്പാദാതാക്കള്‍ വളരെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണവായ്പ നിങ്ങള്‍ക്ക് ലഭ്യമാക്കുന്നു എന്നതും ഗുണകരമാണ്.

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ - അഞ്ച് എളുപ്പവഴികള്‍കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ - അഞ്ച് എളുപ്പവഴികള്‍

5. ഓവര്‍ഡ്രാഫ്റ്റ് സൗകര്യം

5. ഓവര്‍ഡ്രാഫ്റ്റ് സൗകര്യം

സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ക്ക് പ്രവര്‍ത്തന മൂലധനം, അപ്രതീക്ഷിതമായി വരുന്ന ചെലവുകള്‍ എന്നിവ ഇടയ്ക്കിടെ നേരിടേണ്ടി വന്നേക്കാം. സ്വര്‍ണ വായ്പകളില്‍ ലഭിക്കുന്ന ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തിനാല്‍ അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം പിന്‍വലിക്കാം. ഇവ മാസതവണകള്‍ അടയ്ക്കുന്നതിനും മറ്റുമായി ഉപയോഗിക്കാം.

കിസാന്‍ വികാസ് പത്രയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍കിസാന്‍ വികാസ് പത്രയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍

6. കുറഞ്ഞ നിരക്കില്‍ വായ്പകള്‍

6. കുറഞ്ഞ നിരക്കില്‍ വായ്പകള്‍

ഇന്ത്യയില്‍ കാര്‍ഷിക മേഖലയ്ക്ക് വായ്പകള്‍ നല്‍കുന്നതില്‍ വായ്പാദാതാക്കള്‍ പ്രത്യേക താത്പ്പര്യം പ്രകടിപ്പിക്കാറുണ്ട്. കൃഷി ആവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് നല്‍കുന്ന വായ്പകള്‍ക്കുള്ള പലിശ നിരക്കില്‍ 1-2 ശതമാനം വരെ റിബേറ്റ് നല്‍കി വരുന്നു. സ്ത്രീകള്‍ക്കായി കുറഞ്ഞ പലിശ നിരക്കില്‍ ചില ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്നു.

English summary

എന്തുകൊണ്ട് തുടക്കക്കാര്‍ക്ക് സ്വര്‍ണവായ്പ യോജിക്കുന്നു — ആറ് കാരണങ്ങള്‍ | 6 reasons why gold loans are good for new and self employed borrowers

6 reasons why gold loans are good for new and self employed borrowers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X